National

പാകിസ്താന്‍ യുവതിയെ ഓണ്‍ലൈനായി വിവാഹം ചെയ്ത് ബിജെപി നേതാവിന്റെ മകന്‍

  • 20th October 2024
  • 0 Comments

ലഖ്‌നൗ: പാകിസ്താന്‍ യുവതിയെ ഓണ്‍ലൈനായി വിവാഹം ചെയ്ത് യുപിയിലെ ബിജെപി നേതാവിന്റെ മകന്‍. ബിജെപി കോര്‍പറേറ്ററായ തഹ്‌സീന്‍ ഷാഹിദിന്റെ മകന്‍ മുഹമ്മദ് അബ്ബാസ് ആണ് പാക് യുവതിയായ അന്ദ്‌ലീപ് സഹ്‌റയെ ഓണ്‍ലൈനായി വിവാഹം ചെയ്തത്. ബിജെപി നേതാവ് തന്നെയാണ് മകന്റെ വിവാഹം അസാധാരണ രീതിയില്‍ നടത്തിക്കൊടുത്തത്. പാകിസ്താനിലെ ലാഹോര്‍ സ്വദേശിനിയാണ് വധുവായ സഹ്‌റ. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള രാഷ്ട്രീയ തര്‍ക്കങ്ങള്‍ മൂലം വധുവിന് വിസയ്ക്ക് അപേക്ഷിച്ചിട്ടും ലഭിച്ചിരുന്നില്ല. കൂടാതെ സഹ്‌റയുടെ മാതാവ് റാണ യാസ്മിന്‍ സൈദിയെ അസുഖം […]

Entertainment Trending

നടന്‍ സിദ്ധാര്‍ഥും നടി അദിതി റാവു ഹൈദരിയും വിവാഹിതരായി

  • 16th September 2024
  • 0 Comments

നടന്‍ സിദ്ധാര്‍ഥും നടി അദിതി റാവു ഹൈദരിയും വിവാഹിതരായി. തെന്നിന്ത്യന്‍ സ്‌റ്റൈലില്‍ നടന്ന വിവാഹത്തില്‍ ഇരുവരുടേയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വര്‍ഷങ്ങള്‍ നീണ്ട പ്രണയകാലത്തിന് ശേഷമാണ് ഇരുവരും ഒന്നായത്. സോഷ്യല്‍ മീഡിയയിലൂടെ താരദമ്പതികള്‍ തന്നെയാണ് വിവാഹ വാര്‍ത്ത ആരാധകരെ അറിയിച്ചത്. നീയാണ് എന്റെ സൂര്യന്‍, എന്റെ ചന്ദ്രന്‍, എന്റെ എല്ലാ നക്ഷത്രങ്ങളും. നിത്യതയില്‍ പിക്സി സോള്‍മേറ്റ്സ് ആകാന്‍. ചിരിക്കാന്‍, ഒരിക്കലും വളരാതിരിക്കാന്‍. അനന്ദമായ സ്നേഹത്തിനും പ്രകാശത്തിനും മാന്ത്രികതയ്ക്കും. മിസ്സിസ് & മിസ്റ്റര്‍ അദു സിദ്ധു.- […]

Entertainment Trending

ജയം രവിയും ആരതിയും വേര്‍പിരിഞ്ഞു; അവസാനിച്ചത് 15 വര്‍ഷത്തെ ദാമ്പത്യബന്ധം

  • 9th September 2024
  • 0 Comments

തമിഴ് നടന്‍ ജയം രവിയും ഭാര്യ ആരതിയും വേര്‍പിരിഞ്ഞു. 15 വര്‍ഷത്തെ ദാമ്പത്യ ബന്ധത്തിനാണ് അന്ത്യമായത്. ട്വിറ്ററില്‍ പങ്കുവച്ച കുറിപ്പിലൂടെ ജയംരവി തന്നെയാണ് വിവാഹമോചന വാര്‍ത്ത ആരാധകരെ അറിയിച്ചത്. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള എന്റെ യാത്രയ്ക്ക് നിങ്ങള്‍ നല്‍കിയ പിന്തുണയും സ്നേഹവും വലുതാണ്. എന്റെ ആരാധകരോടും മാധ്യമങ്ങളോടും ആത്മാര്‍ത്ഥമായിരിക്കുക എന്നതില്‍ ഞാന്‍ എന്നും ശ്രദ്ധിച്ചിട്ടുണ്ട്. ഇപ്പോള്‍ ഹൃദയ വേദനയോടെ എന്റെ വ്യക്തി ജീവിതത്തെക്കുറിച്ചുള്ള വിവരം നിങ്ങളെ അറിയിക്കുകയാണ്. ഒരുപാടു ചിന്തകള്‍ക്കും ആലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം, ആരതിയുമായുള്ള വിവാഹബന്ധത്തില്‍ […]

