Entertainment News

കച്ചവടത്തെ ബാധിക്കും; കട്ടപ്പന മാര്‍ക്കറ്റില്‍ ധ്യാൻ ശ്രീനിവാസന്‍ ചിത്രത്തിന്‍റെ ഷൂട്ടിംഗ് തടഞ്ഞ് വ്യാപാരികള്‍

കട്ടപ്പനയിൽ വെച്ച് നടക്കുന്ന ധ്യാൻ ശ്രീനിവാസന്റെ സിനിമ ഷൂട്ടിംഗ് തടഞ്ഞ് കേരള വ്യാപാരി സമിതി നേതാക്കൾ. നഗര സഭയുടെ മുൻ‌കൂർ അനുമതി വാങ്ങി മാർക്കറ്റിനുള്ളിൽ സജ്ജീകരിച്ചിരുന്ന സംഘട്ടന രംഗമാണ് സംഘടന തടഞ്ഞത്. കച്ചവടത്തെ ബാധിക്കുമെന്നും പണം വേണമെന്നും ആവശ്യപ്പെട്ടായിരുന്നു നടപടി. രണ്ട് ദിവസം മുൻപ് കട്ടപ്പന നഗര സഭയിൽ നിശ്ചിത തുക അടച്ച് പച്ചക്കറി മാർക്കറ്റിനുള്ളിൽ ഷൂട്ടിംഗ് നടത്താൻ അണിയറപ്രവർത്തകർ അനുമതി വാങ്ങിയിരുന്നു. രാവിലെ പ്രധാന അഭിനേതാക്കളും,യൂണിറ്റംഗങ്ങളും ചിത്രീകരണത്തിനായി മാർക്കറ്റിൽ എത്തി. ഈ സമയം ഒരു വ്യാപാരി […]

error: Protected Content !!