Kerala News

കിഫ്ബി വായ്പ്പയെടുപ്പും മസാലാബോണ്ടും ബാധ്യതയും ഭരണഘടനാ വിരുദ്ധവും; സര്‍ക്കാര്‍ വാദം തള്ളി സി എ ജി റിപ്പോര്‍ട്ട് നിയമസഭയില്‍

  • 18th January 2021
  • 0 Comments

കിഫ്ബി കടമെടുപ്പില്‍ സര്‍ക്കാര്‍ വാദം തള്ളി സിഎജി റിപ്പോര്‍ട്ട്. കിഫ്ബി കടമെടുപ്പ് തനത് വരുമാനത്തിന് ബാധ്യതയായെന്നാണ് സിഎജിയുടെ കണ്ടെത്തല്‍. കിഫ്ബി വായ്പയെടുക്കല്‍ ഭരണഘടനാ വിരുദ്ധമാണെന്നും സര്‍ക്കാരിന് ബാധ്യതയുണ്ടാക്കുന്നതാണെന്നും സിഎജി കണ്ടെത്തിയെന്ന് പറഞ്ഞ് ധനമന്ത്രി തോമസ് ഐസക്ക് തന്നെയാണ് റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം പരസ്യപ്പെടുത്തിയത്. റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്ത് വെച്ചു. കടമെടുപ്പിലെ സാങ്കേതിക പ്രശ്നങ്ങളും ഭരണഘടനാ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയാണ് സിഎജി റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. കിഫ്ബി കടമെടുപ്പ് കേന്ദ്രത്തിന്റെ അധികാരത്തിന്‍മേലുള്ള കടന്നുകയറ്റമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ‘കിഫ്ബിക്ക് ലഭിക്കുന്ന വായ്പകളുടെ മുതലിനും പലിശയ്ക്കും […]

മസാല ബോണ്ടുമായി ബന്ധപ്പെട്ട് ഇ.ഡി അന്വേഷണം ആരംഭിച്ചു

  • 22nd November 2020
  • 0 Comments

കിഫ്ബിയുടെ മസാല ബോണ്ടുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ തേടിക്കൊണ്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു. ഇതുസംബന്ധിച്ച് ആര്‍ബിഐയ്ക്ക് ഇഡി കത്ത് നല്‍കി. മസാല ബോണ്ട് വാങ്ങിയ കിഫ്ബി നടപടിയെ സിഎജി ചോദ്യം ചെയ്തതിന് പിന്നാലെയാണ് വിഷയത്തില്‍ ഇ.ഡി അന്വേഷണം ആരംഭിച്ചിരിക്കുന്നത്. സിഎജി റിപ്പോര്‍ട്ടില്‍ മസാല ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞിരുന്നു. എന്നാല്‍ റിപ്പോര്‍ട്ടിലെ ചില പേജുകള്‍ പിന്നീട് എഴുതിച്ചേര്‍ത്തതാണെന്നും ഭരണഘടനാ വിരുദ്ധമായി ഒന്നുമില്ലെന്നുമായിരുന്നു സംസ്ഥാനാ സര്‍ക്കാരിന്റെ വാദം. മസാല ബോണ്ടുകള്‍ക്ക് നല്‍കിയ അനുമതിയെക്കുറിച്ചാണ് ഇ.ഡി ആര്‍ബിഐയോട് വിശദാംശങ്ങള്‍ തേടിയത്. […]

error: Protected Content !!