Local News

യൂത്ത് മുന്നേറ്റം ചാരിറ്റി കൂട്ടായ്മ: സമൂഹ വിവാഹത്തിലൂടെ 7 നവ ദമ്പതികൾക്ക് പുതുജീവിതം

  • 31st August 2025
  • 0 Comments

കുന്ദമംഗലം : യൂത്ത് മുന്നേറ്റം ചാരിറ്റി കൂട്ടായ്മ നടത്തിയ സമൂഹ വിവാഹത്തിലൂടെ 7 നവ ദമ്പതികൾ പുതുജീവിതത്തിലേക്കു പ്രവേശിച്ചു. പൊഴുതനയിലെ റഫ്സിൽ– ഷാഹിന, ഒളവണ്ണയിലെ ഷഹദ്– കക്കോടിയിലെ റിൽഷിത, മേപ്പാടിയിലെ അനസ്– ഹംന, പന്തല്ലൂരിലെ സിനാൻ– നസിഫ, വയനാട് റിപ്പൺ അബൂ താഹിർ– ബത്തേരിയിലെ ഷബിത, കാസർകോട് ബേക്കലിലെ സുനിൽ കുമാർ– ചുളീക്കര സൗമ്യ, മുട്ടിൽ മുഹമ്മദ് ഫാരീസ്– മേപ്പാടി ഫർഷാന എന്നിവരുടെ വിവാഹമാണ് പള്ളിത്താഴത്തിനു സമീപം ഒരുക്കിയ വേദിയിൽ ഒട്ടേറെ പേർ പങ്കെടുത്ത ചടങ്ങിൽ നടന്നത്. […]

National Sports

കശ്യപുമായുള്ള ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നുവെന്ന് സൈന നെഹ്വാള്‍

ന്യൂഡല്‍ഹി: ഭര്‍ത്താവ് പാരുപ്പള്ളി കശ്യപുമായുള്ള ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നുവെന്ന് ഒളിമ്പിക് മെഡല്‍ ജേതാവ് സൈന നെഹ്വാള്‍. ഏഴ് വര്‍ഷം നീണ്ട ദാമ്പത്യമാണ് മുന്‍ ബാഡ്മിന്റണ്‍ താരങ്ങള്‍ അവസാനിപ്പിക്കുന്നത്. പരസ്പര ധാരണയോടെയാണ് തങ്ങള്‍ വേര്‍പിരിയാനുള്ള തീരുമാനത്തിലെത്തിയതെന്ന് മുന്‍ ലോക ഒന്നാംനമ്പര്‍ താരമായ സൈന ഇസ്റ്റഗ്രാമില്‍ കുറിച്ചു. ”ജീവിതം ചിലപ്പോഴൊക്കെ നമ്മളെ വ്യത്യസ്ത ദിശകളിലേക്ക് നയിക്കും. ഒരുപാട് ആലോചനകള്‍ക്ക് ഒടുവില്‍ ഞാനും പാരുപ്പള്ളി കശ്യപും പിരിയാമെന്ന് തീരുമാനമെടുത്തു. ഞങ്ങള്‍ ഞങ്ങള്‍ക്കുവേണ്ടിയും പരസ്പര സമാധാനത്തിനും ഉയര്‍ച്ചയ്ക്കും വേണ്ടി ഈ വഴി തെരഞ്ഞെടുക്കുന്നു. […]

