Kerala News

സി.പി. സുധാകരപ്രസാദിന്റെ നിര്യാണത്തിൽ സ്പീക്കർ അനുശോചിച്ചു

മുൻ അഡ്വക്കേറ്റ് ജനറലും ആൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ മുൻ സംസ്ഥാന പ്രസിഡന്റുമായ സി.പി. സുധാകരപ്രസാദിന്റെ നിര്യാണത്തിൽ കേരള നിയമസഭാ സ്പീക്കർ ശ്രീ. എം. ബി. രാജേഷ് അനുശോചിച്ചു. 2006-11, 2016 – 2021 എന്നീ രണ്ട് ഘട്ടങ്ങളിൽ അദ്ദേഹം അഡ്വക്കേറ്റ് ജനറലായി പ്രവർത്തിച്ചു. തികഞ്ഞ സാമൂഹ്യ പ്രതിബദ്ധതയോടെയാണ് അദ്ദേഹം പ്രവർത്തിച്ചത്.അഭിഭാഷക സംഘടനയുടെ മികച്ച സംഘാടകനുമായിരുന്നു.കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ സ്പീക്കറും പങ്കുചേർന്നു.

Kerala News

സന്തൂർ സംഗീതജ്ഞൻ ശിവകുമാർ ശർമയുടെ നിര്യാണത്തില്‍ സ്പീക്കര്‍ അനുശോചിച്ചു

ഹിമാദ്രിയുടെ സംഗീതത്തെ ജനപദങ്ങളിലേക്കൊഴുക്കിയ അതുല്യ സംഗീതജ്ഞൻ ശിവകുമാർ ശർമയുടെ നിര്യാണത്തിൽ സ്പീക്കര്‍ എം.ബി. രാജേഷ് ദുഃഖം രേഖപ്പെടുത്തി. സന്തൂർ എന്ന ശതതന്ത്രി വീണയുടെ മോഹിപ്പിക്കുന്ന നാദം ശിവകുമാർ ശർമ്മ ആ വാദ്യം കൈകാര്യം ചെയ്യാൻ തുടങ്ങിയത് മുതലാണ് ലോകം ശ്രദ്ധിച്ചത്. 1994 ൽ പാലക്കാട് നടന്ന മാനവമൈത്രീ സംഗീതികയിൽ വെച്ചാണ് ആദ്യമായി അദ്ദേഹത്തിന്റെ സന്തൂർ സംഗീതം കേട്ടത്. മനസ്സിനെ വാരിപ്പുണർന്ന സംഗീതമായിരുന്നു അത്. പിന്നീട് ധാരാളം കേട്ടു. കോയമ്പത്തൂർ വിമാനത്താവളത്തിൽ വെച്ച് ഒരിക്കൽ അദ്ദേഹത്തെ പരിചയപ്പെടാനും ഏറെ […]

Kerala News

നിയമനിര്‍മ്മാണ സഭകളുടെ പ്രവര്‍ത്തനം വഴിപാടാകരുതെന്ന് സ്പീക്കര്‍ എം.ബി.രാജേഷ്

നിയമനിര്‍മ്മാണ സഭകളുടെ പ്രവര്‍ത്തനം വഴിപാടാല്ലാതാവുകയും ശക്തമായ രീതിയിലുള്ള ചര്‍ച്ചകള്‍ വരികയും ചെയ്യുമ്പോഴാണ് നിയമനിര്‍മ്മാണം കുറ്റമറ്റരീതിയലാകുന്നതെന്ന് സ്പീക്കര്‍ ശ്രീ.എം.ബി.രാജേഷ് പ്രസ്താവിച്ചു. കേരള നിയമസഭാ ലൈബ്രറിയുടെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ജില്ലകള്‍ കേന്ദ്രീകരിച്ചുള്ള പരിപാടി ആലപ്പുഴയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയമനിര്‍മ്മാണത്തിന് ഗൗരവബുദ്ധിയും നിഷ്‌കര്‍ഷതയും പുലര്‍ത്തുന്ന സഭയാണ് കേരള നിയമസഭ. കോവിഡ് കാലത്ത് രാജ്യത്ത് ഏറ്റവും കൂടുതല്‍ ദിവസം യോഗം ചേര്‍ന്നത് കേരള നിയമസഭയാണെന്ന് ഇതു സംബന്ധിച്ച പഠനങ്ങള്‍ വെളിവാക്കുന്നു. ഇന്ത്യന്‍ പാര്‍ലമെന്റ് ചേര്‍ന്നതിനേക്കാള്‍ അധികം ദിവസം നാം യോഗം ചേര്‍ന്നു. […]

