Kerala

കമല സുരയ്യ വിടപറഞ്ഞിട്ട് പതിനൊന്ന് വർഷം

മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി കമലാ സുരയ്യ ഓർമ്മയായിട്ട് ഇന്നത്തേക്ക് പതിനൊന്ന് വർഷം. ‘വേദനകള്‍മാത്രം തന്ന മനുഷ്യജീവിതം മതി, ഇനി മാനായോ പക്ഷിയായോ ജനിക്കാന്‍’ തീരുമാനിച്ച കേരളത്തിന്റെ സ്വന്തം എഴുത്തുകാരി. അത്രമേൽ സദാചാര അക്രമം നേരിട്ട എഴുത്തുകാരിയാണ് കമല സുരയ്യ. ആറു പതിറ്റാണ്ടു നീണ്ട സാഹിത്യ യാത്രയിൽ മലയാളത്തിലും ഇം​ഗ്ലീഷിലുമായി നിരവധി രചനകൾ സമ്മാനിച്ചാണ് കമല സുരയ കടന്നു പോയത്. 1999-ൽ ഇസ്ലാം മതം സ്വീകരിക്കുന്നതിനു മുൻപ് മലയാള രചനകളിൽ മാധവിക്കുട്ടി എന്ന പേരിലും ഇംഗ്ലീഷ് രചനകളിൽ കമലാദാസ് […]

Kerala National News

ഇന്ന് നെഹ്റുവിന്റെ ഓർമ്മ ദിനം പ്രണാമം

ന്യൂ ഡൽഹി : ആധുനിക ഇന്ത്യയുടെ ശില്പിയെന്ന് വിശേഷിപ്പിക്കുന്ന ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്‌റു വിട്ട് പിരിഞ്ഞിട്ട് 56 വർഷങ്ങൾ. അലഹബാദിലെ കാശ്മീരി പണ്ഡിറ്റ് കുടുംബത്തിൽ മോത്തിലാൽ നെഹ്രുവിന്റേയും, ഭാര്യ സ്വരുപ്റാണി തുസ്സുവിന്റേയും മകനായി നവംബർ 14, 1889 ൽ ജനനം. ഇന്ത്യൻ സ്വാതന്ത്ര്യ സമരനേതാവ് രാഷ്ട്രീയ തത്ത്വചിന്തകൻ, ഗ്രന്ഥകർത്താവ്‌, ചരിത്രകാരൻ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്രപതിപ്പിച്ച നെഹ്രു രാജ്യാന്തരതലത്തിൽ ചേരിചേരാനയം അവതരിപ്പിച്ചും ശ്രദ്ധനേടി. മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ ആശിസ്സുകളോടെ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ മുന്നണി പോരാളിയായി […]

Kerala

“മരിക്കാത്ത ഓർമ്മകളിൽ റഹീം മേച്ചേരി” ചന്ദ്രിക പത്രാധിപനെ കുറിച്ച് അന്നത്തെ സഹപ്രവർത്തകൻ

പ്രശസ്ത പത്രപ്രവർത്തകനും മുസ്ലിം ലീഗിന്റെ അമരക്കാരനുമായിരുന്ന റഹീം മേച്ചേരിയുടെ ഓർമ്മ ദിനത്തിൽ അനുഭവങ്ങൾ പങ്കു വെക്കുകയാണ് സഹപ്രവർത്തകനും കുന്ദമംഗലം ന്യൂസ് ഡോട്ട് കോം ചീഫ് എഡിറ്ററുമായ സിബ്ഗത്തുള്ള. വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും മേച്ചേരിയുടെ മരിക്കാത്ത ഓർമ്മകൾ ഇന്നും ഇദ്ദേഹത്തിന്റെ ഹൃദയത്തിൽ നിറഞ്ഞിരിക്കുന്നു. 2004 ആഗസ്റ്റ് 21 മരിക്കാത്ത ഓർമ്മകളുടെ ദിനമായി ഇന്നും ഈ സഹ പ്രവർത്തകൻ ഓർക്കുന്നു. പത്രക്കെട്ടുമായി പോകുന്ന വാഹനത്തിൽ കയറി വീട്ടിലേക്ക് പോവുകയായിരുന്ന പത്രാധിപൻ വാഹന അപകടത്തിൽ പെട്ട് മരിക്കുകയായിരുന്നു. അപകട വാർത്ത അറിഞ്ഞു […]

error: Protected Content !!