National

മണിപ്പൂര്‍ കത്തുന്നു, സംഘര്‍ഷം രൂക്ഷം; മുഖ്യമന്ത്രിയുടെ വീടിനും ആരാധനാലയങ്ങള്‍ക്കും നേരെ ആക്രമണം

  • 17th November 2024
  • 0 Comments

ഇംഫാല്‍: സംഘര്‍ഷം പടരുന്ന മണിപ്പൂരില്‍ മുഖ്യമന്ത്രി ബിരേന്‍ സിംഗിന്റെ വീടിന് നേരെയും ആക്രമണം. പലയിടത്തും മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും വീടുകള്‍ തകര്‍ത്തു. ആരാധനാലയങ്ങള്‍ക്ക് നേരെയും ആക്രമണം. കൂടുതല്‍ മേഖലകളിലേക്ക് വ്യാപിച്ച് സംഘര്‍ഷം. പ്രധാനമന്ത്രി അടിയന്തരമായി മണിപ്പൂരില്‍ എത്തണമെന്ന് രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടു. പോലീസ് അക്രമികള്‍ക്ക് നേരെ ടിയര്‍ ഗ്യാസ് പ്രയോഗിച്ചു. ഇംഫാലില്‍ മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും വീടുകള്‍ക്ക് നേരെ വ്യാപക ആക്രമണമാണ് ഉണ്ടാകുന്നത്. കാണാതായവരുടെ മൃതദേഹങ്ങള്‍ നദിയില്‍ കണ്ടെത്തിയതിന് പിന്നാലെയാണ് സംഘര്‍ഷം പടര്‍ന്നത്. ഇവരെ കണ്ടെത്താന്‍ സര്‍ക്കാരിന്റെ ശ്രമങ്ങള്‍ കാര്യക്ഷമമല്ല എന്നാണ് […]

National Trending

മണിപ്പൂരില്‍ രണ്ട് മെയ്‌തേയി വിഭാഗക്കാര്‍ കൊല്ലപ്പെട്ട നിലയില്‍; ആറ് പേര്‍ കാണാതായി

  • 12th November 2024
  • 0 Comments

ഇംഫാല്‍: സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന മണിപ്പൂരില്‍ രണ്ട് മെയ്‌തേയി വിഭാഗക്കാരുടെ മൃതദേഹം കണ്ടെത്തി. ജിരിബാം മേഖലയില്‍ ചൊവ്വാഴ്ച രാവിലെയാണ് രണ്ട് പുരുഷന്മാരുടെ മൃതദേഹം കണ്ടെത്തിയത്. മേഖലയിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന ആറ് പേരെ കാണാതായെന്നും പൊലീസ് അറിയിച്ചു. ലയ്ശ്രാം ബാരല്‍ സിങ് (63), മെയ്ബാം കെശ്വോ സിങ് (71) എന്നിവരെയാണ് ഇന്ന് വീടുകള്‍ക്കുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കാണാതായ ആറ് ഗ്രാമീണരെ അക്രമികള്‍ തട്ടിക്കൊണ്ടുപോയതാണോ അക്രമികളില്‍ നിന്ന് രക്ഷപ്പെടാന്‍ ഒളിവില്‍ പോയതാണോ എന്ന് വ്യക്തമല്ല. തിങ്കളാഴ്ച ജിരിബാം ജില്ലയിലെ […]

National News

മണിപ്പൂരിൽ മന്ത്രിയുടെ വസതിക്ക് സമീപം സ്ഫോടനം; ആളപായമില്ല

  • 15th September 2024
  • 0 Comments

മണിപ്പൂരിൽ വീണ്ടും സ്ഫോടനം. മന്ത്രി ഖാസിം വഷുമിന്റെ വസതിക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി മണിപ്പൂർ പോലീസ് അറിയിച്ചു. സ്‌ഫോടനം ഉണ്ടായ സമയം മന്ത്രി വസതിയില്‍ ഇല്ലായിരുന്നു.ഇന്നലെ രാത്രി നടന്ന സംഭവത്തോട് കൂടി മേഖലയിലെ രാഷ്ട്രീയ നേതാക്കളുടെ സുരക്ഷയെക്കുറിച്ച് ആശങ്ക ഉയർത്തിയിട്ടുണ്ട്. ആക്രമണത്തിന് പിന്നിലെ കാരണം കണ്ടെത്താൻ കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണ്. സംഘർഷങ്ങളും പ്രതിഷേധങ്ങളും തുടരുന്ന മണിപ്പൂരിൽ അസം റൈഫിൾസിന് പകരം സി ആർ പി എഫിനെ വിന്യസിക്കാൻ തീരുമാനിച്ചിരുന്നു. അസം […]

National

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; ഒരു സ്ത്രീ കൊല്ലപ്പെട്ടു; അക്രമികള്‍ ഗ്രാമത്തിലെ നിരവധി വീടുകള്‍ അഗ്‌നിക്കിരയാക്കി

