National

ഛത്തീസ്ഗഡില്‍ 22 മാവോയിസ്റ്റുകളെ വധിച്ചു; ഏറ്റുമുട്ടലില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു

റായ്പൂര്‍: ഛത്തീസ്ഗഡിലെ ബിജാപ്പൂരിലെ ഗാംഗ്ലൂരില്‍ സുരക്ഷാ സേനയുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ 22 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ചത്തീസ്ഗഡിലെ ബിജാപ്പൂരില്‍ രണ്ടിടങ്ങളിലായി നടന്ന ഏറ്റുമുട്ടലിലാണ് 22 മാവോയിസ്റ്റുകളെ വധിച്ചത്. സുരക്ഷ സേനയിലെ ഒരു ഉദ്യോഗസ്ഥനും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ബീജാപ്പൂര്‍ ദന്താവാഡേ ജില്ലകളുടെ അതിര്‍ത്തിയിലുള്ള ഗാംഗ്ലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിയില്‍ മാവോയിസ്റ്റ് വിരുദ്ധവേട്ടയുടെ ഭാഗമായി നിയോഗിതരായ സംയുക്തസംഘം നടത്തിയ പരിശോധനയ്ക്കിടയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുന്നതായാണ് റിപ്പോര്‍ട്ട്.

National

ഛത്തീസ്ഗഡില്‍ രണ്ട് മാവോയിസ്റ്റുകളെ വധിച്ച് സൈന്യം

  • 9th November 2024
  • 0 Comments

ഛത്തീസ്ഗഡ്: ബിജാപൂരില്‍ രണ്ട് മാവോയിസ്റ്റുകളെ വധിച്ചെന്ന് സൈന്യം. വെള്ളിയാഴ്ച രാത്രി ഏഴോടെയാണ് ഏറ്റുമുട്ടലുണ്ടായത്. നിരവധി ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. പ്രദേശത്ത് കൂടുതല്‍ മാവോയിസ്റ്റുകള്‍ എത്തിയെന്ന് വിവരം ലഭിച്ചതിനാല്‍ സൈന്യം കൂടുതല്‍ തിരച്ചില്‍ വ്യാപിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം സംസ്ഥാനത്ത് രാജ്യം കണ്ട ഏറ്റവും വലിയ മാവോയിസ്റ്റ് വേട്ടകളൊന്ന് നടന്നിരുന്നു. ദന്തേവാഡ ജില്ലയിലെ അബ്ജുമദിലാണ് സുരക്ഷാ സേനയുമായി ഏറ്റുമുട്ടലുണ്ടായത്. ഛത്തീസ്ഗഢിന്റെ 24 വര്‍ഷത്തെ ചരിത്രത്തിനിടയിലുണ്ടാകുന്ന ഏറ്റവും വലിയ ഓപറേഷനായിരുന്നു ഇത്. 30 മാവോയിസ്റ്റുകളെയാണ് സൈന്യം വധിച്ചത്.

Kerala News

വയനാട് കമ്പമലയിലെ മാവോയിസ്റ്റ് ആക്രമണക്കേസിൽ യുഎപിഎ ചുമത്തി

  • 29th September 2023
  • 0 Comments

വയനാട് കമ്പമലയിലെ മാവോയിസ്റ്റ് ആക്രമണക്കേസിൽ യുഎപിഎ ചുമത്തി. കെഎഫ്.ഡിസി ഓഫീസ് ആക്രമണത്തിൽ അഞ്ച് ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായി. ആറംഗ സംഘത്തിലെ അഞ്ച് പേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സിപി മൊയ്തീൻ, സോമൻ, സന്തോഷ്, വിമൽകുമാർ, മനോജ് എന്ന ആഷിക് എന്നിവരെയാൻ തിരിച്ചറിഞ്ഞത്. വിമൽകുമാർ തമിഴ്‌നാട് സ്വദേശി സ്വദേശിയെന്ന് പൊലീസ് പറഞ്ഞു. ഒരു വർഷം മുമ്പാണ് തൃശൂർ വിയ്യൂർ സ്വദേശിയായ മനോജ് സംഘത്തിന്റെ ഭാഗമായത്. ഇതേ സംഘം ആഴ്ചകൾക്ക് മുമ്പ് കേളകം, ആറളം എന്നിവിടങ്ങളിലുമെത്തിയതായി പൊലീസ് വ്യക്തമാക്കി. മാവോയിസ്റ്റുകൾക്കായി […]

Kerala Local News

മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചു അന്വേഷണം, പന്തീരങ്കാവിൽ മാവോയിസ്റ്റ് നേതാവ് പിടിയിൽ