Entertainment Trending

സിനിമ സംവിധായിക ഐഷ സുല്‍ത്താന വിവാഹിതയായി

കൊച്ചി: ലക്ഷദ്വീപില്‍ നിന്നുള്ള പ്രമുഖ സിനിമ സംവിധായിക ഐഷ സുല്‍ത്താന വിവാഹിതയായി. ആന്ത്രോത്ത്, കല്‍പേനി, അഗത്തി എന്നീ ദ്വീപുകളില്‍ ഡെപ്യൂട്ടി കലക്ടറായി സേവനമനുഷ്ഠിച്ച ഹര്‍ഷിത് സൈനിയാണ് വരന്‍. ഇരുവരും ഏറെ കാലമായി സൗഹൃദത്തിലായിരുന്നു. നിലവില്‍ ദില്ലിയില്‍ ഡെപ്യൂട്ടി കലക്ടറാണ് ഹര്‍ഷിത് സൈനി. ദില്ലിയില്‍ വച്ച് ജൂണ്‍ 20നായിരുന്നു രജിസ്റ്റര്‍ വിവാഹം എന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസംബറില്‍ ദില്ലിയിലും ലക്ഷദ്വീപിലും കൊച്ചിയിലുമായി വിവാഹച്ചടങ്ങ് നടത്താനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ ഐഷ സുല്‍ത്താന ഡല്‍ഹിയിലാണ്. വാട്‌സാപ് ഗ്രൂപ്പുകളിലും സമൂഹമാധ്യമങ്ങളിലും ഐഷ സുല്‍ത്താനയുടെ […]

National

ഭര്‍ത്താക്കന്മാരുടെ അസഹനീയ മദ്യപാനം; വീട്ടുവിട്ടിറങ്ങിയ സ്ത്രീകള്‍ പരസ്പരം വിവാഹം കഴിച്ചു

ഉത്തര്‍പ്രദേശില്‍ ഭര്‍ത്താക്കന്മാരുടെ അമിത മദ്യപാനത്തില്‍ സഹിക്കാന്‍ പറ്റാതെ വീട്ടുവിട്ടിറങ്ങിയ സ്ത്രീകള്‍ പരസ്പരം വിവാഹം കഴിച്ചു. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് തങ്ങള്‍ ആദ്യം പരിചയപ്പെട്ടതെന്നും സമാനമായ സാഹചര്യങ്ങളാണ് അടുപ്പിച്ചതെന്നും ഇരുവരും മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്‍ഡിടിവി ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ഭര്‍ത്താക്കന്മാരുടെ മദ്യപാനവും മോശമായ പെരുമാറ്റവും ഞങ്ങളെ വേദനിപ്പിച്ചു. തുടര്‍ന്ന് സമാധാനവും സ്നേഹവും നിറഞ്ഞ ജീവിതം തിരഞ്ഞെടുക്കാന്‍ ഞങ്ങളെ പ്രേരിപ്പിച്ചു. കവിത, ബബ്ലു എന്ന ഗുഞ്ച എന്നിവരാണ് വ്യാഴാഴ്ച വൈകുന്നേരം ദേവ്‌റയിലെ ചോട്ടി കാശി എന്നും അറിയപ്പെടുന്ന ശിവക്ഷേത്രത്തില്‍ […]

Entertainment Trending

ഒന്നാം വിവാഹവാര്‍ഷിക ദിനത്തില്‍ വീണ്ടും വിവാഹിതയായി നടി സ്വാസിക; ചിത്രങ്ങള്‍ വൈറല്‍

ഈ കഴിഞ്ഞ വര്‍ഷമായിരുന്നു അവതാരകയും നടിയുമായ സ്വാസിക വിജയ് വിവാഹിതയായത്. ടെലിവിഷന്‍ താരവും മോഡലുമായ പ്രേം ജേക്കബാണ് നടിയുടെ ഭര്‍ത്താവ്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും വിവാഹിതരായത്. ഒന്നാം വിവാഹവാര്‍ഷികത്തില്‍ ഇതാ വീണ്ടും വിവാഹിതരായിരിക്കുകയാണ് താരദമ്പതികള്‍. ഇതിന്റെ വീഡിയോ താരങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിട്ടുമുണ്ട്. തമിഴ് ആചാരപ്രകാരമാണ് ഇപ്പോള്‍ ഇവരുടെ വിവാഹം നടന്നിരിക്കുന്നത്. ‘ഒരു വര്‍ഷം വളരെപ്പെട്ടെന്ന് കടന്നുപോയി. തമിഴ് ആചാരത്തില്‍ വീണ്ടും വിവാഹിതരാകാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഇത് മനോഹരമാക്കിത്തീര്‍ത്ത എല്ലാവര്‍ക്കും നന്ദി. ഷൂട്ട് ആണെങ്കിലും ഞങ്ങള്‍ […]

