കർഷക സമരം ;ഒന്‍പതാംവട്ട ചർച്ചയും പരാജയം
കർഷകരുമായി കേന്ദ്ര സർക്കാർ നടത്തിയ ഒമ്പതാം വട്ട ചർച്ചയും പരാജയം. മൂന്ന് നിയമങ്ങളും പിൻവലിക്കണമെന്നും താങ്ങുവില നിയമം മൂലം ഉറപ്പാക്കണമെന്നുമുള്ള ആവശ്യങ്ങളിൽ ഉറച്ച് നിൽക്കുകയാണ് കർഷകർ. നിയമം പിൻവലിക്കാനാകില്ലെന്ന നിലപാട് കേന്ദ്രം ആവർത്തിച്ചു. 19ന് കർഷകരുമായി കേന്ദ്രസർക്കാർ വീണ്ടും ചർച്ച നടത്തും.