Kerala kerala

തിരുവമ്പാടിയില്‍ നിന്നും കാണാതായ പതിനാലുകാരിയെ കോയമ്പത്തൂരില്‍ കണ്ടെത്തി

  • 11th October 2024
  • 0 Comments

കോഴിക്കോട്: തിരുവമ്പാടിയില്‍ നിന്നും കാണാതായ പതിനാലുകാരിയെ കണ്ടെത്തി. കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ഒരാഴ്ച മുമ്പാണ് കുട്ടിയെ കാണാതാകുന്നത്. കോഴിക്കോട് മുക്കം പൊലീസ് കോയമ്പത്തൂരിലേക്ക് തിരിച്ചു. ഡാന്‍സ് ക്ലാസിനായി വീട്ടില്‍ നിന്നും പോയ കുട്ടിയെയാണ് കാണാതാകുന്നത്. റെയില്‍വെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് റെയില്‍വേ സ്റ്റേഷനില്‍ ഇരിക്കുന്ന കുട്ടിയെ കണ്ടെത്തുന്നത്. തുടര്‍ന്ന് റെയില്‍വേ പൊലീസ് മുക്കം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

kerala Kerala

പയ്യോളിയില്‍ നിന്ന് കാണാതായ നാല് വിദ്യാര്‍ത്ഥികളെ കണ്ടെത്തി

  • 10th October 2024
  • 0 Comments

കോഴിക്കോട്: പയ്യോളിയില്‍ നിന്ന് കാണാതായ നാല് വിദ്യാര്‍ത്ഥികളെ കണ്ടെത്തി. ആലുവയില്‍ നിന്നാണ് വിദ്യാര്‍ത്ഥികളെ കണ്ടെത്തിയത്. യൂബര്‍ ഡ്രൈവര്‍ കുട്ടികളെ തിരിച്ചറിഞ്ഞ് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി നാലുപേരെയും തിരിച്ചറിഞ്ഞ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ചെരിച്ചില്‍ പള്ളിയിലെ മദ്രസയില്‍ താമസിച്ച് പഠിക്കുന്ന വിദ്യാര്‍ത്ഥികളെയാണ് ഇന്നലെ കാണാതായത്. 15, 17 വയസ്സ് പ്രായമുള്ള കുട്ടികളെയാണ് കാണാതായത്.

Kerala kerala

കുറ്റിപ്പുറത്തു നിന്നും കാണാതായ വീട്ടമ്മയെയും മക്കളെയും കണ്ടെത്തി

  • 16th September 2024
  • 0 Comments

മലപ്പുറം: കുറ്റിപ്പുറത്തു നിന്നും കാണാതായ വീട്ടമ്മയെയും മക്കളെയും കണ്ടെത്തി. പൈങ്കണ്ണൂര്‍ സ്വദേശി ഹസ്ന ഷെറിന്‍ (27), രണ്ടു കുട്ടികള്‍ എന്നിവരെയാണ് കൊല്ലത്തു നിന്നും കണ്ടെത്തിയത്. കുടുംബ പ്രശ്നങ്ങളെത്തുടര്‍ന്നാണ് ഇവര്‍ വീടുവിട്ടു പോയതെന്നാണ് സൂചന. ഇന്നലെ വൈകീട്ടു മുതലാണ് ഹസ്നയെയും അഞ്ചും മൂന്നും വയസ്സുള്ള കുട്ടികളെയും കാണാതായത്. കൊല്ലത്തുള്ള ഗാന്ധി ഭവന്‍ എന്ന വൃദ്ധസദനത്തിലാണ് ഇവരെത്തിയത്. കുടുംബപ്രശ്നങ്ങളെത്തുടര്‍ന്നുള്ള മാനസിക പ്രയാസത്തെത്തുടര്‍ന്ന് വീടു വിട്ടതാണെന്നാണ് യുവതി പറഞ്ഞത്. ഹസ്നയെയും കുട്ടികളെയും തിരികെ കൊണ്ടുവരാന്‍ കുടുംബവും പൊലീസും കൊല്ലത്തേക്ക് പോയി.