Kerala News

അംബേദ്കര്‍ ആശങ്കപ്പെട്ട വെല്ലുവിളികള്‍ രാജ്യം നേരിടുന്നു ; എം.ബി. രാജേഷ്

  • 29th April 2022
  • 0 Comments

ശ്രീ. എസ്.വി. ഉണ്ണികൃഷ്ണന്‍ നായര്‍ സ്വാഗതമാശംസിച്ചു. നിയമസഭാ സ്പെഷ്യല്‍ സെക്രട്ടറി ശ്രീ. ആര്‍. കിഷോര്‍കുമാര്‍, നിയമവകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ശ്രീ. എം.കെ. സാദിഖ്, നിയമവകുപ്പ് മുന്‍ സ്പെഷ്യല്‍ സെക്രട്ടറിമാരായ ശ്രീ. സി.കെ. പത്മാകരന്‍, ശ്രീമതി എസ്. ഗിരിജാദേവി എന്നിവര്‍ പ്രസംഗിച്ചു.

Kerala News

സര്‍വകക്ഷിയോഗത്തില്‍ പങ്കെടുക്കില്ല;സമാധാന ശ്രമങ്ങള്‍ക്ക് പിന്തുണ സ്പീക്കർ

  • 18th April 2022
  • 0 Comments

ഇരട്ടകൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ വിളിച്ച് ചേര്‍ക്കുന്ന സര്‍വകക്ഷിയോഗത്തില്‍ പങ്കെടുക്കില്ലെന്നറിയിച്ച് സ്പീക്കര്‍ എം.ബി. രാജേഷ്. സ്പീക്കര്‍മാര്‍ അത്തരം യോഗങ്ങളില്‍ പങ്കെടുക്കുന്ന കീഴ്‌വഴക്കമില്ലെന്ന് എം.ബി. രാജേഷ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.സർവകക്ഷി യോഗത്തില്‍ പങ്കെടുക്കുന്നത് പുതിയ കീഴ്‌വഴക്കം സൃഷ്ടിക്കപ്പെടാന്‍ ഇടയാക്കുമെന്നും ഭരണഘടനാ പദവിയുടെ ഔചിത്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉയര്‍ന്നു വരുമെന്നുമുള്ള അഭിപ്രായങ്ങള്‍ കണക്കിലെടുത്ത് ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് സ്പീക്കര്‍ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. എം.ബി. രാജേഷിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പാലക്കാട്ട് ഇന്ന് നടക്കുന്ന സമാധാന യോഗത്തില്‍ സ്പീക്കര്‍ പങ്കെടുക്കുമോ എന്ന് ഇന്നലെ മുതല്‍ പലരും […]

Kerala News

സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കും,സമാധാനം പുനസ്ഥാപിക്കണം കീഴ്‌വഴക്കം നോക്കേണ്ടതില്ലെന്ന് എം.ബി രാജേഷ്

  • 18th April 2022
  • 0 Comments

രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ വിളിച്ച് ചേര്‍ക്കുന്ന സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കുമെന്നറിയിച്ച് സ്പീക്കര്‍ എം.ബി. രാജേഷ്. ഇത്തരം സാഹചര്യങ്ങളില്‍ പ്രോട്ടോക്കോള്‍ നോക്കേണ്ടതില്ലെന്നും ജനപ്രതിനിധി എന്ന നിലയ്ക്ക് രാഷ്ട്രീയപാര്‍ട്ടികളുടെ സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കുമെന്നും എം.ബി. രാജേഷ് വ്യക്തമാക്കി.സമാധാനയോഗം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിര്‍ണായകമാകുമെന്നും എം.ബി. രാജേഷ് പറഞ്ഞു.തിങ്കളാഴ്ച മൂന്നിന് പാലക്കാട് കളക്ട്രേറ്റില്‍ വെച്ചാണ് സര്‍വകക്ഷിയോഗം നടക്കുക. മന്ത്രി കെ. കൃഷ്ണന്‍ കുട്ടിയുടെ അധ്യക്ഷതയിലാണ് യോഗം. ബി.ജെ.പി, പോപ്പുലര്‍ഫ്രണ്ട് പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാര്‍, ജില്ലാ […]

