GLOBAL International

93ാം വയസില്‍ അഞ്ചാം വിവാഹം; റൂപര്‍ട്ട് മര്‍ഡോക്കും എലീന സുക്കോവയും ഒന്നിച്ചു

ന്യൂയോര്‍ക്ക്: 93ാം വയസില്‍ വീണ്ടും വിവാഹിതനായി മാധ്യമ ഭീമനും അമേരിക്കന്‍ വ്യവസായിയുമായ റൂപര്‍ട്ട് മര്‍ഡോക്ക്. 67 കാരിയായ എലീന സുക്കോവയാണ് വധു. മോസ്‌കോ സ്വദേശിയായ എലീന റിട്ട. മോളിക്യുലാര്‍ ബയോളജിസ്റ്റാണ്.അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. കഴിഞ്ഞ ആഗസ്റ്റിലാണ് റൂപര്‍ട്ടും എലീനയും പ്രണയം തുടങ്ങിയത്. മര്‍ഡോക്കിന്റെ മൂന്നാംഭാര്യ വെന്‍ഡി ഡാങ്ങിന്റെ സുഹൃത്തായിരുന്നു എലീന. രണ്ടുതവണ വിവാഹിതയായിട്ടുണ്ട് എലീന. എലീനയുടെ ആദ്യ വിവാഹത്തില്‍ അവര്‍ക്ക് ഒരു മകളുണ്ട്. എയര്‍ഹോസ്റ്റസായിരുന്ന പട്രീഷ്യ ബുക്കറാണ് മര്‍ഡോക്കിന്റെ ആദ്യഭാര്യ. 1966ല്‍ ഇരുവരും […]

Entertainment Trending

നടി മീര വാസുദേവ് വിവാഹിതയായി; വരന്‍ ഛായാഗ്രാഹകന്‍

നടി മീര വാസുദേവ് വിവാഹിതയായി. സിനിമ-ടെലിവിഷന്‍ ഛായാഗ്രാഹകനായ വിപിന്‍ പുതിയങ്കമാണ് വരന്‍. കൊയമ്പത്തൂരില്‍ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. സോഷ്യല്‍ മീഡിയയിലൂടെ മീര വാസുദേവ് തന്നെയാണ് സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്. മീര പ്രധാന വേഷത്തിലെത്തുന്ന കുടുംബവിളക്ക് ഉള്‍പ്പെടെയുള്ള സീരിയലുകളുടെ ഛായാഗ്രാഹകനാണ് വിപിന്‍. ഈ സൗഹൃദമാണ് പ്രണയത്തിലേക്കും പിന്നീട് വിവാഹത്തിലേക്കുമെത്തിയത്. പാലക്കാട് ആലത്തൂര്‍ സ്വദേശിയാണ് വിപിന്‍.

kerala Kerala

നടി അപര്‍ണ ദാസും നടന്‍ ദീപക് പറമ്പോലും വിവാഹിതരായി

  • 24th April 2024
  • 0 Comments

തൃശൂര്‍: നടി അപര്‍ണ ദാസും നടന്‍ ദീപക് പറമ്പോലും വിവാഹിതരായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സുഹൃത്തുക്കളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ഇരുവരുടേതും പ്രണയ വിവാഹമാണ്. വിനീത് ശ്രീനിവാസന്‍ നായകനായ മനോഹരം എന്ന ചിത്രത്തില്‍ ദീപകും അപര്‍ണയും ഒരുമിച്ച് അഭിനയിച്ചിരുന്നു. 2018ല്‍ പുറത്തിറങ്ങിയ ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തിലൂടെയാണ് അപര്‍ണ സിനിമയിലെത്തുന്നത്. ബീസ്റ്റിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചു. ഏറെ ശ്രദ്ധ നേടിയ ഡാഡ എന്ന തമിഴ് ചിത്രത്തിലും നായികയായിരുന്നു. സീക്രട്ട് ഹോം, ആനന്ദ് ശ്രീബാല എന്നിവയാണ് പുതിയ ചിത്രങ്ങള്‍. […]

kerala Kerala

വിവാഹാലോചനയില്‍ നിന്ന് യുവതി പിന്‍മാറി; യുവാവ് വീട് കയറി ആക്രമിച്ചു; 5 പേര്‍ക്ക് വെട്ടേറ്റു