Entertainment Trending

പ്രണയം പൂവണിഞ്ഞു; ദിയ കൃഷ്ണ വിവാഹിതയായി; വരന്‍ ആശ്വിന്‍ ഗണേശ്

  • 5th September 2024
  • 0 Comments

നടന്‍ കൃഷ്ണകുമാറിന്റെ മകളും സോഷ്യല്‍മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ ദിയ കൃഷ്ണ വിവാഹിതായി. ആശ്വിന്‍ ഗണേശാണ് വരന്‍. ദീര്‍ഘനാളായി ഇരുവരും പ്രണയത്തിലായിരുന്നു. തിരുവനന്തപുരത്തെ ആഡംബര ഹോട്ടലില്‍ വച്ചായിരുന്നു വിവാഹം. സോഫ്റ്റ്വയര്‍ എന്‍ജിനീയര്‍ ആണ് അശ്വിന്‍. അഹാനയും ഇഷാനിയും ഹന്‍സികയും അമ്മ സിന്ധു കൃഷ്ണയും അച്ഛന്‍ കൃഷ്ണകുമാറും ഇളം പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങളാണ് അണിഞ്ഞത്. കുടുംബത്തോട് വളരെ അടുത്ത അതിഥികള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. സിനിമ, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ക്കൊപ്പം രാധിക സുരേഷ് ഗോപി, സുരേഷ് കുമാര്‍ തുടങ്ങിയവരും പങ്കെടുത്തിരുന്നു. മകളുടെ […]

kerala Kerala

ഒന്നായി സ്റ്റെല്ലയും സജിത്തും: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആദ്യത്തെ ട്രാന്‍സ് ജെന്‍ഡര്‍ വിവാഹം

  • 23rd August 2024
  • 0 Comments

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് വിവാഹിതരായതിന്റെ സന്തോഷത്തിലാണ് ട്രാന്‍സ്ജെന്‍ഡര്‍ സ്റ്റെല്ലയും സജിത്തും. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് വിവാഹം നടത്തണമെന്ന ആഗ്രഹം അറിയിച്ചപ്പോള്‍ ക്ഷേത്രം അധികാരികളുടെ ഭാഗത്ത് നിന്ന് നല്ല പ്രതികരണമാണ് ലഭിച്ചതെന്ന് സ്റ്റെല്ല വ്യക്തമാക്കി. പാലക്കാട് സ്വദേശി സ്റ്റെല്ലയ്ക്ക് മലപ്പുറം സ്വദേശി സജിത്ത് താലി ചാര്‍ത്തിയപ്പോള്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്ന ആദ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ വിവാഹം ചരിത്രമായി. കഴിഞ്ഞദിവസമാണ് ട്രാന്‍സ്ജെന്‍ഡറായ സ്റ്റെല്ലയും സജിത്തും ഗുരുവായൂര്‍ ക്ഷേത്രസന്നിധിയില്‍ വച്ച് വിവാഹിതരായത്.

Entertainment Trending

സീരിയല്‍ താരം ഐശ്വര്യ രാജീവ് വിവാഹിതയായി; വരന്‍ അര്‍ജുന്‍

  • 30th June 2024
  • 0 Comments

സീരിയല്‍ താരം ഐശ്വര്യ രാജീവ് വിവാഹിതയായി. അര്‍ജുന്‍ ആണ് വരന്‍. വിവാഹത്തില്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളും സിനിമ സീരിയല്‍ മേഖലയില്‍ നിന്നുള്ള സഹപ്രവര്‍ത്തകരും പങ്കെടുത്തു. ഐശ്വര്യയുടെ വിവാഹ ചിത്രങ്ങളും വിഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഹൈദരാബാദില്‍ ജനിച്ചു വളര്‍ന്ന അര്‍ജുന്‍ എന്‍ജിനീയറാണ്. മാട്രിമോണിയല്‍ വഴിയാണ് പരിചയപ്പെട്ടത് എന്നാണ് ഐശ്വര്യ പറഞ്ഞത്.

Sports Trending

മുഹമ്മദ് ഷമിയും സാനിയ മിര്‍സയും തമ്മില്‍ വിവാഹിതരാകുന്നു? അഭ്യൂഹങ്ങളോട് പ്രതികരിച്ച് സാനിയയുടെ പിതാവ്

  • 21st June 2024
  • 0 Comments

ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമ്മിയും ടെന്നീസ് താരം സാനിയ മിര്‍സയും തമ്മിലുള്ള വിവാഹത്തെച്ചൊല്ലിയുള്ള അഭ്യൂഹങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയാകെ. പാക്കിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം ഷുഹൈബ് മാലിക്കാണ് സാനിയയുടെ മുന്‍ ഭര്‍ത്താവ്. ഈ വര്‍ഷം ആദ്യമാണ് ഇരുവരുടെയും വിവാഹമോചന വാര്‍ത്തകള്‍ വന്നത്. സാനിയ മിര്‍സയും ഷമ്മിയും തമ്മില്‍ വിവാഹിതരാകുന്നു എന്ന പേരിലുള്ള അഭ്യൂഹങ്ങള്‍ പരക്കാന്‍ തുടങ്ങിയിട്ട് ഇപ്പോള്‍ കുറച്ച് കാലമായി. ഇവര്‍ വിവാഹിതരായി എന്ന പേരില്‍ വ്യാജ ചിത്രം വരെ പുറത്തിറങ്ങി. അതോടെയാണ് സാനിയയുടെ പിതാവ് […]

