മഞ്ഞുമ്മല്‍ ബോയ്‌സിനെ പൊലീസുകാര്‍ മര്‍ദിച്ച സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് തമിഴ്നാട്
കൊച്ചി: 18 വര്‍ഷം മുന്‍പ് യഥാര്‍ഥ മഞ്ഞുമ്മല്‍ ബോയ്‌സ് തമിഴ്‌നാട് പൊലീസില്‍ നിന്നും നേരിട്ട പീഡനത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ച് തമിഴ്‌നാട്. മലയാളി ആക്ടിവിസ്റ്റ് വി. ഷാജു എബ്രഹാം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറി പൊലീസ് ഡയറക്ടര്‍ ജനറലിന് നിര്‍ദേശം നല്‍കിയത്. 2006ല്‍ നടന്ന യഥാര്‍ഥ സംഭവത്തെ അടിസ്ഥാനമാക്കി ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ കേരളത്തിലും തമിഴ്‌നാട്ടിലും വന്‍ വിജയമായതിനു പിന്നാലെയാണ് ചിത്രത്തില്‍ പറഞ്ഞ യഥാര്‍ഥ സംഭവങ്ങള്‍ പൊലീസ് അന്വേഷിക്കാനൊരുങ്ങുന്നത്. എറണാകുളം മഞ്ഞുമ്മലില്‍ […]