Kerala News

മയക്കുമരുന്ന് ലഹരിയെ ഫുട്ബോൾ ലഹരികൊണ്ട്‌ അതിജീവിച്ച റിച്ചാർലിസണെ മാതൃകയാക്കാം

  • 26th November 2022
  • 0 Comments

ഖത്തർ ലോകകപ്പില്‍ സെർബിയക്കെതിരെ ബ്രസീലിന്‍റെ റിച്ചാർലിസന്റെ അക്രോബാറ്റിക്‌ ഗോൾ പോലെ നമുക്കും മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തിൽ ലക്ഷ്യം കാണാമെന്ന് ആഹ്വാനം ചെയ്യുകയാണ് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ്. റിച്ചാർലിസണെ മാതൃകയാക്കാമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. മന്ത്രി എം ബി രാജേഷ് ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ: റിച്ചാർലിസൺ പറയുന്നത്‌ കേൾക്കുക‘എന്റെ തെരുവിൽ മയക്കുമരുന്ന് വിൽപ്പനക്കാർ ഏറെയുണ്ടായിരുന്നു. കൂട്ടുകാരിൽ പലരും ആ വഴിക്ക്‌ പോയി. എളുപ്പത്തിൽ കൂടുതൽ പണം കിട്ടുമായിരുന്നു അവർക്ക്‌. എനിക്കതിന്‌ കഴിഞ്ഞില്ല. ആ പണം […]

Kerala News

കത്ത് വിവാദം;295 തസ്തികകളിൽ നിയമനം എംബ്ലോയ്മെന്റ് എക്ചേഞ്ച് വഴിയാക്കി

  • 5th November 2022
  • 0 Comments

തിരുവനന്തപുരം കോര്‍പ്പറേഷനിലെ നിലവിലുള്ള 295 താല്‍ക്കാലിക ഒഴിവുകളില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം നടത്തുമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് അറിയിച്ചു.സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്നാണ് സർക്കാർ നിർദേശം.തിരുവനന്തപുരം നഗരസഭയിലെ താൽക്കാലിക നിയമനം സംബന്ധിച്ച് മേയ‍ര്‍ ആര്യാ രാജേന്ദ്രന്റെ കത്ത് പുറത്തായതിന് പിന്നാലെയാണ് വിവാദങ്ങൾ ഉണ്ടാകുന്നത്.മേയറുടെ ഔദ്യോഗിക ലെറ്റർപാഡിൽ ഈ മാസം ഒന്നിന് അയച്ച കത്ത് ചില പാർട്ടി നേതാക്കളുടെ വാട്സാപ് ഗ്രൂപ്പുകൾ വഴി പുറത്തായതോടെയാണ് വിവാദമായത്. ‘സഖാവേ’ എന്ന് അഭിസംബോധന […]

Kerala

പട്ടിയെ കൊല്ലുന്നത് തെരുവുനായ പ്രശ്നത്തിന് പരിഹാരമല്ല; നിയമപരമായി നേരിടുമെന്ന് എം ബി രാജേഷ്

  • 4th October 2022
  • 0 Comments

തിരുവനന്തപുരം: പട്ടിയെ കൊല്ലുന്നത് തെരുവുനായ വിഷയത്തിന് പരിഹാരമല്ലെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. പട്ടിയെ കൊല്ലുന്നത് നിയമപരമായി നേരിടുമെന്നും അദ്ദേഹം കണ്ണൂരിൽ പറഞ്ഞു. ”പട്ടിയെ കൊന്നുകളയുക എന്നത് ഒരു പരിഹാ​രമല്ല. അങ്ങനെ ചിലരുണ്ട്. ഷെൽട്ടർ തുടങ്ങാൻ പാടില്ല, വാക്സിനേഷന് സഹകരിക്കില്ല, ഒന്നിനും സഹകരിക്കില്ല. പട്ടിയെ തല്ലിക്കൊല്ലുക, തല്ലിക്കൊന്ന് കെട്ടിത്തൂക്കുക ഇങ്ങനെയുള്ള ക്രൂരമായിട്ടുള്ള കൃത്യങ്ങൾ ചെയ്യുന്നവരുണ്ട്. അതൊക്കെ കർശനമായി, നിയമപരമായി നേരിടും. അതൊന്നുമല്ല അതിനുള്ള പരിഹാരം. അങ്ങനെയൊന്നും ഈ പ്രശ്നം പരിഹരിക്കാനും പറ്റില്ല. […]

