News

ഈ ഓണം സോപ്പിട്ട് മാസ്‌ക്കിട്ട് ഗ്യാപ്പിട്ട്; വീട്ടിലെ ആഘോഷത്തിലും വേണം ജാഗ്രത

കോവിഡില്‍ നിന്നും ഓണക്കാല രോഗങ്ങളില്‍ നിന്നും മുക്തരാകാം തിരുവനന്തപുരം: കോവിഡ് കാലത്തെ ആദ്യ ഓണം മലയാളികള്‍ ജാഗ്രതോടെ വേണം വീട്ടില്‍ ആഘോഷിക്കാനെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. നമ്മുടെ നാടും നഗരവുമൊന്നും കോവിഡില്‍ നിന്നും മുക്തമല്ല. അതിനാല്‍ തന്നെ ആരില്‍ നിന്നും വേണമോ കോവിഡ് പകരുമെന്ന അവസ്ഥയാണ്. സാധനങ്ങള്‍ വാങ്ങാന്‍ കടകളില്‍ പോകുമ്പോഴും ബന്ധുക്കളെ കാണുമ്പോഴും ജാഗ്രത പാലിക്കണം. ‘ഈ ഓണം സോപ്പിട്ട് മാസ്‌ക്കിട്ട് ഗ്യാപ്പിട്ട്’ എന്ന ആരോഗ്യ സന്ദേശം എല്ലാവരും ഏറ്റെടുക്കണം. എല്ലാവരും […]

Kerala

വാൽവുകളുള്ള N- 95 മാസ്ക് കോവിഡ് വ്യാപനം തടയില്ല തുണി മാസ്ക് ഉപയോഗിക്കാൻ കേന്ദ്ര നിർദ്ദേശം

  • 21st July 2020
  • 0 Comments

ന്യൂ ഡൽഹി : കോവിഡ് പശ്ചാത്തലത്തിൽ രോഗബാധയെ ചെറുക്കാനായി ഉപയോഗിക്കുന്ന വാൽവുള്ള N- 95 മാസ്ക് രോഗന വ്യാപനം തടയില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇത്തരം മാസ്ക് ഉപയോഗിക്കുന്ന ആളുകൾക്ക് ശ്വസിക്കുന്ന സമയത്ത് വാൽവുകൾ വഴി അണുക്കൾ അകത്തേക്ക് കയറാൻ സാധ്യതയുണ്ടെന്നുമാണ് കേന്ദ്ര കണ്ടെത്തൽ. ഇതിന്റെ ഭാഗമായി ആളുകൾ തുണി മാസ്‌ക്കുകൾ ഉപയോഗിക്കണമെന്നാണ് നിർദ്ദേശം. ഇക്കാര്യം ഉന്നയിച്ച് സംസ്ഥാനങ്ങൾക്ക് കേന്ദ്രം കത്ത് അയച്ചു.

Kerala

പ്രവേശന പരീക്ഷാ കേന്ദ്രങ്ങൾ അണുവിമുക്തമാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ: മാസ്ക്കും തെർമൽ സ്കാനറും നിർബന്ധമാക്കണം

  • 14th July 2020
  • 0 Comments

   തിരുവനന്തപുരം:  കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജൂലൈ 16 ന് നടക്കുന്ന  കേരള എൻജിനീയറിംഗ്, ഫാർമസി പ്രവേശന  പരീക്ഷാ കേന്ദ്രങ്ങൾ  പൂർണമായി അണുവിമുക്തമാക്കി  ശുചിത്വം ഉറപ്പാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. പരീക്ഷാ കേന്ദ്രങ്ങളിൽ  തെർമൽ സ്കാനർ ഉപയോഗിച്ചുള്ള പരിശോധന നിർബന്ധമാക്കണം . പരീക്ഷാർത്ഥികളും പരീക്ഷക്ക് മേൽനോട്ടം വഹിക്കുന്നവരും  നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണം.  പരീക്ഷാ ഹാളിൽ പ്രവേശിക്കുന്നതിന്  മുമ്പ് പരീക്ഷാർത്ഥികൾക്ക് കൈകൾ വ്യത്തിയാക്കാനുള്ള സൗകര്യം പരീക്ഷാ കേന്ദ്രങ്ങളിൽ  ഏർപ്പാടാക്കണമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം പി.മോഹനദാസ്  ആവശ്യപ്പെട്ടു.  പ്രവേശന പരീക്ഷ […]

Kerala

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് സാനിറ്റൈസറും മാസ്‌കും നല്‍കി