Kerala kerala

വളാഞ്ചേരി പൈങ്കണ്ണൂരില്‍ യുവതിയെയും രണ്ട് മക്കളെയും കാണാനില്ലെന്ന് പരാതി

  • 15th September 2024
  • 0 Comments

മലപ്പുറം: വളാഞ്ചേരി പൈങ്കണ്ണൂരില്‍ യുവതിയെയും രണ്ട് മക്കളെയും കാണാനില്ലെന്ന് പരാതി.പൈങ്കണ്ണൂര്‍ സ്വദേശി അബ്ദുല്‍ മജീദിന്റെ ഭാര്യ ഹസ്ന ഷെറിന്‍ ഷെറിന്‍ (27) മകള്‍ ജിന്ന മറിയം (3) മകന്‍ ഹൈസും (5) എന്നിവരെയാണ് കാണാതായത്. മൂന്ന് പേരെയും ഇന്നലെ വൈകുന്നേരം മുതലാണ് കാണാതായത്. കുറ്റിപ്പുറം പൊലീസ് അന്വേഷണം ആരംഭിച്ചു.

kerala Kerala

കാണാതായ വിഷ്ണുജിത്തിനെ ഊട്ടിയില്‍ നിന്നും കണ്ടെത്തി; ആറ് ദിവസങ്ങൾക്ക് ശേഷം;പോലീസ് കസ്റ്റഡിയില്‍

  • 10th September 2024
  • 0 Comments

പാലക്കാട്: മലപ്പുറം പള്ളിപ്പുറത്തു നിന്നും കാണാതായ വിഷ്ണുജിത്തിനെ ഊട്ടിയില്‍ നിന്നും കണ്ടെത്തി. ആറു ദിവസം നീണ്ട തിരിച്ചിലിനൊടുവിലാണ് വിഷ്ണുജിത്തിനെ കണ്ടെത്തിയത്. വിവാഹത്തിന് മൂന്നു ദിവസം മുമ്പാണ് വിഷ്ണുജിത്ത് വീട്ടില്‍ നിന്നും പോയത്. വിവാഹ ആവശ്യങ്ങള്‍ക്കായി പണം സംഘടിപ്പിച്ചു വരാം എന്നു പറഞ്ഞ് ഈ മാസം നാലാം തീയതിയാണ് വിഷ്ണുജിത്ത് വീട്ടില്‍ നിന്നും ഇറങ്ങിയത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു വിഷ്ണുജിത്തിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. ഇന്നലെ രാത്രി എട്ടു മണിക്ക് സഹോദരി വിളിച്ചപ്പോള്‍ വിഷ്ണുജിത്തിന്റെ ഫോണ്‍ ഓണ്‍ ആയി. എന്നാല്‍ മറുതലയ്ക്കല്‍ […]

Kerala kerala

ചില്‍ഡ്രന്‍സ് ഹോമില്‍നിന്ന് കാണാതായ രണ്ട് കുട്ടികളെ കണ്ടെത്തി; ഒരാള്‍ക്കായി തിരച്ചില്‍

