മേയറുടെ കത്ത് വിവാദത്തിൽ;ആരോപണം തള്ളി ആനാവൂരും മേയറും,കത്തിലെ തീയതിയില്‍ തിരുവനന്തപുരത്ത് ഇല്ല
തിരുവനന്തപുരം കോർപറേഷനിലെ താൽകാലിക തസ്തികകളിലേക്കുള്ള നിയമനത്തിന് പട്ടിക ചോദിച്ച് മേയർ അയച്ച കത്ത് വിവാദത്തിൽ.കത്ത് വിവാദം പാർട്ടി അന്വേഷിക്കുന്നുണ്ടെന്ന് ആര്യ രാജേന്ദ്രൻ വ്യക്തമാക്കി.പാർട്ടി നേതൃത്വവുമായി ആലോചിച്ച ശേഷം ഔദ്യോഗികമായി പ്രതികരിക്കാമെന്നും ആര്യാ രാജേന്ദ്രൻ വ്യക്തമാക്കി. ആരോപണം തള്ളി സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും രംഗത്തുവന്നു. കത്ത് വ്യാജമാണെന്ന് ഇപ്പോൾ സ്ഥിരീകരിക്കാനാകില്ലെന്നും കത്ത് വ്യാജമെങ്കിൽ കേസ് കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘‘മാധ്യമങ്ങളിൽ വന്നപ്പോഴാണ് കത്ത് കണ്ടത്. മേയറുമായി സംസാരിച്ച ശേഷം പൊലീസിൽ പരാതി നൽകുന്നതിനെ കുറിച്ച് ആലോചിക്കും. […]