kerala Kerala

കണ്ണൂരില്‍ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങള്‍ പൊട്ടിച്ചു; ശബ്ദം കേട്ട് കൈക്കുഞ്ഞ് ഗുരുതരാവസ്ഥയില്‍

കണ്ണൂര്‍: കണ്ണൂരില്‍ വിവാഹാഘോഷത്തിനിടെ പൊട്ടിച്ച ഉഗ്രശേഷിയുളള പടക്കങ്ങളുടെ ശബ്ദം കാരണം 22 ദിവസം മാത്രം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍. അപസ്മാരമുള്‍പ്പെടെയുണ്ടായതിനെ തുടര്‍ന്ന് തൃപ്പങ്ങോട്ടൂര്‍ സ്വദേശികളായ അഷ്‌റഫ്- റഫാന ദമ്പതികളുടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടില്‍ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങള്‍ ഉപയോഗിച്ചത്. ശബ്ദം കേട്ട് കുഞ്ഞിന്റെ ജീവന്‍ പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു. ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവമുണ്ടായത്. വന്‍ […]

Entertainment Trending

നടന്‍ കാളിദാസ് ജയറാം വിവാഹിതനായി: വധു താരിണി

  • 8th December 2024
  • 0 Comments

മലയാളത്തിന്റെ പ്രിയപ്പെട്ട താരദമ്പതിമാരായ ജയറാമിന്റെയും പാര്‍വതിയുടെയും മകനും നടനുമായ കാളിദാസ് ജയറാം വിവാഹിതനായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ മോഡലായ താരിണി കലിംഗരായരെ കാളിദാസ് താലി ചാര്‍ത്തി. രാവിലെ 7.15നും എട്ടുനുമിടയിലായിരുന്നു വിവാഹ മുഹൂര്‍ത്തം. ഇരുവരുടെയും പ്രണയവിവാഹമാണ്. 1992ല്‍ ഗുരുവായൂര്‍ ക്ഷേത്ര സന്നിധിയിലായിരുന്നു ജയറാമിന്റെയും പാര്‍വതിയുടെ വിവാഹം. ഇരുവരുടെ മകള്‍ മാളവികയുടെ വിവാഹം ഈ വര്‍ഷം മെയില്‍ ഇവിടെ വച്ചായിരുന്നു. കഴിഞ്ഞദിവസം ചെന്നൈയില്‍ സുഹൃത്തുക്കള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമായി പ്രീ വെഡിംഗ് ഇവന്റ് സംഘടിപ്പിച്ചിരുന്നു. ലണ്ടനിലായിരുന്ന കാളിദാസിന്റെ സഹോദരി മാളവികയും […]

Entertainment Trending

നാഗചൈതന്യയും ശോഭിത ധൂലിപാലയും വിവാഹിതരായി; മകന്റെ വിവാഹ ചിത്രങ്ങള്‍ പങ്കുവച്ച് നാഗാര്‍ജുന