  • 27th August 2024
  • 0 Comments

ആലപ്പുഴ: കഞ്ഞിക്കുഴി വനസ്വര്‍ഗത്തെ ചില്‍ഡ്രന്‍സ് ഹോമില്‍നിന്ന് കാണാതായ മൂന്ന് കുട്ടികളില്‍ രണ്ട് പേരെ കണ്ടെത്തി. ചെങ്ങന്നൂര്‍ പൊലീസാണ് അഭിമന്യു, അപ്പു എന്നീ കുട്ടികളെ കണ്ടെത്തിയത്. അഭിഷേക് എന്ന കുട്ടിയെ കണ്ടെത്താനായിട്ടില്ല. ശിശു ക്ഷേമ സമിതിയുടെ കഞ്ഞിക്കുഴിയിലെ ഹോപ് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ഇന്നലെ വൈകിട്ട് മുതല്‍ കുട്ടികളെ കാണാതായത്. ഇന്നലെ അവധി ദിവസമായതിനാല്‍ വൈകീട്ട് നാലു മണിയോടെ പുറത്തേക്ക് പോയ കുട്ടികള്‍ പിന്നീട് മടങ്ങി വന്നില്ല. കുട്ടികളെ കാണാനില്ലെന്ന് അധികൃതര്‍ പരാതി നല്‍കിതിന് പിന്നാലെ പൊലീസ് അന്വേഷണം […]

kerala Kerala

കഴക്കൂട്ടത്ത് നിന്നും കാണാതായ 13കാരി തലസ്ഥാനത്ത് ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തില്‍, ഇന്ന് പ്രത്യേക സിറ്റിങ്

  • 26th August 2024
  • 0 Comments

തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്നും കാണാതായി വിശാഖപട്ടണത്ത് കണ്ടെത്തിയ അസം സ്വദേശിനിയായ പതിമൂന്ന് വയസ്സുകാരിയെ തലസ്ഥാനത്തെ തൈക്കാട് ശിശുക്ഷേമ സമിതിയില്‍ എത്തിച്ചു. കുട്ടി ഇപ്പോള്‍ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണുള്ളത്. തുടര്‍ നടപടികള്‍ തീരുമാനിക്കുന്നതിനായി സിഡബ്ല്യുസി ഇന്ന് പ്രത്യേക സിറ്റിങ് നടത്തി കുട്ടിയെ വിശദമായി കേള്‍ക്കും. കുട്ടി വീടുവിട്ടിറങ്ങാന്‍ ഉണ്ടായ സാഹചര്യം,വീട്ടില്‍ രക്ഷിതാക്കളില്‍ നിന്നും നിരന്തരം മര്‍ദനവും വഴക്കും ഏല്‍ക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ വിശദമായി കേള്‍ക്കും. കുട്ടിയില്‍ നിന്ന് വിവരങ്ങള്‍ തേടിയശേഷം രക്ഷിതാക്കളുടെ മൊഴിയും രേഖപ്പെടുത്തും. കുട്ടിയെ മര്‍ദ്ദിച്ചതായുള്ള പരാതി […]

kerala Kerala

13കാരിയുമായി പൊലീസ് കേരളത്തിലേക്ക്; നാളെ തിരുവനന്തപുരത്തെത്തും

  • 24th August 2024
  • 0 Comments

തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് കാണാതായ 13കാരിയുമായി പൊലീസ് കേരളത്തിലേക്ക്. കുട്ടിയുമായി നാളെ പൊലീസ് സംഘം തിരുവനന്തപുരത്തെത്തും. കുട്ടിയെ കണ്ടെത്തി സുരക്ഷിതയായി തിരിച്ചയക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമെന്ന് വിശാഖപട്ടണത്തെ മലയാളികള്‍ പറഞ്ഞു. വിശാഖപട്ടണം സിഡബ്ല്യുസി സംരക്ഷണയിലായിരുന്ന കുട്ടിയെ ഇന്നലെ വൈകിട്ടാണ് കഴക്കൂട്ടം എസ്‌ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന് കൈമാറിയത്. ഇന്ന് രാവിലെ വരെ സിഡബ്ല്യുസി സംരക്ഷണ കേന്ദ്രത്തിലായിരുന്നു കുട്ടി. ഇന്ന് 12 മണിയോടെയാണ് കുട്ടിയുമായി പോലീസ് കേരളത്തിലേക്ക് തിരിച്ചത്. നാളെ കോടതിയില്‍ ഹാജരാക്കിയ ശേഷം കുട്ടിയുടെ സംരക്ഷണ കാര്യത്തില്‍ […]