Kerala News

എം ബി രാജേഷിന് തദ്ദേശ സ്വയം ഭരണവും എക്‌സൈസും തന്നെ;വകുപ്പുകളില്‍ മാറ്റമില്ല

  • 6th September 2022
  • 0 Comments

മന്ത്രി എംബി രാജേഷിന് തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പുകളുടെ ചുമതല. മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റങ്ങളില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.സ്പീക്കര്‍ പദവി രാജി വെച്ച എം ബി രാജേഷ് ഇന്ന് രാവിലെയാണ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. പതിനൊന്ന് മണിക്ക് രാജ്ഭവനിൽ വച്ചായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്.രാജേഷിന്റെ മന്ത്രിസ്ഥാനത്തിനൊപ്പം സംസ്ഥാനത്തെ മന്ത്രിമാരുടെ വകുപ്പുകളില്‍ ചില അഴിച്ചുപണികളും ഉണ്ടായേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. വി എന്‍ വാസവന്റെ പക്കലുള്ള സാംസ്‌കാരിക വകുപ്പ് രാജേഷിന് നല്‍കുമെന്നും, പകരം എക്‌സൈസ് വാസവന് നല്‍കുമെന്നുമൊക്കെയായിരുന്നു അഭ്യൂഹം.

Kerala News

സഗൗരവം എം ബി രാജേഷ്;മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

  • 6th September 2022
  • 0 Comments

തൃത്താല എംഎല്‍എയും സിപിഎം നേതാവുമായ എം ബി രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.പതിനൊന്ന് മണിക്ക് രാജ്ഭവനിൽ വച്ചായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. സിപിഐഎം സംസ്ഥാന സെക്രട്ടറിയായി തെരെഞ്ഞെടുത്ത എംവി ഗോവിന്ദൻ രാജിവെച്ച ഒഴിവിലാണ് നിയമസഭാ സ്പീക്കറായിരുന്ന രാജേഷിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്.സഗൗരവമായിരുന്നു സത്യപ്രപതിജ്ഞ.തൃത്താലയില്‍ നിന്നുള്ള ജനപ്രതിനിധിയാണ് എം ബി രാജേഷ്. രാജേഷ് രാജിവെച്ച ഒഴിവിലേക്ക് സ്പീക്കറായി സിപിഎമ്മിന്റെ തലശ്ശേരിയില്‍ നിന്നുള്ള എംഎല്‍എ എഎന്‍ ഷംസീറിനെ തെരഞ്ഞെടുത്തിരുന്നു. ഓണത്തിന് ശേഷം ഷംസീര്‍ ചുമതലയേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്.

Kerala News

സ്പീക്കര്‍ എം ബി രാജേഷ് രാജിവെച്ചു;മന്ത്രിയായി സത്യപ്രതിജ്ഞ ചൊവ്വാഴ്ച

  • 3rd September 2022
  • 0 Comments

സ്പീക്കര്‍ എം ബി രാജേഷ് രാജിവെച്ചു.എം വി ഗോവിന്ദന്‍റെ ഒഴിവിലാണ് എം ബി രാജേഷ് മന്ത്രിസഭയിലേക്ക് എത്തുന്നത്. എക്സൈസ് തദ്ദേശഭരണ വകുപ്പുകൾ ലഭിക്കും.ചൊവ്വാഴ്ച എം ബി രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. തൃത്താലയില്‍ നിന്നുള്ള എംഎല്‍എയാണ് എംബി രാജേഷ്. രാജേഷ് സ്പീക്കര്‍ പദവി ഒഴിയുന്ന സാഹചര്യത്തില്‍ സിപിഎമ്മിലെ എ എന്‍ ഷംസീര്‍ പുതിയ സ്പീക്കറാകും. തലശ്ശേരിയില്‍ നിന്നുള്ള ജനപ്രതിനിധിയാണ് ഷംസീര്‍. സിപിഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എം.വി ഗോവിന്ദന്‍ മന്ത്രിസ്ഥാനം ഇന്നലെ രാജിവെച്ചിരുന്നു. അതേസമയം എംഎല്‍എ […]

Kerala News

എംവി ഗോവിന്ദന് പകരം എം ബി രാജേഷ് മന്ത്രിയാകും,എ എൻ ഷംസീർ സ്പീക്കർ

  • 2nd September 2022
  • 0 Comments

എം വി ഗോവിന്ദൻ പാർട്ടി സെക്രട്ടറിയായ ഒഴിവിൽ പുതിയ മന്ത്രിയായി സ്പീക്കർ എം ബി രാജേഷിനെ തിരഞ്ഞെടുത്തു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് എം ബി രാജേഷിനെ മന്ത്രിയായി തിരഞ്ഞെടുത്തത്.സ്പീക്കർ ആയി തലശേരി എം എൽ എ എ എൻ ഷംസീർ ആണ് എത്തുക.സംസ്ഥാന സെക്രട്ടറി ആയതോടെ എം വി ഗോവിന്ദൻ മന്ത്രി സ്ഥാനം രാജിവെക്കും