  • 23rd June 2020
  • 0 Comments

കോഴിക്കോട്: വേള്‍ഡ് മലയാളി ഫെഡറേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് സാനിറ്റൈസര്‍, മാസ്‌ക്, ഗ്ലൗസ് എന്നിവ നല്‍കി. ജില്ലാ കലക്ടര്‍ സാംബശിവറാവുവിന് കൈമാറിയ സാധനങ്ങള്‍ കലക്ട്രേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ജോഷി ജോണ്‍ ഏറ്റുവാങ്ങി. 700 മാസ്‌ക്, 125 ബോട്ടില്‍ സാനിറ്റൈസര്‍, 500 ഗ്ലൗസ് എന്നിവയാണ് നല്‍കിയത്. ഫെഡറേഷന്‍ ജില്ലാ കണ്‍വീനര്‍ അനിലുബ, പ്രോഗ്രാം കണ്‍വീനര്‍ മധു പൂക്കാട്, ഭാരവാഹികളായ റഫീഖ് ഓര്‍മ, സി.മനോജ്, കുന്നോത്ത് സലാം, എ.കെ.ഖാദര്‍, വൈ.എം.ജിതേഷ്ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

Local

പരീക്ഷാര്‍ത്ഥികള്‍ക്കായി മാസ്‌കുകള്‍ സമര്‍പ്പിച്ചു

കുന്ദമംഗലം: നാഷണല്‍ സര്‍വീസ് സ്‌കീം (NSS) സംസ്ഥാന തലത്തില്‍ എസ്എസ്എല്‍സി,പ്ലസ്ടു പരീക്ഷാര്‍ത്ഥികള്‍ക്കു വേണ്ടി നടപ്പാക്കുന്ന 10 ലക്ഷം മാസ്‌ക് ചലഞ്ചിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ എന്‍ എസ് എസ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ വളണ്ടിയര്‍മാര്‍ ഒന്നേകാല്‍ ലക്ഷം മാസ്‌കുകള്‍ തയ്യാറാക്കി. കുന്ദമംഗലത്തു നടന്ന ലളിതമായ ചടങ്ങില്‍ അഡ്വ.പിടിഎ റഹീം എംഎല്‍എ എന്‍.എസ്.എസ് ഭാരവാഹികളില്‍ നിന്നു മാസ്‌ക് ഏറ്റുവാങ്ങി. ചടങ്ങില്‍ ക്ലസ്റ്റര്‍ കണ്‍വീനര്‍മാരായ മിനി എ.പി, സുധാകരന്‍, പ്രോഗ്രാം ഓഫീസര്‍മാരായ കൃഷ്ണന്‍ ഒ.പി, സില്ലി, ലീഡര്‍ ജവാദ് എം. എന്നിവര്‍ […]

News

മാസ്‌ക് ധരിക്കുന്നത് ഉറപ്പാക്കാൻ പോലീസിന്റെ സ്പെഷ്യൽ ടാസ്‌ക് ഫോഴ്സ്

പൊതുജനങ്ങൾ മാസ്‌ക് ധരിക്കുന്നത് ഉറപ്പാക്കാനായി എല്ലാ നഗരങ്ങളിലും പട്ടണങ്ങളിലും പൊലീസിന്റെ നേതൃത്വത്തിൽ സ്പെഷ്യൽ ടാസ്‌ക് ഫോഴ്സിന് രൂപം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഗ്രാമീണമേഖലയിൽ മാസ്‌ക് ധരിക്കാത്തവർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതോടൊപ്പം പൊലീസിന്റെ കാമ്പെയിനിന്റെ ഭാഗമായി മാസ്‌ക് സൗജന്യമായി വിതരണം ചെയ്യും. മാസ്‌ക്ക് ധരിക്കാത്തതിന് സംസ്ഥാനത്ത് തിങ്കളാഴ്ച 1344 സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ക്വാറൻറൈൻ ലംഘിച്ച 16 പേർക്കെതിരെ തിങ്കളാഴ്ച കേസ് രജിസ്റ്റർ ചെയ്തു. കണ്ടെയിൻമെന്റ് മേഖലകളിൽ ഒഴികെ  രാവിലെ ഏഴു മുതൽ രാത്രി ഏഴു വരെ […]

News

മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ നടപടി കര്‍ശനമാക്കാന്‍ പോലീസ്

പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും മാസ്ക് ധരിക്കാത്തവര്‍ക്കെതിരെ നിയമനടപടി കര്‍ശനമാക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കി. മാസ്ക് ധരിക്കാത്തവര്‍ക്ക് 200 രൂപയാണ് പിഴ. കുറ്റം ആവര്‍ത്തിച്ചാല്‍ 5000 രൂപ പിഴ ഈടാക്കാനാണ് തീരുമാനം. വിവിധ വ്യക്തികളും സംഘടനകളും പോലീസിന് കൈമാറിയ മാസ്കുകള്‍ പൊതുജനങ്ങള്‍ക്ക് വിതരണ ചെയ്യും. സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെ വഴിയരികില്‍ മാസ്കുകള്‍ വില്‍പ്പന നടത്തുന്നത് നിരുത്സാഹപ്പെടുത്താനും സംസ്ഥാന പോലീസ് മേധാവി ആവശ്യപ്പെട്ടു. വില്‍പ്പനയ്ക്കുളള മാസ്കുകള്‍ അണുവിമുക്തമാക്കിയ […]

Kerala News

മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവരെ നിയമങ്ങൾ ലംഘിക്കാനുള്ളതല്ല പാലിക്കാനുള്ളതാണ്

കുന്ദമംഗലം :സംസ്ഥാനത്ത് കോവിഡ് പശ്ചാത്തലത്തിൽ മാസ്ക് ധരിക്കുന്നത് കർശനമാക്കിയെങ്കിലും അധികൃതരുടെ കണ്ണു വെട്ടിച്ച് നിയമ ലംഘനം നടത്തുന്ന ചിലരുണ്ട് നാട്ടിൽ. കഴുത്തിൽ തൂവാലയോ മാസ്‌കോ ഘടിപ്പിച്ച് പോലീസിനെ കാണുമ്പോൾ വലിച്ചു കയറ്റി മുഖം പൊത്തുന്നവരും ധരിക്കാതെ റോഡിലിറങ്ങുന്നവരും ഏറെയുണ്ട്. ഇവരിൽ പലരുടെയും ധാരണ പോലീസിന്റെ പിടിയിൽ നിന്നും പിഴ അടയ്ക്കാതിരിക്കാൻ വേണ്ടി ധരിക്കുന്നതിനാണ് മാസ്ക് എന്നാണ്. ഇത്തരത്തിലെ കാഴ്ചകൾ സംസ്ഥാനത്തെ പല ഭാഗങ്ങളായി കാണപ്പെടുന്നു കണ്ടു വരികയാണ്. സാധനം വാങ്ങാൻ നിരത്തിലറങ്ങുന്ന ചില അതിഥി തൊഴിലാളികളും സ്വദേശികളും […]

Local

പോലീസിന് മാസ്‌കുകള്‍ കൈമാറി

കുന്ദമംഗലം : കുന്നമംഗലം അങ്ങാടിയില്‍ പോലീസ് എയ്ഡ് പോസ്റ്റില്‍ പോലീസിനോട് സഹകരിച്ച് പൊതുജനം. മാസ്‌ക് ധരിക്കുന്നതിന്റെ ബോധവത്കരണത്തിന്റെ ഭാഗമായി കുന്നമംഗലം സബ് ഇന്‍സ്പെക്ടര്‍ സൂരജിന് മാസ്‌കുകള്‍ കൈമാറുകയും വിതരണം ചെയ്യുകയും ചെയ്തു .BRCS സംസ്ഥാന പ്രസിഡന്റ് നൗഷാദ് തെക്കയില്‍ മാസ്‌കുകള്‍ കൈമാറി .സ്റ്റേഷന്‍ PRO ഫിറോസ് ,BRCS ഭാരവാഹികളായ നിയാസ് കാറപറമ്പ് ,ശരീഫ് മലയമ്മ,ശിഹാബ് എന്നിവര്‍ നേതൃത്വം നല്‍കി

Local

അഖില കേരളം വഖ്ഫ് സംരക്ഷണ സമിതി 5000 മാസ്കുകൾ വിതരണം നടത്തി

കുന്ദമംഗലം : സംസ്ഥാനത്ത് കോവിഡ് പശ്ചാത്തലത്തിൽ അഖില കേരള വഖ്ഫ് സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ഇ. ഡബ്ല്യൂ. ആർ.ഡി.എം നു സമീപമുള്ള ചേരിഞ്ചാൽ പ്രദേശത്ത് സമീപം മാസ്ക് വിതരണം നടത്തി. ഒന്നാം ഘട്ടമായി സമിതി 5000 മാസ്കു വിതരണം നടത്തുക. സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ ഖാദർ കാരന്തൂരിൽ നിന്നും ഡോക്ടർ മാധവൻ കോമത്ത് (ഇ. ഡബ്ല്യൂ. ആർ.ഡി.എം ) മുഖാവരണ കിറ്റ് ഏറ്റു വാങ്ങി. പരിപാടിയിൽ ഡോ : ശ്രീധരൻ (ഇ. ഡബ്ല്യൂ. ആർ.ഡി.എം […]

error: Protected Content !!