Kerala kerala

കൊച്ചിയില്‍ ലഹരിവേട്ട: രാത്രി പരിശോധനയില്‍ 30 പേര്‍ പിടിയില്‍ ; 25 ഗ്രാം എംഡിഎംഎ പിടികൂടി

കൊച്ചി: കൊച്ചിയില്‍ ഇന്നലെ രാത്രി പൊലീസ് നടത്തിയ പരിശോധനയില്‍ ലഹരി മരുന്നുമായി 30 പേര്‍ പിടിയിലായി. 25 ഗ്രാം എംഡിഎംഎ പിടികൂടി. ഡാന്‍സാഫ്, സ്പെഷല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് എന്നിവയാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്. പരിശോധന പുലര്‍ച്ചെ നാലു വരെ നീണ്ടു നിന്നു. വന്‍തോതില്‍ ലഹരിമരുന്നുമായി എത്തിയ രണ്ടുപേരെ പൊലീസ് പിടികൂടി. വയനാട് സ്വദേശി മുഹമ്മദ് സനൂബ് എറണാകുളം നോര്‍ത്തില്‍ പിടിയിലായി. 12 ഗ്രാം എംഡിഎംഎയാണ് പൊലീസിലെ ഡാന്‍സാഫ് സംഘം പിടിച്ചെടുത്തത്.

Kerala kerala Local Trending

കോഴിക്കോട് വന്‍ ലഹരി മരുന്ന് വേട്ട; 79 ഗ്രാം എംഡിഎംഎയുമായി 3 യുവാക്കള്‍ പിടിയില്‍

കോഴിക്കോട്: കണ്ടംകുളങ്ങരയില്‍ വന്‍ ലഹരി മരുന്ന് വേട്ട. 79.74ഗ്രാം എംഡിഎംഎയുമായി മൂന്ന് പേര്‍ എലത്തൂര്‍ പോലീസിന്റെ പിടിയിലായി. കോഴിക്കോട് സ്വദേശികളായ മിഥുന്‍രാജ്, നിജില്‍, രാഹുല്‍ എന്നിവരാണ് പിടിയിലായത്. കണ്ടം കുളങ്ങരയിലെ ഹോംസ്റ്റേയില്‍ വെച്ചാണ് ഇവര്‍ പിടിയിലായത്. അതേസമയം, ഇന്നലെ മലപ്പുറത്തും വന്‍ എംഡിഎംഎ വേട്ട നടന്നിരുന്നു. കരിപ്പൂരിലെ വീട്ടില്‍ നിന്ന് ഒന്നര കിലോ എംഡിഎംഎ പൊലീസ് പിടികൂടി. കരിപ്പൂര്‍ മുക്കൂട് മുള്ളന്‍ മടക്കല്‍ ആഷിഖിന്റെ വീട്ടില്‍ നിന്നാണ് പിടികൂടിയത്. പ്രതി മറ്റൊരു കേസില്‍ നിലവില്‍ റിമാന്‍ഡിലാണ്. 1665 […]

Kerala kerala

മകന്റെ ശരീരത്തില്‍ സെല്ലോ ടേപ്പ് കൊണ്ട് എംഡിഎംഎ ഒട്ടിച്ചുവച്ച് വില്‍പ്പന; അച്ഛന്‍ പിടിയില്‍

പത്തനംതിട്ട: തിരുവല്ലയില്‍ പത്തുവയസുകാരനായ മകനെ ഉപയോഗിച്ച് എംഡിഎംഎ വില്‍പന നടത്തുന്നയാള്‍ പിടിയില്‍. ചുമത്ര സ്വദേശി മുഹമ്മദ് ഷമീറിനെയാണ് തിരുവല്ല പൊലീസ് പിടികൂടിയത്. ഇന്ന് പുലര്‍ച്ചെ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പൊലീസിന്റെ പിടിയിലായത്. മകന്റെ ദേഹത്ത് സെല്ലോ ടേപ്പ് ഉപയോഗിച്ച് എംഡിഎംഎ ഒട്ടിച്ചുവച്ചാണ് ഇയാള്‍ കൂടുതലായും ലഹരി വസ്തുക്കള്‍ വില്‍പന നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുമാണ് ഇയാള്‍ ഇത്തരത്തില്‍ എംഡിഎംഎ വില്‍പന നടത്തുന്നത്. ഇത്തരത്തില്‍ നിരവധി തവണ വില്‍പന നടത്തിയതായി പ്രതി സമ്മതിച്ചെന്നും തിരുവല്ല […]

kerala Kerala

താമരശ്ശേരിയില്‍ പൊലീസിനെ കണ്ട് എംഡിഎംഎ പാക്കറ്റ് വിഴുങ്ങിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു

കോഴിക്കോട്: പൊലീസിനെ കണ്ടു കൈയില്‍ ഉണ്ടായിരുന്ന എംഡിഎംഎ വിഴുങ്ങിയ യുവാവ് മരിച്ചു. കോഴിക്കോട് മൈക്കാവ് സ്വദേശി ഇയ്യാടന്‍ ഷാനിദാണ് മരിച്ചത്. എംഡിഎംഎ വിഴുങ്ങിയതിനെ തുടര്‍ന്ന് യുവാവ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് മരണം സംഭവിച്ചത്. ഇന്നലെയാണ് കോഴിക്കോട് താമരശ്ശേരിയില്‍ സംഭവം ഉണ്ടായത്. താമരശ്ശേരിയില്‍ വെച്ച് പൊലീസ് ഷാനിദിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൊലീസിനെ കണ്ടതോടെ ഷാനിദ് കൈയില്‍ ഉണ്ടായിരുന്ന പൊതി വിഴുങ്ങി ഓടാന്‍ ശ്രമിക്കുകയായിരുന്നു. പിന്നീട് പൊലീസ് ഇയാളെ പിടിച്ചു. എംഡിഎംഎയാണ് വിഴുങ്ങിയതെന്ന് പറഞ്ഞതോടെ പൊലീസ് […]

Kerala kerala Local

കോഴിക്കോട് പൊലീസിനെ കണ്ട് യുവാവ് കൈയിലുണ്ടായിരുന്ന എം.ഡി.എം.എ കവറുകള്‍ വിഴുങ്ങി

കോഴിക്കോട്: പൊലീസിനെ കണ്ട് യുവാവ് കൈയിലുണ്ടായിരുന്ന എം.ഡി.എം.എ കവറുകള്‍ വിഴുങ്ങി. മൈക്കാവ് സ്വദേശി ഇയ്യാടന്‍ ഷാനിദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിഴുങ്ങിയത് എം.ഡി.എം.എയാണെന്ന് പറഞ്ഞതോടെ പൊലീസ് ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്‍ഡോസ്‌കോപി പരിശോധനയില്‍ വയറ്റില്‍ വെളുത്ത തരികളടങ്ങിയ കവറുകള്‍ കണ്ടെത്തുകയായിരുന്നു. ഷാനിദിനെതിരെ പൊലീസ് എന്‍.ഡി.പി.എസ് ആക്ട് പ്രകാരം കേസെടുത്തു. അതേസമയം, വയനാട്ടില്‍ ലഹരി മരുന്ന് പരിശോധനക്കിടെ എക്‌സൈസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം ഉണ്ടായി. വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ട ഉദ്യോഗസ്ഥനെ ഇടിച്ച് വീഴ്ത്തി. സിവില്‍ എക്‌സൈസ് ഓഫീസര്‍ […]

Kerala kerala Local

കോഴിക്കോട് നഗരത്തില്‍ വന്‍ ലഹരി വേട്ട; 89 ഗ്രാം എംഡിഎംഎ പിടികൂടി; 22 കാരന്‍ അറസ്റ്റില്‍

കോഴിക്കോട് : പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് വച്ച് വില്‍പനക്കായി കൊണ്ടു വന്ന മാരക ലഹരിമരുന്നായ എം.ഡി എം.എ യുമായി കുണ്ടായി തോട് തോണിച്ചിറ സ്വദേശി കരിമ്പാടന്‍ കോളനിയില്‍ അജിത്ത്. കെ (22) നെ നാര്‍ക്കോട്ടിക്ക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ കെ. എ ബോസിന്റെ നേത്യത്വ ത്തിലുള്ള ഡാന്‍സാഫും , സബ് ഇന്‍സ്‌പെക്ടര്‍ ആര്‍ ജഗ്മോഹന്‍ ദത്തന്റെ നേതൃത്വത്തിലുള്ള കസബ പോലീസും ചേര്‍ന്ന് പിടികൂടി. കോഴിക്കോട് സിറ്റി പോലീസ് ഡെപ്പൂട്ടി കമ്മീഷണര്‍ അരുണ്‍ കെ പവിത്രന്‍ ഐ.പി എസി […]

