അംബേദ്കര്‍ പരാമര്‍ശം;പ്രതിഷേധം ശക്തമാക്കി ഇന്‍ഡ്യാ സഖ്യം; പാര്‍ലമെന്റിലേക്ക് മാര്‍ച്ച്
ഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അംബേദ്കര്‍ പരാമര്‍ശത്തില്‍ പ്രതിഷേധം ശക്തമാക്കാന്‍ ഇന്‍ഡ്യാ സഖ്യം. അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് എംപിമാര്‍ വിജയ് ചൗക്കില്‍ നിന്ന് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുകയാണ്. പാര്‍ലമെന്റ് കവാടത്തിലെ പ്രതിഷേധം വിലക്കിയ സാഹചര്യത്തില്‍ കൂടിയാണ് തീരുമാനം. അമിത്ഷാ മാപ്പ് പറയണമെന്നും രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അടിയന്തര പ്രമേയ നോട്ടീസ് നല്‍കി .അതേസമയം അമിത് ഷായുടെ പ്രസംഗം വളച്ചൊടിച്ചു എന്ന് ആരോപിച്ച് പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ അവകാശ ലംഘന നോട്ടീസ് നല്‍കി.