Trending

നടി രമ്യ നമ്പീശന്റെ സഹോദരനും സംഗീതസംവിധായകനുമായ രാഹുല്‍ സുബ്രഹ്‌മണ്യന്‍ വിവാഹിതനായി; വധു ഡെബി; ഒന്നിച്ചത് 10 വര്‍ഷത്തിലേറെ നീണ്ട പ്രണയത്തിനൊടുവില്‍

  • 16th June 2024
  • 0 Comments

നടി രമ്യ നമ്പീശന്റെ സഹോദരനും സംഗീതസംവിധായകനുമായ രാഹുല്‍ സുബ്രഹ്‌മണ്യന്‍ വിവാഹിതനായി. ഡെബി സൂസന്‍ ചെമ്പകശേരിയാണ് വധു. 10 വര്‍ഷത്തിലേറെ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും ഒന്നിച്ചത്. രാഹുല്‍ തന്നെയാണ് വിവാഹ വിശേഷം ആരാധകരുമായി പങ്കുവച്ചത്. ജൂണ്‍ 12നായിരുന്നു വിവാഹം. വിവാഹശേഷം കൊച്ചിയില്‍ നടന്ന വിവാഹ റിസപ്ഷനില്‍ മലയാള സിനിമയിലെ നിരവധി താരങ്ങള്‍ പങ്കെടുത്തു. ജയസൂര്യ, ഇന്ദ്രന്‍സ്,ഭാവന, ജോമോള്‍, അരുണ്‍ ഗോപി, സിതാര, ശില്‍പ ബാല, മൃദുല മുരളി, ഷഫ്‌ന, വിനീത്, അഭയ ഹിരണ്‍മയി തുടങ്ങിയവര്‍ പങ്കെടുത്തു. ആഘോഷവേളയില്‍ രമ്യ […]

National

വിവാഹവേദിയില്‍ വരന്‍ മദ്യപിക്കുകയും കഞ്ചാവ് വലിക്കുകയും ചെയ്തു; വധു വിവാഹത്തില്‍ നിന്നും പിന്‍മാറി

  • 14th June 2024
  • 0 Comments

ലഖ്‌നൗ: യുപിയിലെ ഭദോഹിയില്‍ വിവാഹ ചടങ്ങിനിടെ വരന്‍ മദ്യപിക്കുകയും കഞ്ചാവ് വലിക്കുകയും ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് വധു വിവാഹത്തില്‍ നിന്നും പിന്‍മാറി. സിറ്റി കോട്വാലി പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഫട്ടുപൂര്‍ പ്രദേശത്തെ താമസക്കാരിയായ ഷീലാദേവിയുടെ മകള്‍ പിങ്കിയും ജൗന്‍പൂര്‍ ജില്ലയിലെ ജയറാംപൂര്‍ സ്വദേശിയായ ഗൗതമുമായുള്ള വിവാഹമാണ് മുടങ്ങിയത്. ബുധനാഴ്ച രാത്രി വിവാഹ ഘോഷയാത്ര എത്തിയപ്പോള്‍ വരന്‍ മദ്യലഹരിയിലായിരുന്നുവെന്നും സ്റ്റേജില്‍ നിന്ന് അസഭ്യം പറയുകയായിരുന്നുവെന്നും വധുവിന്റെ ബന്ധുക്കള്‍ പറയുന്നു. ഇത് കണ്ട് ചിലര്‍ സ്റ്റേജിലെത്തിയപ്പോള്‍ വരന്‍ ഇറങ്ങിപ്പോയതായി വധുവിന്റെ […]

Entertainment Trending

നടി സൊനാക്ഷി സിന്‍ഹ വിവാഹിതയാകുന്നു

  • 10th June 2024
  • 0 Comments

ബോളിവുഡില്‍ നടി സൊനാക്ഷി സിന്‍ഹയും നടന്‍ സഹീര്‍ ഇക്ബാലും തമ്മില്‍ വിവാഹിതരാകുന്നു. ജൂണ്‍ 23 ന് ഇരുവരും മുംബൈയില്‍ വച്ച് വിവാഹിതരാകുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ സൂചിപ്പിക്കുന്നത്. ഏറെ നാളുകളായി സഹീറും സൊനാക്ഷിയും തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ ഇരുവരും ഇക്കാര്യത്തില്‍ ഇതുവരെ പരസ്യ പ്രതികരണമൊന്നും നടത്തിയിട്ടില്ല. തങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നായിരുന്നു ഇരുവരും പറഞ്ഞിരുന്നത്. അടുത്തിടെ സൊനാക്ഷിയുടെ പിറന്നാള്‍ ദിനത്തില്‍ സഹീറും ആശംസയറിയിച്ചിരുന്നു. സല്‍മാന്‍ ഖാന്റെ ചിത്രങ്ങളിലൂടെയാണ് ഇരുവരും സിനിമയില്‍ അരങ്ങേറുന്നത്. 2010 ല്‍ ദബാങ് എന്ന ചിത്രത്തിലൂടെ സല്‍മാന്റെ […]

error: Protected Content !!