  • 20th April 2024
  • 0 Comments

ആലപ്പുഴ: ചെന്നിത്തല കാരാഴ്മയില്‍ വിവാഹാലോചനയില്‍ നിന്ന് യുവതി പിന്‍മാറിയതിനെ തുടര്‍ന്ന് വീട് കയറി ആക്രമണം നടത്തി യുവാവ്. ഇന്നലെ രാത്രിയിലാണ് സംഭവം. ആക്രമണത്തില്‍ ഒരു കുടുംബത്തിലെ 5 പേര്‍ക്ക് വെട്ടേറ്റു. ഇവരില്‍ 2 പേരുടെ നില ഗുരുതരമാണ്. പ്രതി രഞ്ജിത്ത് രാജേന്ദ്രനെ മാന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കാരാഴ്മ മൂശാരിപ്പറമ്പില്‍ റാഷുദ്ദീന്‍, ഭാര്യ നിര്‍മ്മല, മകന്‍ സുജിത്ത്, മകള്‍ സജിന, റാഷുദ്ദീന്റെ സഹോദരി ഭര്‍ത്താവ് ബിനു എന്നിവര്‍ക്കാണ് വെട്ടേറ്റത്. സജിനയെ പ്രതി രഞ്ജിത്ത് വിവാഹം ആലോചിച്ചിരുന്നു. എന്നാല്‍ […]

Local

കോഴിക്കോട് പുനര്‍വിവാഹം വാഗ്ദാനം ചെയ്ത് ഡോക്ടറില്‍ നിന്നും ലക്ഷങ്ങള്‍ തട്ടി; നവവധുവും സംഘവും മുങ്ങി

  • 9th April 2024
  • 0 Comments

കോഴിക്കോട്: പുനര്‍വിവാഹം വാഗ്ദാനം ചെയ്ത് ഡോക്ടറില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെന്ന് പരാതി. കോഴിക്കോട് നഗരത്തിലെ ഹോട്ടല്‍ മുറിയില്‍ വച്ച് വിവാഹ ചടങ്ങ് നടത്തിയ ശേഷമാണ് വധു ഉള്‍പ്പെടെയുള്ള അഞ്ചംഗ സംഘം കടന്നു കളഞ്ഞത്. പരാതിയില്‍ നടക്കാവ് പോലീസ് അന്വേഷണം ആരംഭിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും വിരമിച്ച ഡോക്ടര്‍ പുനര്‍വിവാഹത്തിന് താല്പര്യമുണ്ടെന്ന് കാണിച്ച് പത്രത്തില്‍ പരസ്യം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കാസര്‍ഗോഡ് സ്വദേശിയായ യുവതി ഉള്‍പ്പെടെ അഞ്ചംഗ സംഘം ഫോണില്‍ ബന്ധപ്പെടുന്നത്. കഴിഞ്ഞദിവസം കോഴിക്കോട് റെയില്‍വേ സ്റ്റേഷന് […]

Entertainment Trending

‘വിവാഹം കഴിഞ്ഞിട്ടില്ല’; വാര്‍ത്തകള്‍ക്ക് മറുപടിയുമായി സിദ്ധാര്‍ത്ഥും അതിഥിയും

  • 29th March 2024
  • 0 Comments

തെന്നിന്ത്യന്‍ താരങ്ങളായ സിദ്ധാര്‍ഥും അതിഥി റാവു ഹൈദരിയും വിവാഹിതരായെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അതിനിപ്പോള്‍ വ്യക്തത വരുത്തിയിരിക്കുകയാണ് താരങ്ങള്‍. ഇരുവരുടേയും വിവാഹമല്ല വിവാഹനിശ്ചയമാണ് കഴിഞ്ഞത്. കെകളില്‍ മോതിരം അണിഞ്ഞ ചിത്രങ്ങള്‍ക്കൊപ്പമായിരുന്നു പോസ്റ്റ്. അവന്‍ യെസ് പറഞ്ഞു എന്ന കുറിപ്പിലാണ് അതിഥി ചിത്രം പങ്കുവച്ചത്. അവള്‍ യെസ് പറഞ്ഞു എന്നായിരുന്നു സിദ്ധാര്‍ഥ് കുറിച്ചത്. നിരവധി പേരാണ് താരങ്ങള്‍ക്ക് ആശംസകളുമായി എത്തിയത്. സിദ്ധാര്‍ഥും അദിതി റാവുവും ഏറെക്കാലമായി ലിവിങ് ടുഗെദര്‍ ബന്ധത്തില്‍ ആയിരുന്നു. തെലങ്കാന വാനപര്‍ത്തിയിലെ ശ്രീരംഗപുരം ക്ഷേത്രത്തില്‍ […]

