ഷാനിമോള്‍ ഉസ്മാന് അരൂരില്‍ ചരിത്ര വിജയം
രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ അരൂരിലെ തിരഞ്ഞെടുപ്പില്‍ ഷാനിമോള്‍ ഉസ്മാന് മിന്നുന്ന ജയം. വര്‍ഷങ്ങളായി ഇടതുപക്ഷത്തിന്റെ കോട്ടയായിരുന്ന അരൂരില്‍ ഷാനിമോള്‍ ഉസ്മാന്റെ വിജയം യുഡിഎഫിന് ഉപതെരഞ്ഞെടുപ്പില്‍ വലിയ ആശ്വാസമാണ് നല്‍കുന്നത്. ഒന്‍പതു തവണ ഗൗരിയമ്മയും 3 തവണ ആരിഫും ജയിച്ചുകയറിയ അരൂരില്‍ മികച്ച മത്സരം നടന്നതിന് ശേഷമാണ് ഷാനിമോള്‍ ഉസ്മാന്‍ വിജയിക്കുന്നത്. എല്‍ഡിഎഫന്റെ മനു സി പുളിക്കനെയാണ് 2000 ന് മുകളില്‍ ഭൂരിപക്ഷത്തോടെ ഷാനിമോള്‍ പരാജയപ്പെടുത്തിയിരിക്കുന്നത്. അരൂരിലെ വോട്ടെണ്ണല്‍ ആരംഭിച്ച് ഒരു ഘട്ടത്തിലും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് മുന്നോട്ട് വരാന്‍ […]