Kerala kerala

വേങ്ങരയില്‍ എംഡിഎംഎ ലഹരിയില്‍ യുവാവ് അമ്മയെ അടിച്ചു; പൊലീസ് സ്ഥലത്തെത്തി ഡി അഡിക്ഷന്‍ സെന്ററിലേക്ക് മാറ്റി

  • 27th February 2025
  • 0 Comments

മലപ്പുറം: വേങ്ങര ചെനക്കലില്‍ എംഡിഎംഎ ലഹരിയില്‍ യുവാവ് അമ്മയെ അടിച്ചു പരിക്കേല്‍പ്പിച്ചു. ചെനക്കല്‍ സ്വദേശി സല്‍മാന്‍ എംഡിഎംഎക്ക് അടിമയാണ്. യുവാവിന്റെ പരാക്രമത്തെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്ത് എത്തി യുവാവിനെ ഡി അഡിക്ഷന്‍ സെന്ററിലേക്ക് മാറ്റി.

kerala Kerala

കോഴിക്കോട് ഡാന്‍സാഫ് സംഘത്തിന്റെ മയക്കുമരുന്ന് വേട്ട തുടരുന്നു; കുന്ദമംഗലം കാരന്തൂരില്‍ നിന്ന് 226 ഗ്രാം എം.ഡി.എം.എ പിടികൂടി; രണ്ട് യുവാക്കള്‍ അറസ്റ്റില്‍

കോഴിക്കോട് : ബാംഗ്ലൂരില്‍ നിന്നും വില്‍പ്പനയ്ക്കായി നാട്ടില്‍ എത്തിച്ച മാരക മയക്കു മരുന്നായ എംഡിഎംഎ യുമായി 2 യുവാക്കളെ കോഴിക്കോട് ഡാന്‍സഫും കുന്ദമംഗലം പോലീസും ചേര്‍ന്ന് പിടികൂടി. കോഴിക്കോട് ഉമ്മളത്തൂര്‍ സ്വദേശി അഭിനവ് 24), കാസര്‍ഗോഡ് മഞ്ചേശ്വരം സ്വദേശി മുസാമില്‍ 27) എന്നിവരെ ആണ് 226 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് നര്‍കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ ബോസിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് എസ് ഐ നിധിന്റെ നേതൃത്വത്തിലുള്ള കുന്ദമംഗലം പോലീസും കോഴിക്കോട് സിറ്റി ഡാന്‍സഫും ചേര്‍ന്ന് […]

Kerala kerala

ഏറ്റുമാനൂരില്‍ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

  • 7th December 2024
  • 0 Comments

ഏറ്റുമാനൂരില്‍ വില്‍പ്പനയ്ക്കായി കൊണ്ടുവന്ന എം.ഡി.എം.എയുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂര്‍ തോട്ടിപ്പറമ്പില്‍ വീട്ടില്‍ മാത്യു എബ്രഹാ(35)മിനെയാണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് 1.71 ഗ്രാം എം.ഡി.എം.എയുമായി ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. ഏറ്റുമാനൂര്‍ ഭാഗത്ത് മയക്കുമരുന്ന് വില്‍പ്പന നടക്കുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഏറ്റുമാനൂര്‍ സ്റ്റേഷന്‍ എസ്.എച്ച്. ഒ അന്‍സല്‍ എ.എസ്, എസ്. ഐ മാരായ അഖില്‍ദേവ്, മനോജ്, എ.എസ്.ഐ […]

Kerala kerala

എംഡിഎംഎയുമായി സീരിയല്‍ നടി പിടിയില്‍

  • 19th October 2024
  • 0 Comments

കൊല്ലം: കൊല്ലത്ത് എംഡിഎംഎയുമായി സീരിയല്‍ നടി പിടിയില്‍. പരവൂര്‍ ചിറക്കര സ്വദേശി ഷംനത്ത് ആണ് പിടിയിലായത്. ഇന്നലെ നടിയുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തിയത്. പരവൂര്‍ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഷംനത്തിന്റെ വീട്ടില്‍ റെയ്ഡ് നടന്നത്. 3 ഗ്രാം എംഡിഎംഎയാണ് കണ്ടെത്തിയത്. നടിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കടയ്ക്കല്‍ സ്വദേശി നവാസ് ആണ് കേസില്‍ രണ്ടാം പ്രതി. ഇയാളില്‍ നിന്നാണ് ഷംനത്ത് എംഡിഎംഎ വാങ്ങിയത്.

error: Protected Content !!