Entertainment

നടി ലെന വിവാഹിതയായി; വരന്‍ ഗഗന്‍യാന്‍ ദൗത്യത്തിന്റെ ക്യാപ്റ്റനായ പ്രശാന്ത്

  • 28th February 2024
  • 0 Comments

താന്‍ വിവാഹിതയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി ലെന. ഇന്ത്യയുടെ ഗഗന്‍യാന്‍ ബഹിരാകാശ ദൗത്യത്തിന്റെ ക്യാപ്റ്റനായ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍ ആണ് വരന്‍. ഗഗന്‍യാന്‍ ദൗത്യത്തിലുള്ളവരുടെ പേരു വിവരങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ലെന സമൂഹമാധ്യമത്തിലൂടെ വിവാഹ വിവരം പുറത്തു വിട്ടത്. 2024 ജനുവരി 17-ന് താനും പ്രശാന്ത് ബാലകൃഷ്ണനും ഒരു പരമ്പരാഗത ചടങ്ങില്‍ വിവാഹിതരായെന്നും പ്രധാനമന്ത്രി ബഹിരാകാശ യാത്രികരെ പ്രഖ്യാപിച്ചതിന് ശേഷം ഈ വിവരം പുറത്തറിയിക്കാന്‍ കാത്തിരിക്കുകയായിരുന്നെന്നും ലെന പറഞ്ഞു. ഇന്ന് പ്രധാനമന്ത്രി ബഹിരാകാശ യാത്രികരുടെ […]

National

വിവാഹ തട്ടിപ്പിന് ഇരയായി ‘ലേഡി സിംഹം’; ഐആര്‍എസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് ഐപിഎസ് ഉദ്യോഗസ്ഥയെ വിവാഹം കഴിച്ചു

  • 12th February 2024
  • 0 Comments

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ വിവാഹ തട്ടിപ്പിന് ഇരയായി വനിതാ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട്. 2012 ബാച്ച് ഐപിഎസ് ഓഫീസറായ ശ്രേഷ്ഠ താക്കൂറാണ് തട്ടിപ്പിന് ഇരയായത്. ഐആര്‍എസ് ഉദ്യോഗസ്ഥനാണെന്ന വ്യാജേന രോഹിത് രാജ് എന്ന യുവാവാണ് ശ്രേഷ്ഠയെ കബിളിപ്പിച്ചത്. തട്ടിപ്പ് മനസിലാക്കി രോഹിത് രാജില്‍ നിന്ന് വിവാഹ മോചനം നേടിയ ശ്രേഷ്ഠ മുന്‍ ഭര്‍ത്താവിനെതിരെ പൊലീസില്‍ പരാതി നല്‍കി. 2018ല്‍ ഒരു മാട്രിമോണിയല്‍ സൈറ്റിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത്. റാഞ്ചിയില്‍ ഡെപ്യുട്ടി കമ്മീഷണര്‍ ആണെന്നാണ് രോഹിത് സ്വയം പരിചയപ്പെടുത്തിയത്. 2008 ബാച്ച് […]

National

തുഷാര്‍ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹസല്‍ക്കാരത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി

  • 5th February 2024
  • 0 Comments

ബിഡിജെഎസ് അദ്ധ്യക്ഷനും എന്‍ഡിഎ കേരളഘടകം കണ്‍വീനറുമായ തുഷാര്‍ വെള്ളാപ്പള്ളിയുടെ മകള്‍ ദേവികയുടെ വിവാഹസല്‍ക്കാരത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയില്‍ നടന്ന വിരുന്നിലാണ് വധൂവരന്മാരെ ആശീര്‍വദിക്കാന്‍ പ്രധാനമന്ത്രി എത്തിയത്. ഒട്ടേറെ സന്തോഷം നിറഞ്ഞ സുദിനം എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് തുഷാര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. വിവിധ ഗവര്‍ണര്‍മാര്‍, കേന്ദ്രമന്ത്രിമാര്‍, ദേശീയ രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍, വിവിധ സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍, എംപി.മാര്‍, എംഎല്‍എമാര്‍, സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, വ്യവസായ രംഗത്തെ സുഹൃത്തുക്കള്‍ തുടങ്ങി നിരവധി പേര്‍ വിരുന്നിന്റെ ഭാഗമായി.

Entertainment

ഗോവിന്ദ് പദ്മസൂര്യയും ഗോപിക അനിലും വിവാഹിതരായി; ചിത്രങ്ങള്‍ കാണാം

  • 28th January 2024
  • 0 Comments

ടെലിവിഷന്‍ അവതാരകനും നടനുമായ ഗോവിന്ദ് പദ്മസൂര്യയും സീരിയല്‍ താരം ഗോപിക അനിലും വിവാഹിതരായി. ഇന്ന് പുലര്‍ച്ചെ തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. വിവാഹച്ചിത്രങ്ങള്‍ കാണാം…

error: Protected Content !!