എന്ത് പ്രതിരോധമുണ്ടായാലും മാർച്ച് തുടരുമെന്ന് കർഷകർ;ഡൽഹി അതിർത്തിയിൽ സംഘർഷാവസ്ഥ
കാർഷിക നിയമത്തിനെതിരെ ദില്ലിയിലേക്ക് മാർച്ച് നടത്തുന്ന കർഷകർ ദില്ലി-ഹരിയാന അതിർത്തിയിൽ എത്തി. കർഷകമാർച്ച് ദില്ലിയിലേക്ക് കടക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് പോലീസും.പിരിഞ്ഞുപോകണമെന്ന് പൊലീസ് കർഷകരോട് ആവശ്യപ്പെട്ടു. എന്നാൽ എന്ത് പ്രതിരോധമുണ്ടായാലും മാർച്ച് തുടരുമെന്നാണ് കർഷകരുടെ പ്രതികരണം.ഏത് വിധേനയും കര്‍ഷക മാര്‍ച്ച് ദില്ലിയിലേക്ക് കടക്കുന്നത് തടയുകയാണ്പോലീസിന്റെ ലക്ഷ്യം. ദില്ലിയിലേക്കുള്ള വഴികൾ പൊലീസ് കോൺക്രീറ്റ് സ്ലാബുകളും മുള്ളുവേലിയും കൊണ്ട് അടച്ചിരിക്കുകയാണ്. ഇന്നലെ രാത്രി കർഷകർ പാനിപ്പത്തിലായിരുന്നു തമ്പടിച്ചത്. കോണ്‍ക്രീറ്റ് പാളികൾ കൊണ്ടും ട്രക്കുകളിലുള്ള മണ്ണ് തട്ടിയും അതിര്‍ത്തി അടയ്ക്കാനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. […]