  • 5th December 2024
  • 0 Comments

തെലുഗ് സിനിമാ ഇന്‍ഡന്‍സ്ട്രിയിലെ പ്രമുഖരായ അക്കിനേനി കുടുംബത്തിലെ ഇളമുറക്കാരന്‍ നാഗചൈതന്യയും ശോഭിത ധൂലിപാലയും വിവാഹിതരായി. ഹൈദരാബാദിലെ അന്നപൂര്‍ണ സ്റ്റുഡിയോയില്‍ ബുധനാഴ്ച രാത്രി 8.15നായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. ബഞ്ചാര ഹില്‍സിലാണ് 22 ഏക്കര്‍ വിസ്തൃതില്‍ പടര്‍ന്ന് കിടക്കുന്ന അന്നപൂര്‍ണ സ്റ്റുഡിയോ നിലകൊള്ളുന്നത്. സ്വര്‍ണ നിറത്തിലുള്ള പട്ടുസാരിയില്‍ രാജകീയ പ്രൗഢിയോടെയാണ് ശോഭിത എത്തിയതെങ്കില്‍ പരമ്പരാഗത തെലുഗു വരന്റെ വേഷത്തിലായിരുന്നു നാഗചൈതന്യയുടെ എന്‍ട്രി. 400 ക്ഷണിക്കപ്പെട്ട അതിഥികള്‍ വിവാഹത്തില്‍ പങ്കെടുത്തതായതാണ് വിവരം. രാജമൗലി, പ്രഭാസ് ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍, […]

Entertainment Trending

തെലുങ്ക് താരം സുബ്ബരാജു വിവാഹിതനായി

  • 28th November 2024
  • 0 Comments

തെലുങ്ക് താരം സുബ്ബരാജു വിവാഹിതനായി. ബാഹുബലിയിലൂടെ ശ്രദ്ധേയനാണ് താരം. ഇപ്പോഴിതാ തന്റെ വിവാഹവാര്‍ത്ത ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ് താരം. 47ാം വയസിലാണ് താരത്തിന്റെ വിവാഹമെന്നത് ആണ് മറ്റൊരു പ്രത്യേകത. വിവാഹവേഷത്തില്‍ ഭാര്യയ്ക്കൊപ്പം കടല്‍കരയില്‍ നില്‍ക്കുന്ന ചിത്രമാണ് താരം പോസ്റ്റ് ചെയ്തത്. ബീച്ച് വെഡ്ഡിങ് ആയിരുന്നു എന്നാണ് ഫോട്ടോയില്‍ നിന്ന് മനസിലാകുന്നത്. 2003 ല്‍ ഖട്ഗം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. വില്ലന്‍ വേഷങ്ങളിലൂടെയാണ് സുബ്ബരാജു ശ്രദ്ധനേടുന്നത്. തെലുങ്കിനൊപ്പം തമിഴ്, കന്നഡ, മലയാളം, ഹിന്ദി സിനിമകളിലും വേഷമിട്ടു. മലയാളത്തിലും […]

Entertainment Trending

നടി ദിവ്യ ശ്രീധറും നടന്‍ ക്രിസ് വേണുഗോപാലും വിവാഹിതരായി

  • 30th October 2024
  • 0 Comments

സീരിയല്‍ നടി ദിവ്യ ശ്രീധറും നടന്‍ ക്രിസ് വേണുഗോപാലും വിവാഹിതരായി. ഗുരുവായൂരിലായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിവാഹത്തില്‍ പങ്കെടുത്തത്. കഴിഞ്ഞ ദിവസം ആയിരുന്നു തങ്ങള്‍ ഒന്നിക്കാന്‍ പോകുന്നുവെന്ന വിവരം ക്രിസും ദിവ്യയും മാധ്യമങ്ങളെ അറിയിച്ചത്. നിരവധി സീരിയലുകളിലും സിനിമകളിലും വേഷമിട്ട നടനാണ് ക്രിസ് വേണുഗോപാല്‍. സീരിയലുകളില്‍ വില്ലത്തി വേഷവും ക്യാരക്ടര്‍ വേഷങ്ങളിലും തിളങ്ങി നില്‍ക്കുന്ന നടിയാണ് ദിവ്യ ശ്രീധര്‍. പത്തരമാറ്റ് എന്ന സീരിയലില്‍ ഇരുവരും ഒരുമിച്ച് വര്‍ക്ക് ചെയ്തിട്ടുണ്ട്. ദിവ്യയുടെ രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹത്തില്‍ […]

error: Protected Content !!