National News

പുതിയ ഓഫറുകളുമായി മാരുതി സുസുക്കി

  • 17th September 2019
  • 0 Comments

മുംബൈ: പുതിയ ഓഫറുകളുമായി രാജ്യത്തെ ഏറ്റവും വലിയ വാഹനനിര്‍മ്മാതാക്കളായ മാരുതി സുസുക്കി. ഉത്സവസീസണില്‍ കാറുകള്‍ക്ക് നാല്‍പ്പതിനായിരം മുതല്‍ ഒരു ലക്ഷം രൂപ വരെ വിലക്കുറവാണ് മാരുതിയുടെ പുതിയ വാഗ്‍ദാനം. ഇതോടൊപ്പം വാഹനവായ്പ നിരക്കുകള്‍ കുറയ്ക്കാന്‍ വാണിജ്യബാങ്കുകളോട് ആവശ്യപ്പെടുമെന്നും മാരുതി അറിയിച്ചു. ജനങ്ങളുടെ വാങ്ങല്‍ശേഷിയെ വിലക്കൂടുതല്‍ പ്രതികൂലമായി ബാധിക്കുന്നതിനാലാണ് വിലകുറയ്ക്കാന്‍ തീരുമാനിച്ചതെന്ന് മാരുതി മാനേജ്മെന്റ് വ്യക്തമാക്കി. 36 ശതമാനത്തിന്റെ ഇടിവാണ് കഴിഞ്ഞ മാസം മാത്രം മാരുതി വാഹനങ്ങളുടെ വില്‍പ്പനയിലുണ്ടായത്.

Technology

മാരുതിയുടെ വില്‍പനയില്‍ വന്‍ താഴ്ച

മാരുതിയുടെ വില്പനയില്‍ ജൂലൈ മാസത്തില്‍ കുത്തനെ താഴ്ച. ഒരു മാസത്തിനിടയില്‍ കുറഞ്ഞത് 33 .5 ശതമാനം വില്‍പ്പനയാണ്. കഴിഞ്ഞ മാസം മാരുതി വിറ്റത് 109264 കാറുകള്‍ മാത്രമാണ്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഇത് 164369 കാറുകളായിരുന്നു. ആള്‍ട്ടോ , വാഗന്‍ ആര്‍ എന്നിവയുടെ വില്പന 69 .3 ശതമാനം ഇടിഞ്ഞു. ഈ രണ്ടു മോഡലുകളില്‍ ആകെ വിറ്റത് 11577 യൂണിറ്റുകള്‍ മാത്രമാണ്. സ്വിഫ്റ്റ്, സെലേറിയോ, ഇഗ്‌നിസ്, ബലെനോ, ഡിസയര്‍ തുടങ്ങിയ മോഡലുകളുടെ വില്പന 22 .7 ശതമാനമാനവും […]

Technology

എര്‍ട്ടിഗയുടെ ഇലക്ട്രിക് വേര്‍ഷനുമായി സുസുക്കി

ജപ്പാനിലെ സുസുകി മോട്ടോർ കോർപറേഷൻ എർറ്റിഗയുടെ ഇലക്ട്രിക് വേർഷൻ ഇന്ത്യൻ മാർക്കറ്റിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. നിലവിൽ ഇന്ത്യൻ വിപണിയിൽ ലഭ്യമായ പെട്രോൾ, ഡീസൽ എഡിഷനുകളിൽ നിന്നും പല രീതിയിലും ഇലക്ട്രിക് എർട്ടിഗ വ്യത്യസ്തമായിരിക്കും. മാത്രവുമല്ല, പുതിയ ഒരു പേര് തന്നെ ഇതിന് നൽകുന്ന കാര്യവും പരിഗണയിലുണ്ട്. ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് കൂടുതൽ പരിഗണന നൽകാനുള്ള ബജറ്റ് നിർദേശമാണ് എർറ്റിഗയുടെ ഇലക്ട്രിക് മോഡൽ അവതരിപ്പിക്കാൻ കമ്പനിയെ പ്രേരിപ്പിച്ചത്. ഇന്ത്യയിലെ പ്രധാന കമ്പനികളെല്ലാം ഇലക്ട്രിക് മോഡൽ അവതരിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്. മഹിന്ദ്ര […]

error: Protected Content !!