‘സെല്ലിലും ബാത്ത്‌റൂമിലും ക്യാമറ വെച്ചിരുന്നു’; ആരോപണമുന്നയിച്ച് മറിയം നവാസ് ഷെരീഫ്
ജയിലില്‍ അടയ്ക്കപ്പെട്ടപ്പോള്‍ സെല്ലിലും ബാത്റൂമിലും അധികൃതര്‍ ക്യാമറ വെച്ചിരുന്നതായി ഗുരുതര ആരോപണമുന്നയിച്ച് മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകള്‍ മറിയം. ഒരു അഭിമുഖത്തിലാണ് താന്‍ ജയിലില്‍ നേരിട്ട ചില അതിക്രമങ്ങളെക്കുറിച്ച് അവര്‍ ഉന്നയിച്ചത്. ജയില്‍ സെല്ലില്‍ മാത്രമല്ല, ബാത്റൂമിലും അവര്‍ ക്യാമറകള്‍ വെച്ചിരുന്നു. ഇന്ന് അതേക്കുറിച്ച് കൂടുതല്‍ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇങ്ങനെയായിരുന്നു അതേക്കുറിച്ച് മറിയം പറഞ്ഞത്. ചൗധരി ഷുഗര്‍ മില്‍ കേസില്‍ കഴിഞ്ഞവര്‍ഷം അറസ്റ്റിലായപ്പോഴാണ് ഇത്തരത്തില്‍ മോശം അനുഭവമുണ്ടായതെന്ന് മറിയം പറയുന്നു. രണ്ട് തവണ […]