  • 18th April 2023
  • 0 Comments

കോഴിക്കോട്: ജാര്‍ഖണ്ഡില്‍ നിന്നുള്ള മാവോയിസ്റ്റ് അനുകൂല സംഘടനാ നേതാവിനെ കോഴിക്കോട്ട് നിന്നും പിടികൂടി. ഇവിടെ അതിഥി തൊഴിലാളിയായി കഴിയുകയായിരുന്ന അജയ് ഒറോൺ (27) എന്നയാളെയാണ് ജാര്‍ഖണ്ഡ് പോലീസും പന്തീരാങ്കാവ് പോലീസും സംയുക്തമായി പിടികൂടിയത്. ജാര്‍ഖണ്ഡിലെ ദാബാ ജില്ലയില്‍ നിന്നുള്ളയാളാണ് അജയ്. പീപ്പിള്‍സ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന നിരോധിത സംഘടനയിലെ സജീവ അംഗമാണ് ഇയാള്‍. സംഘടനയുടെ ഏരിയാ കമാന്‍ഡറാണ് ഇയാളെന്നും വിവരമുണ്ട്.2019ല്‍ ബിഷ്ണുപൂര്‍ പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ ജാര്‍ഖണ്ഡ് പോലീസ് […]

Kerala News

കീഴടങ്ങിയ മാവോയിസ്റ്റിന് വീടും തൊഴിലും സ്റ്റെപ്പെന്റും;പുനരധിവാസത്തിന് ശുപാര്‍ശ

  • 27th November 2021
  • 0 Comments

കഴിഞ്ഞമാസം വയനാട്ടില്‍ കീഴടങ്ങിയ മാവോയിസ്റ്റ് ലിജേഷിന് സംസ്ഥാന സര്‍ക്കാര്‍ 2018 ല്‍ പുറപ്പെടുവിച്ച പാക്കേജിന്റെ അടിസ്ഥാനത്തില്‍ പുനരധിവസിപ്പിക്കാൻ നിർദേശം ഇതിന്റെ ഭാഗമായി വീടും തൊഴിലവസരങ്ങളും സ്റ്റെപ്പെന്റും മറ്റ് ജീവനോപാധികളും നല്‍കാന്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള ജില്ലാതല പുനരധിവാസ സമിതി ശുപാര്‍ശ ചെയ്തു . ഇതനുസരിച്ച് സായുധ സമരം ഉപേക്ഷിച്ച് മുഖ്യധാരയിലേയ്ക്ക് വരുന്ന മാവോയിസ്റ്റുകള്‍ ഉള്‍പ്പെട്ട കേസുകളില്‍ ഉദാരമായ സമീപനം സ്വീകരിക്കും.വയനാട് ജില്ലയിലെ കാടുകളില്‍ പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റ് സംഘാംഗങ്ങള്‍ സായുധസമരത്തിന്റെ പാത ഉപേക്ഷിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് തിരിച്ചുവരണമെന്ന് വയനാട് […]

Kerala News

തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം ; വയനാട്ടില്‍ മാവോയിസ്റ്റ് പോസ്റ്റര്‍

  • 26th March 2021
  • 0 Comments

തെരഞ്ഞെടുപ്പു ബഹിഷ്കരിക്കാൻ ആഹ്വാനവുമായി വയനാട്ടിൽ മാവോയിസ്റ്റുകളുടേതെന്ന പേരിൽ പോസ്റ്റർ. ഇന്നലെ രാത്രിയിലാണ് പോസ്റ്ററുകള്‍ പതിപ്പിച്ചത്. സംഭവത്തില്‍ തൊണ്ടനാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.തൊണ്ടർനാട് പഞ്ചായത്തിലെ മട്ടിലയത്താണ് കഴിഞ്ഞ ദിവസം സി.പി.ഐ(മാവോയിസ്റ്റ്) സംഘടനയുടെ പേരിൽ തെരഞ്ഞെടുപ്പു ബഹിഷ്കരണ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വത്തിനും സിപിഐഎമ്മിന്റെ അവസരവാദ രാഷ്ട്രീയത്തിനും ബ്രാഹ്മണിക്കല്‍ ഹിന്ദുത്വ ഫാസിസത്തെ ചെറുക്കാന്‍ കഴിയില്ലെന്നും ഇതിനാല്‍ വോട്ട് ബഹിഷ്‌കരിച്ച് സായുധ പോരാട്ടത്തില്‍ പങ്കാളികളാകണമെന്നുമാണ് പോസ്റ്ററിലുളളത്. കൂടാതെ പ്രദേശത്തെ കച്ചവടക്കാരായ ചിലരുടെ പേരുള്‍പ്പെടെ പരാമര്‍ശിച്ച് ഇവര്‍ കര്‍ഷകരെ ചൂഷണം ചെയ്യുന്നത് […]

