International News

സഹോദരിയുടെ കല്യാണത്തിന് സഹോദരന്റെ കഞ്ചാവ് കേക്ക്;കിളി പറന്ന് അതിഥികൾ

  • 27th March 2022
  • 0 Comments

വിവാഹദിനത്തിലെത്തിയ അതിഥികള്‍ക്ക് കേക്കില്‍ കഞ്ചാവ് കലര്‍ത്തി നല്‍കി വധുവിന്‍റെ സഹോദരന്‍. വിവാഹദിനത്തില്‍ സഹോദരിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഈ കഞ്ചാവ് കലര്‍ത്തല്‍.ചിലിയിലെ സാന്റിയോഗോയിലാണ് സംഭവം നടന്നത്.അല്‍വാറോ റോഡ്രഗിസ് എന്ന 29കാരനാണ് സഹോദരിയുടെ വിവാഹത്തിന് ഏഴ് നിലയുള്ള പ്രത്യേക കേക്ക് നിര്‍മ്മിച്ചത്. കേക്കിലെ ഏഴ് നിലകളിലെ ഒരു നിലയിലാണ് കഞ്ചാവ് വച്ചുള്ള പ്രത്യേക കേക്ക് തയ്യാറാക്കി വച്ചത്. ഇരുപതിലേറെ മണിക്കൂര്‍ പണിപെട്ടാണ് അല്‍വാറോ കേക്ക് തയ്യാറാക്കിയത്. . പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രമാണ് ഈ പ്രത്യേക കേക്ക് വിളമ്പിയതെന്നാണ് അല്‍വാറോ അവകാശപ്പെടുന്നത്.അതേസമയം അതിഥികള്‍ക്ക് ഇക്കാര്യം […]

National News

ആമസോണിലൂടെ കഞ്ചാവ് വില്‍പ്പന; നാല് പേര്‍ കൂടി അറസ്റ്റില്‍

  • 23rd November 2021
  • 0 Comments

ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണിലൂടെ കഞ്ചാവ് വില്‍പ്പന നടത്തിയ കേസില്‍ നാലു പേര്‍ കൂടി അറസ്റ്റില്‍. മധ്യപ്രദേശിലും ആന്ധ്രപ്രദേശിലും ഓണ്‍ലൈനായി കഞ്ചാവ് വില്‍പ്പനനടത്തിയ നാലു പേരെയാണ് വിശാഖപട്ടണം പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിലിതുവരെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിലാണ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്. മധ്യപ്രദേശ് പൊലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിശാഖ പട്ടണത്ത് നിന്നും നാല് പേരെ കൂടി അറസ്റ്റ് ചെയ്തത്. ആകെ 68 കിലോ കഞ്ചാവാണ് കേസില്‍ ഇതുവരെ പിടികൂടിയത്. […]

National News

കഞ്ചാവ് കൃഷി നിയമവിധേയമാക്കാന്‍ ഗോവന്‍ സര്‍ക്കാര്‍; മരുന്നു നിര്‍മ്മാണത്തിനെന്ന് വിശദീകരണം

  • 30th December 2020
  • 0 Comments

കഞ്ചാവുചെടികള്‍ വളര്‍ത്തുന്നത് നിയമവിധേയമാക്കാനുള്ള നീക്കങ്ങളുമായി ഗോവന്‍ സര്‍ക്കാര്‍. മരുന്ന് നിര്‍മ്മാണത്തിനായി മാത്രമായുള്ള കഞ്ചാവ് കൃഷി ചെയ്യാനുള്ള അനുമതി ലഭ്യമാക്കാനാണ് ആരോഗ്യവകുപ്പ് ശ്രമിക്കുന്നത്. നാട്ടിലെ വ്യവസായമെന്ന രീതിയില്‍ കഞ്ചാവ് കൃഷിയെ മാറ്റിയെടുക്കാനാണ് തങ്ങളുടെ പദ്ധതിയിയെന്നും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാറായിട്ടില്ലെന്നും ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ പ്രസ്തുത പദ്ധതി കഞ്ചാവ് ദുരുപയോഗം തടയാനുള്ള കൃത്യമായ തയ്യാറെടുപ്പുകളോടെ മാത്രമേ നടപ്പില്‍വരുത്തുകയുള്ളൂവെന്നും അദ്ദേഹം അറിയിച്ചു. കഞ്ചാവ് ഉല്‍പ്പാദകരില്‍ നിന്നും മരുന്ന് കമ്പനികളിലേക്ക് നേരിട്ട് കഞ്ചാവെത്തിക്കുമെന്നും ഇതിന് കൃത്യമായ […]

കൊറോണയെ തടയാന്‍ കഞ്ചാവ്; കണ്ടെത്തലുകളുമായി കനേഡിയന്‍ ശാസ്ത്രജ്ഞര്‍

  • 28th November 2020
  • 0 Comments

കഞ്ചാവിന് മാരകമായ കൊറോണ വൈറസില്‍ നിന്നും മനുഷ്യരെ സംരക്ഷിക്കാന്‍ കഴിയുമെന്ന് ഗവേഷകര്‍. മനുഷ്യ ശരീരത്തിലേക്ക് വൈറസ് പ്രവേശിക്കുന്നത് തടയാന്‍ കഞ്ചാവിന് കഴിയുമെന്ന് കാനഡയിലെ ലെത്ത്ബ്രിഡ്ജ് സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പരീക്ഷണത്തിലാണ് കണ്ടെത്തിയിരിക്കുന്നത്. കഞ്ചാവില്‍ അടങ്ങിയിരിക്കുന്ന കന്നാബിഡിയോള്‍ എന്ന കന്നാബിനോയ്ഡ് സംയുക്തമാണ് വൈറസിനെ പ്രതിരോധിക്കുക. വിവിധ ഇനം കഞ്ചാവ് ചെടികളില്‍ നിന്ന് വേര്‍തിരിച്ചെടുത്ത 23 തരം സത്തകളുപയോഗിച്ചായിരുന്നു പരീക്ഷണം. വായ, ശ്വാസകോശം, ഉദര കോശങ്ങള്‍ എന്നിവയുടെ കൃത്രിമ ത്രീഡി മാതൃകകളിലാണ് പരീക്ഷണം നടത്തിയത്. 13 സത്തകള്‍ വൈറസിന്റെ പ്രവര്‍ത്തനങ്ങളെ […]

error: Protected Content !!