‘മഴവില്ല് 2019’ ഉദ്ഘാടനം ചെയ്തു
കുന്നമംഗലം: നാളെയുടെ നല്ല പൗരന്മാരായി വളരാനും, ഏറ്റവും നല്ല സ്വാഭാവവും,അനുസരണയും ഉള്ള കുട്ടികള്‍ ആയി മാറാനും പുതിയ തലമുറക്ക് കഴിയണമെന്ന് കുന്നമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീന വാസുദേവന്‍. മലര്‍വാടി, ടീന്‍ ഇന്ത്യ ബാല ചിത്രരചന മത്സരം ‘മഴവില്ല്-2019’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. ജമാഅത്തെ ഇസ്ലാമി കുന്നമംഗലം ഏരിയ പ്രസിഡന്റ് കെ.ടി. ഇബ്രാഹിം പുല്ലാളുര്‍ അധ്യക്ഷത വഹിച്ചു. അഞ്ച് കാറ്റഗറിയില്‍ ആയി നടന്ന മത്സരങ്ങളില്‍ അഞ്ഞൂറോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. കാറ്റഗറി ഒന്നില്‍ ധനലക്ഷ്മി എരവന്നൂര്‍, ആയിശ ഫെമി, […]