Kerala News

പതിനഞ്ചാം കേരള നിയമസഭയുടെ ആറാം സമ്മേളനം ഓഗസ്റ്റ് 22 മുതല്‍ ആരംഭിക്കും

  • 20th August 2022
  • 0 Comments

പതിനഞ്ചാം കേരള നിയമസഭയുടെ ആറാം സമ്മേളനം ഓഗസ്റ്റ് 22ന് ആരംഭിക്കുമെന്നു നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 10 ദിവസം സഭ സമ്മേളിച്ച് സെപ്റ്റംബര്‍ രണ്ടിനു പിരിയും. 2022-23 വര്‍ഷത്തെ ധനാഭ്യര്‍ഥനകള്‍ ചര്‍ച്ച ചെയ്തു പാസാക്കുന്നതിനായി കഴിഞ്ഞ ജൂണ്‍ 27 മുതല്‍ ചേര്‍ന്ന അഞ്ചാം സമ്മേളനം 15 ദിവസം സമ്മേളിച്ചു നടപടികള്‍ പൂര്‍ത്തിയാക്കി ജൂലൈ 21നാണു പിരിഞ്ഞത്. അഞ്ചാം സമ്മേളനകാലയളവില്‍ നിലവിലുണ്ടായിരുന്ന ഓര്‍ഡിനന്‍സുകള്‍ക്കു പകരമുള്ള ബില്ലുകളും മറ്റ് അത്യാവശ്യ ബില്ലുകളും പരിഗണിക്കുന്നതിനായി ഒക്ടോബര്‍ – […]

Kerala News

നിയമസഭാ സമുച്ചയത്തില്‍ സംഘടിപ്പിക്കുന്ന വീഡിയോ, ഫോട്ടോ, പുസ്തക പ്രദര്‍ശനം എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു

  • 10th August 2022
  • 0 Comments

നിയമസഭാ സമുച്ചയത്തില്‍ സംഘടിപ്പിക്കുന്ന വീഡിയോ, ഫോട്ടോ, പുസ്തക പ്രദര്‍ശനം കേരള നിയമസഭാ സ്പീക്കര്‍ ശ്രീ. എം.ബി. രാജേഷ് ഉദ്ഘാടനം നിര്‍വഹിച്ചു. ആഗസ്റ്റ് 10 മുതല്‍ 20 വരെയാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. പ്രദര്‍ശനം രാവിലെ 8.30 മുതല്‍ രാത്രി 8.30 വരെ സൗജന്യമായി കാണുന്നതിന് പൊതുജനങ്ങള്‍ക്ക് അവസരമുണ്ടായിരിക്കുന്നതാണ്. പരിപാടിയോടനുബന്ധിച്ച് നിയമസഭാ സമുച്ചയത്തിലെ ആര്‍. ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്‌സ് ലോഞ്ചില്‍ ‘ഇന്ത്യ എന്ന ആശയം : ഭരണഘടനയും വര്‍ത്തമാനകാല യാഥാര്‍ത്ഥ്യവും’ എന്ന വിഷയത്തില്‍ കേരള സര്‍വകലാശാല മുന്‍ പ്രോ-വൈസ് ചാന്‍സലര്‍ […]

Kerala News

നിയമസഭ മന്ദിരത്തിന്റെ മീഡിയ റൂം ഒഴികെയുള്ള സ്ഥലങ്ങളില്‍ ക്യാമറ അനുവദിക്കില്ല, മാധ്യമവിലക്കുണ്ടെന്ന വിഷയത്തില്‍ സ്പീക്കറുടെ റൂളിങ്

  • 28th June 2022
  • 0 Comments

നിയമസഭയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രവേശിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി, സഭാ നടപടികളുടെ പൂര്‍ണ്ണമായ ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്തില്ല, സഭയ്ക്കുള്ളില്‍നിന്നും വീഡിയോ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി പുറത്തു നല്‍കിയത് എന്നീ കാര്യങ്ങളില്‍ ഉയര്‍ന്നുവന്ന പരാതികള്‍ സംബന്ധിച്ച് സ്പീക്കറുടെ റൂളിംങ്. ചില തടസ്സങ്ങളെ പെരുപ്പിച്ച് കാട്ടിയെന്നും മാധ്യമവിലക്കെന്ന വാര്‍ത്തകള്‍ ആസൂത്രിതമാണെന്നും സ്പീക്കര്‍ എം.ബി. രാജേഷ് ആവര്‍ത്തിച്ചു. സഭയിലെ ദൃശ്യങ്ങള്‍ സഭാ ടി.വി. മാത്രം വഴി സംപ്രേഷണം ചെയ്യുമെന്നും സഭാ ദൃശ്യങ്ങള്‍ ആക്ഷേപ ഹാസ്യ പരിപാടികള്‍ക്കോ മറ്റ് വാണിജ്യ ആവശ്യങ്ങള്‍ക്കോ ഉപയോഗിക്കരുതെന്നും […]

error: Protected Content !!