വേൽ മുരുകന്റെ മരണം; ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

വയനാട് മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട വേൽ മുരുകന്റെ ഏറ്റുമുട്ടൽ കൊലപാതകം സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ കോടതിയിൽ ഹർജി നൽകി. മനുഷ്യാവകാശ പ്രവർത്തകർ മുഖേനയാണ് സഹോദരൻ അഡ്വ.മുരുകൻ ഹർജി നൽകിയത്. കൽപ്പറ്റ ജില്ലാ കോടതിയിലാണ് ഹർജി. മരണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വേൽ മുരുകന്റെ കുടുംബം ജുഡീഷ്യൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുന്നത്. ബാണാസുര മലയിൽ നടന്നത് ഏകപക്ഷീയമായ ഏറ്റുമുട്ടലാണെന്നാണ് കുടുംബം ആരോപിക്കുന്നത്. വേൽ മുരുകന്റെ സഹോദരൻ അഡ്വ. മുരുകൻ ഒപ്പിട്ട ഹർജി ഇന്ന് […]

Kerala

കുന്ദമംഗലം പരിയങ്ങാട് മാവോയിസ്റ്റ് റെയ്ഡ്

കുന്ദമംഗലം : മാവോയിസ്റ്റ്കളെന്നു സംശയിക്കുന്ന പരിയങ്ങാട് താമസിക്കുന്ന വയനാട് സ്വദേശികളുടെ വീട്ടിൽ എൻ ഐ എ റെയ്ഡ്. മൂന്ന് മോവോയിസ്റ്റുകൾ ഒളിച്ചു താമസിക്കുന്നു എന്ന രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന. ട്യൂഷൻ സെന്റർ നടത്തുന്ന ബിജിത്ത്, എൽദോ എന്നിവരുടെ താമസ സ്ഥലെത്തിയാണ് പോലീസ് പരിശോധന നടത്തിയത്. പെൻഡ്രൈവ് മുതലായ ചില രേഖകൾ ലഭ്യമായതായാണ് വിവരം. നിലവിൽ സ്ഥലത്ത് പരിശോധന തുടരുകയാണ്. വയനാട് സ്വദേശികളോടൊപ്പം , പാലക്കാട് നിന്നും മറ്റൊരു വ്യക്തിയും ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. ഇയാൾ ലോക്ക് […]

News

ജാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പില്‍ മാവോയിസ്റ്റ് ആക്രമണം; പാലം തകര്‍ത്തു

  • 30th November 2019
  • 0 Comments

ഗുംല: ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഗുംല ജില്ലയില്‍ മാവോയിസ്റ്റ് ആക്രമണം. ആദ്യഘട്ട പോളിംഗ് ആരംഭിച്ച് രണ്ട് മണിക്കൂര്‍ പിന്നിടുമ്പോളാമ് ആക്രമണം. പാലം മാവോയിസ്റ്റുകള്‍ ബോംബിട്ട് തകര്‍ക്കുകയായിരുന്നു. അതേസമയം ആളുകള്‍ക്ക് പരിക്കില്ല. അക്രമ സംഭവം പോളിങ്ങിനെ ബാധിച്ചിട്ടില്ലെന്നും പോളിങ് തുടരുമെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ ശശി രജ്ഞന്‍ അറിയിച്ചിട്ടുണ്ട്. ആറു ജില്ലകളിലെ 13 നിയോജക മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.നക്‌സല്‍ ബാധിത മേഖലകളായി പ്രഖ്യാപിക്കപ്പെട്ട ജില്ലകളാണ് ഇതില്‍ പലതും. മൂന്നുമണിക്കാണ് പോളിംഗ് അവസാനിക്കുക. അഞ്ച് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക. ഡിസംബര്‍ […]

Kerala

മുഖ്യമന്ത്രിക്ക് മാവോയിസ്റ്റ് ഭീഷണി

  • 15th November 2019
  • 0 Comments

വടകര: മുഖ്യമന്ത്രിക്ക് മാവോയിസ്റ്റുകളുടെ ഭീഷണി. ഏഴ് സഖാക്കളെ വെടിവെച്ചുകൊലപ്പെടുത്തിയ കേരള മുഖ്യന് വേണ്ട ശിക്ഷ ഞങ്ങള്‍ നടപ്പാക്കും എന്ന് വടകര പോലീസ് സ്റ്റേഷനില്‍ കത്തിന്റെ രൂപത്തിലാണ് ഭീഷണി സന്ദേശം എത്തിയത്. അര്‍ബന്‍ ആക്ഷന്‍ ടീമിന് വേണ്ടി ബദര്‍ മൂസ പശ്ചിമ ഘട്ട കബനീദള ആക്ഷന്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് എന്ന പേരിലാണ് കത്ത് അയച്ചിരിക്കുന്നത്. കത്തിന് ഒപ്പം ലഘുലേഖകളും ലഭിച്ചിട്ടുണ്ട്. ചെറുവത്തൂരില്‍ നിന്നാണ് കത്തയച്ചിരിക്കുന്നത്. പേരാമ്പ്ര എസ്.ഐ ഹരീഷിനെതിരെയും കത്തില്‍ ഭീഷണിയുണ്ട്. സാധാരണ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് […]

error: Protected Content !!