Kerala News

പാലക്കാട് കഴിഞ്ഞ ദിവസങ്ങളിൽ നടന്നത് കേരളത്തിൽ സംഘർഷമുണ്ടാക്കാനുള്ള ആസൂത്രിത നീക്കം; എം ബി രാജേഷ്

  • 17th April 2022
  • 0 Comments

കേരളത്തിൽ സംഘർഷമുണ്ടാക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് പാലക്കാട് കഴിഞ്ഞ ദിവസങ്ങളിൽ നടന്ന അക്രമ സംഭവങ്ങളെന്ന് സ്‌പീക്കർ എം ബി രാജേഷ് . കേരളത്തിൽ നിലനിൽക്കുന്ന സമാധാന അന്തരീഷം അട്ടിമറിക്കാനാണ് ശ്രമം. ആലപ്പുഴയിൽ ആ ശ്രമം നടത്തി പരാജയപ്പെട്ടപ്പോൾ മറ്റൊരു സ്ഥലം തെരഞ്ഞെടുത്തിരിക്കയാണ്. വ്യാപകമായി സംഘർഷമുണ്ടാക്കാനുള്ള നീക്കമാണിത്. ഇതിനു പിന്നിൽ തീവ്രവാദ സ്വഭാവമുള്ള വർഗീയ ശക്തികളാണ്. വർഗീയ വിഭജനം സൃഷ്ടിക്കാനാണ് അവർ ലക്ഷ്യമിടുന്നത്. മറ്റെല്ലാ ശ്രമങ്ങളും നടത്തി പരാജയപ്പെട്ട്, കേരളത്തിൽ വേരുറപ്പിക്കാൻ കഴിയാതെ വന്നപ്പോൾ, വർഗീയ വിഭജനം തീവ്രമാക്കി […]

Kerala News

സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ പാര്‍ലമെന്ററി പ്രാക്ടീസ് ആന്റ് പ്രൊസീജ്യർ എട്ടാമത് ബാച്ചിന്റ ഉദ്ഘാടനവും ആറ്, ഏഴ് ബാച്ചുകളിലെ റാങ്ക് ജേതാക്കള്‍ക്കും വിജയികള്‍ക്കുമുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും

  • 10th March 2022
  • 0 Comments

കേരളനിയമസഭയുടെ കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആന്റ് പാര്‍ലമെന്ററി സ്റ്റഡി സെന്റര്‍ ( പാര്‍ലമെന്ററി സ്റ്റഡീസ്) നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ പാര്‍ലമെന്ററി പ്രാക്ടീസ് ആന്റ് പ്രൊസീജ്യറിന്റെ എട്ടാമത് ബാച്ചിന്റെ ഉദ്ഘാടനവും ആറ്, ഏഴ് ബാച്ചുകളിലെ റാങ്ക് ജേതാക്കള്‍ക്കും വിജയികള്‍ക്കുമുള്ള മെമന്റോ, സര്‍ട്ടിഫിക്കറ്റ് വിതരണവും ഇന്ന് നിയമസഭാ കോംപ്ലക്സിലെ ‘ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്സ് ലോഞ്ചില്‍’ സംഘടിപ്പിച്ചു.സ്പീക്കര്‍ . എം.ബി രാജേഷ് ആറ്, എഴ് ബാച്ചുകളിലെ റാങ്ക് ജേതാക്കള്‍ക്ക് മെമന്റോയും റാങ്ക് സര്‍ട്ടിഫിക്കറ്റുകളും വിജയികള്‍ക്ക് കോഴ്സ് സര്‍ട്ടിഫിക്കറ്റുകളും വിതരണം […]