  • 10th September 2024
  • 0 Comments

ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ഒരു സ്ത്രീ കൂടി കൊല്ലപ്പെട്ടു. കുകി-മെയ്തി വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനെത്തുടര്‍ന്നാണ് സ്ത്രീ കൊല്ലപ്പെട്ടത്. 46കാരിയായ നെജാഖോള്‍ ലുങ്ദിം ആണ് മരിച്ചത്. കാങ്പോക്പിയിലെ തങ്ബൂഹിലാണ് സംഭവം. മൃതദേഹം ചുരാചന്ദ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. അക്രമികള്‍ ഗ്രാമത്തിലെ നിരവധി വീടുകള്‍ അഗ്‌നിക്കിരയാക്കി. ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ പ്രാണരക്ഷാര്‍ഥം വനത്തിനുള്ളിലേക്ക് ഓടി രക്ഷപ്പെട്ടു. ഏറ്റുമുട്ടലിനിടെ ഇരുവിഭാഗവും പരസ്പരം ബോംബെറിഞ്ഞിരുന്നു. സമീപത്തെ സ്‌കൂളില്‍ തമ്പടിച്ചിരുന്ന സിആര്‍പിഎഫ് ഭടന്മാരും അക്രമികളും തമ്മില്‍ വെടിവയ്പ്പുണ്ടായതായി പൊലീസ് അറിയിച്ചു. […]

National

മണിപ്പൂരില്‍ സംഘര്‍ഷം; അഞ്ചുപേര്‍ കൊല്ലപ്പെട്ടു; ആക്രമണം റോക്കറ്റുകളും ഡ്രോണുകളും ഉപയോഗിച്ച്

  • 7th September 2024
  • 0 Comments

ഇംഫാല്‍: മണിപ്പൂരിലെ ജിരിബാം ജില്ലയിലുണ്ടായ സംഘര്‍ഷത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞദിവസം വീട്ടില്‍ കിടന്നുറങ്ങുന്നതിനിടെ ഒരാളെ ആക്രമിസംഘമെത്തി കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ഇരുസമുദായങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് നാലുപേര്‍ കൊല്ലപ്പെടുന്നത്. റോക്കറ്റുകളും ഡ്രോണുകളുമാണ് കലാപകാരികള്‍ ഉപയോഗിക്കുന്നത്. കിഴക്കന്‍ ഇംഫാലിലെ ദൊലായ്തബി, ശാന്തിപുര്‍ പ്രദേശങ്ങളിലും ബിഷ്ണുപുര്‍, ഫുഖാവോ ജില്ലകളിലെ ചില പ്രദേശങ്ങളിലും ഡ്രോണുകള്‍ ഭീതി പരത്തിയതായി അധികൃതര്‍ അറിയിച്ചു. ഡ്രോണുകള്‍ കണ്ട് ഭയന്ന ജനങ്ങള്‍ വീടുകളിലെ ലൈറ്റുകള്‍ അണച്ചു. സുരക്ഷാസേന മലയോര മേഖലയില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. സംഘര്‍ഷ മേഖലയായ ബിഷ്ണുപുരില്‍ നടന്ന […]

National

മണിപ്പൂരില്‍ പോലീസ് ഔട്ട്‌പോസ്റ്റിനു നേരെ വെടിവെപ്പ്

ഇംഫാല്‍: മണിപ്പൂരിലെ ജിരിബാമില്‍ പൊലീസ് ഔട്ട്പോസ്റ്റിനു നേരെ വെടിവെപ്പ്. പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി ഇന്ന് ജിരിബാം സന്ദര്‍ശിക്കാന്‍ ഇരിക്കെയാണ് വെടിവെപ്പുണ്ടായത്. പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു സംഭവം. മേഖലയില്‍ കഴിഞ്ഞ ഒരു മാസമായി രൂക്ഷമായ സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യമാണുള്ളത്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് മണിപ്പൂരിലും അസമിലുമാണ് സന്ദര്‍ശനം നടത്തുന്നത്. പ്രളയത്തെ തുടര്‍ന്ന് അസമിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരെ രാഹുല്‍ സന്ദര്‍ശിക്കും. തുടര്‍ന്ന് മണിപ്പൂരിലെ വിവിധ ദുരിതാശ്വാസ ക്യാമ്പിലെത്തും. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടതിന് […]

National

മണിപ്പൂരില്‍ സി.ആര്‍.പി.എഫിന് നേരെ അജ്ഞാതര്‍ ആക്രമണം നടത്തി; രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു

  • 27th April 2024
  • 0 Comments

ഇംഫാല്‍: മണിപ്പൂരിലെ നരന്‍സേനയില്‍ സി.ആര്‍.പി.എഫിന് നേരെ അജ്ഞാതര്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവമുണ്ടായതെന്ന് മണിപ്പൂര്‍ പൊലീസ് അറിയിച്ചു. പുലര്‍ച്ചെ 2.15ഓടെയാണ് ആയുധധാരികളുടെ സംഘമെത്തി സി.ആര്‍.പി.എഫിനെ ആക്രമിച്ചത്. ഇവര്‍ അര്‍ധസൈനിക വിഭാഗത്തിന് നേരെ ബോംബെറിയുകയും ചെയ്തു. സി.ആര്‍.പി.എഫിന്റെ ഔട്ട്‌പോസ്റ്റിനുള്ളില്‍ വെച്ചാണ് ബോംബ് പൊട്ടിയത്. സി.ആര്‍.പി.എഫ് 128 ബറ്റാലിയനില്‍പ്പെട്ട അംഗങ്ങളെയാണ് മണിപ്പൂരിലെ ബിഷ്ണാപൂരിലുള്ള നരന്‍സേനയില്‍ വിന്യസിച്ചിരുന്നത്.

