മര്‍കസ് നോളജ് സിറ്റിയില്‍ ബ്രെയിന്‍ റിസര്‍ച് സെന്റര്‍ ആരംഭിക്കുന്നു
കോഴിക്കോട്: മര്‍കസ് നോളജ് സിറ്റിയില്‍ ബ്രെയിന്‍ റിസര്‍ച് സെന്റര്‍ ആരംഭിക്കുന്നു. യൂറോപ്പിലെ ഉസ്‌കുദാര്‍ സര്‍വകലാശാലയുമായി സഹകരിച്ചാണു ബ്രെയിന്‍ റിസര്‍ച് സെന്റര്‍ ആരംഭിക്കുന്നത്. മര്‍കസുമായി സഹകരിച്ച് ഉസ്‌കുദാര്‍ യൂണിവേഴ്സിറ്റിക്ക് കീഴില്‍ തുര്‍ക്കിയില്‍ രാജ്യാന്തര യുനാനി പഠനകേന്ദ്രം ആരംഭിക്കാനും ധാരണയായി. ഉസ്‌കുദാര്‍ സര്‍വകലാശാലയും മര്‍കസുമായി സഹകരിച്ചു ‘മസ്തിഷ്‌ക പഠനം: പുതിയ രീതികളും പഠന ശാഖകളും’ എന്ന വിഷയത്തില്‍ നടത്തിയ രാജ്യാന്തര സെമിനാര്‍ മര്‍കസ് നോളജ് സിറ്റിയില്‍ ന്യൂറോ ശാസ്ത്രജ്ഞന്‍ ഡോ. നവസത് ടെഹ്റാന്‍ ഉദ്ഘാടനം ചെയ്തു. കാന്തപുരം എ.പി.അബൂബക്കര്‍ മുസല്യാര്‍, […]