News Sports

ഇത്ര വേഗത്തില്‍ നമുക്കിടയില്‍ നിന്ന് അപ്രത്യക്ഷനാകുമെന്ന് വിചാരിച്ചില്ല;ഷെയ്ന്‍ വോണിനെ അനുസ്മരിച്ച് എംബി രാജേഷ്

  • 5th March 2022
  • 0 Comments

കഴിഞ്ഞ ദിവസം അന്തരിച്ച മുന്‍ ഓസ്‌ട്രേസിയന്‍ ക്രിക്കറ്റ് ഇന്റര്‍നാഷണല്‍ ഷെയ്ന്‍ വോണിനെ അനുസ്മരിച്ച് നിയമസഭാ സ്പീക്കര്‍ എംബി രാജേഷ്. ഷെയ്ന്‍ വോണിനെ നേരിട്ട് കാണനിടയായ സംഭവം ഉള്‍പ്പെടെയുള്ള ഓര്മകൾ പങ്ക് വെച്ചുകൊണ്ട് എംബി രാജേഷ് ഫേസ്ബുക്ക് പോസ്റ്റിലാണ് തന്റെ അനുശോചനം പങ്കുവച്ചത്. ബാറ്റര്‍ക്ക് എത്തും പിടിയും കിട്ടാത്ത കറങ്ങിത്തിരിഞ്ഞ പന്തുകള്‍ കുറ്റിയില്‍ തറയ്ക്കുമ്പോള്‍, അല്ലെങ്കില്‍ ബാറ്റിലുരുമ്മി ഫീല്‍ഡറുടെ കയ്യിലൊതുങ്ങുമ്പോള്‍ ഷെയ്ന്‍ വോണിന്റെ ആഹ്ലാദപ്രകടനങ്ങള്‍ എത്രയോ തവണ നാം കണ്ടിരിക്കുന്നു. അതെല്ലാം മരണ വാര്‍ത്തയറിഞ്ഞതിന് പിന്നാലെ മനസ്സില്‍ മിന്നിമറയുകയാണ് […]

Kerala News

മാധ്യമ സ്വാതന്ത്ര്യത്തിന്റെ അടിത്തറ ഭരണഘടന ഉറപ്പു നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിൽ ; സ്പീക്കർ എം ബി രാജേഷ്

  • 31st January 2022
  • 0 Comments

മാധ്യമ സ്വാതന്ത്ര്യത്തിന്റെ അടിത്തറ ഭരണഘടന ഉറപ്പു നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിലാണെന്ന് സ്പീക്കർ എം ബി രാജേഷ്. മീഡിയാ വൺ ചാനലിന്റെ സംപ്രേഷണം തടഞ്ഞുകൊണ്ടുള്ള കേന്ദ്ര സർക്കാർ നടപടി അതു കൊണ്ടു തന്നെ അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ ഭരണകൂട കയ്യേറ്റമായി കണക്കാക്കണം. കഴിഞ്ഞ ഏതാനും വർഷങ്ങളിലായി അഭിപ്രായസ്വാതന്ത്ര്യത്തിനെതിരായ ഭരണകൂട നീക്കങ്ങൾ ശക്തിപ്പെട്ടിട്ടുണ്ട്. ആ ഭരണകൂട നീക്കങ്ങൾ ജനാധിപത്യത്തിന് ആഘാതമേൽപ്പിക്കുന്നവയാണ്. മാധ്യമങ്ങളെപ്രലോഭനവും സമ്മർദ്ദവും ഭീഷണിയും ഉപയോഗിച്ച് വരുതിയിലാക്കാനുള്ള ശ്രമങ്ങളും നിരന്തരമായും ആസൂത്രിതമായും നടത്തിക്കൊണ്ടിരിക്കുകയാണ്. ആ ശ്രമങ്ങളെ ജനാധിപത്യവാദികൾ ഒറ്റക്കെട്ടായി ചെറുക്കേണ്ടതുണ്ട്

error: Protected Content !!