കുട്ടിയെ കണ്ടെത്തിയതില്‍ സന്തോഷം; മുഖത്ത് വിഷമം പോലെ തോന്നിയത് കൊണ്ടാണ് ചിത്രമെടുത്തതെന്ന് ബബിത
തിരുവനന്തപുരത്ത് കാണാതായ 13 വയസുകാരിയെ കണ്ടെത്തിയതില്‍ സന്തോഷമെന്ന് കുട്ടിയുടെ ചിത്രമെടുത്ത ബബിത. കുട്ടിയുടെ മുഖത്ത് വിഷമം പോലെ തോന്നിയത് കൊണ്ടാണ് ചിത്രമെടുത്തതെന്ന് ബബിത പറഞ്ഞു. ബബിത പകര്‍ത്തിയ കുട്ടിയുടെ ചിത്രമാണ് കേസില്‍ നിര്‍ണായക വഴിത്തിരിവായത്. ബബിത കയറുമ്പോള്‍ കുട്ടി ട്രെയിനില്‍ ഉണ്ടായിരുന്നു. കുട്ടിയോട് സംസാരിക്കാന്‍ ശ്രമിച്ചില്ലായെന്നും ഫോട്ടോ എടുത്തപ്പോള്‍ ദേഷ്യം തോന്നിയിരുന്നുവെന്നും ബബിത പറഞ്ഞു. ഒറ്റയ്ക്കാണെന്ന് വിചാരിച്ചിട്ടില്ല. വേറെ കംപാര്‍ട്ട്‌മെന്റിലെ ഉള്ളവരോട് പിണങ്ങി വന്നിരിക്കുകയാണെന്ന് കരുതിയിരുന്നതെന്ന് ബബിത പറഞ്ഞു. കൈയില്‍ പൈസ മുറുകെ പിടിച്ചിരുന്നു. ഇത് കണ്ടപ്പോള്‍ […]