ശ്രദ്ധ മുഴുവൻ നൈനികയുടെ ഭാവിയിൽ; ധനുഷുമായുള്ള വിവാഹത്തെക്കുറിച്ച് മീന
തമിഴ് സൂപ്പർതാരം ധനുഷും മീനയും വിവാഹിതരാകുന്നുവെന്ന അഭ്യൂഹങ്ങൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇപ്പോളിതാ സംഭവത്തിൽ പ്രതികരണവുമായി മീന തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ‘ വിദ്യാസാഗർ (ഭർത്താവ്) പോയെന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ സാധിക്കുന്നില്ല. ഇപ്പോൾ ശ്രദ്ധ മുഴുവൻ മകൾ നൈനക വിദ്യാസാഗറിന്റെ ഭാവിയെ കുറിച്ചോർത്താണ്’- മീന വ്യക്തമാക്കി. 2022 ജൂൺ 28നാണ് മീനയുടെ ഭർത്താവ് വിദ്യാസാഗർ മരണപ്പെടുന്നത്. ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ മീന രണ്ടാം വിവാഹത്തിനൊരുങ്ങുന്നു എന്ന തരത്തിൽ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. ധനുഷിന്റെ […]