Kerala kerala

‘കേരളത്തിലെ ആളുകളോടും പൊലീസിനും നന്ദി,കുട്ടിയെ തിരികെ ലഭിച്ചശേഷം നാട്ടിലേക്ക് മടങ്ങും’; കഴക്കൂട്ടത്ത് നിന്ന് കാണാതായ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍

  • 22nd August 2024
  • 0 Comments

കഴക്കൂട്ടത്തുനിന്നും കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തിയതില്‍ നന്ദിയറിയിച്ച് കുട്ടിയുടെ മാതാപിതാക്കള്‍. കുട്ടിയെ കണ്ടെത്താന്‍ സാധിച്ചതില്‍ പൊലീസിനും മറ്റുള്ളവര്‍ക്കും നന്ദിയറിയിച്ച് കുടുംബം മാധ്യമങ്ങളോട് പ്രതികരിച്ചു. കുട്ടിയുമായി ഇന്നലെ വീഡിയോ കോളില്‍ സംസാരിച്ചുവെന്ന് പിതാവ്. കുട്ടി ഇന്നലെ ആഹാരം കഴിച്ചു. കുട്ടിയെ ഉടന്‍ തിരികെ എത്തിക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. കുട്ടിയെ തിരികെ ലഭിച്ചശേഷം തിരികെ നാട്ടിലേക്ക് മടങ്ങുമെന്ന് കുട്ടിയുടെ അമ്മ പ്രതികരിച്ചു. കുടുംബം മുഴുവന്‍ അസമിലേക്ക് തിരികെ പോകും. കുട്ടിയെ തിരികെ ലഭിച്ചതിനുശേഷം ഉടന്‍ മടക്കം ഉണ്ടാകും. താന്‍ ശകാരിച്ചത് കൊണ്ട് […]

kerala Kerala

കുട്ടിയെ കണ്ടെത്തിയതില്‍ സന്തോഷം; മുഖത്ത് വിഷമം പോലെ തോന്നിയത് കൊണ്ടാണ് ചിത്രമെടുത്തതെന്ന് ബബിത

  • 22nd August 2024
  • 0 Comments

തിരുവനന്തപുരത്ത് കാണാതായ 13 വയസുകാരിയെ കണ്ടെത്തിയതില്‍ സന്തോഷമെന്ന് കുട്ടിയുടെ ചിത്രമെടുത്ത ബബിത. കുട്ടിയുടെ മുഖത്ത് വിഷമം പോലെ തോന്നിയത് കൊണ്ടാണ് ചിത്രമെടുത്തതെന്ന് ബബിത പറഞ്ഞു. ബബിത പകര്‍ത്തിയ കുട്ടിയുടെ ചിത്രമാണ് കേസില്‍ നിര്‍ണായക വഴിത്തിരിവായത്. ബബിത കയറുമ്പോള്‍ കുട്ടി ട്രെയിനില്‍ ഉണ്ടായിരുന്നു. കുട്ടിയോട് സംസാരിക്കാന്‍ ശ്രമിച്ചില്ലായെന്നും ഫോട്ടോ എടുത്തപ്പോള്‍ ദേഷ്യം തോന്നിയിരുന്നുവെന്നും ബബിത പറഞ്ഞു. ഒറ്റയ്ക്കാണെന്ന് വിചാരിച്ചിട്ടില്ല. വേറെ കംപാര്‍ട്ട്‌മെന്റിലെ ഉള്ളവരോട് പിണങ്ങി വന്നിരിക്കുകയാണെന്ന് കരുതിയിരുന്നതെന്ന് ബബിത പറഞ്ഞു. കൈയില്‍ പൈസ മുറുകെ പിടിച്ചിരുന്നു. ഇത് കണ്ടപ്പോള്‍ […]

error: Protected Content !!