National

മണിപ്പൂരില്‍ പാലം ബോംബ് വെച്ച് തകര്‍ത്തു

  • 25th April 2024
  • 0 Comments

മണിപ്പൂര്‍ കാങ്‌പോക്പി ജില്ലയില്‍ പാലം ബോംബ് വെച്ച് തകര്‍ത്തു. പ്രദേശത്തെ ഗതാഗതം തടസപ്പെട്ടു. ഇംഫാലിനെ നാഗാലാന്‍ഡിലെ ഡിമാപൂരുമായി ബന്ധിപ്പിക്കുന്ന പാലമാണ് തകര്‍ത്തത്. ആളപായമില്ല. കഴിഞ്ഞദിവസം പുലര്‍ച്ചെയാണ് സംഭവം. കലാപം സാഹചര്യം നിലനില്‍ക്കുന്ന സംസ്ഥാനത്ത് രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സ്ഫോടനം ഉണ്ടായത്. ബുധനാഴ്ച പുലര്‍ച്ചെ 12.45നാണ് സംഭവം. ഇതോടെ പ്രദേശത്തെ ഗതാഗതം നിലച്ച സാഹചര്യമാണ്. പാലത്തിന്റെ രണ്ടറ്റത്തും സ്ഫോടനത്തിന്റെ ആഘാതത്തില്‍ കുഴികളും വിള്ളലുകളും ഉണ്ടായിട്ടുണ്ട്.

kerala Kerala

കേരള സ്റ്റോറിക്ക് പകരം മണിപ്പൂര്‍ സ്റ്റോറി; ഡോക്യുമെന്ററി പ്രദര്‍ശനവുമായി കൊച്ചി സാന്‍ജോപുരം പള്ളി

  • 10th April 2024
  • 0 Comments

കൊച്ചി: അങ്കമാലി അതിരൂപതയുടെ കീഴിലുള്ള സാന്‍ജോപുരം പള്ളിയില്‍ മണിപ്പൂരിലെ സംഘര്‍ഷത്തെ കുറിച്ചുള്ള ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു. ‘മണിപ്പൂര്‍ ദി ക്രൈ ഓഫ് ദി ഒപ്രസ്ഡ്’ എന്ന ഡോക്യുമെന്ററിയാണ് പ്രദര്‍ശിപ്പിച്ചത്. വിവാദ സിനിമ കേരള സ്റ്റോറി വിവിധ രൂപതകള്‍ പ്രദര്‍ശിപ്പിച്ചതിനു പിന്നാലെയാണ് ഡോക്യുമെന്റി പ്രദര്‍ശനം. ബൈബിള്‍ ക്ലാസിലെ കുട്ടികള്‍ക്കു വേണ്ടിയായിരുന്നു പ്രദര്‍ശനമെന്ന് വികാരി ഫാ.നിധിന്‍ പനവേലില്‍ പറഞ്ഞു. കേരള സ്റ്റോറി സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണ്. ഏതെങ്കിലും സഭയും രൂപതയും സിനിമയെ കുറിച്ച് നല്ലത് പറഞ്ഞത് കൊണ്ട് അതില്‍ മാറ്റം വരില്ലെന്നും […]

National News

മണിപ്പൂരിൽ ക്യാമ്പുകളിൽ ഉറങ്ങിക്കിടന്ന സൈനികർക്ക് നേരെ ആക്രമണം ; ഒരു കമാൻഡോയ്ക്ക് വീരമൃത്യു

  • 17th January 2024
  • 0 Comments

മണിപ്പൂർ മോറെയിൽ വീണ്ടും വെടിവെപ്പ്. അക്രമികളും സുരക്ഷാസേനയും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു കമാൻഡോയ്ക്ക് വീരമൃത്യു. സംഭവത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു.ഇന്ന് പുലർച്ചയോടെ ക്യാമ്പുകളിൽ ഉറങ്ങിക്കിടന്ന സൈനികർക്ക് നേരെയാണ് അക്രമികൾ അപ്രതീക്ഷിത ആക്രമണം നടത്തിയത്. സൈനിക ക്യാമ്പുകൾക്ക് നേരെ ബോംബറിഞ്ഞതായും തീയിട്ടതായും റിപ്പോർട്ടുകൾ .ആക്രമണത്തിൽ പിന്നിൽ കുക്കിവിഭാഗമാണെന്ന് സുരക്ഷാസേന ആരോപിച്ചു. സംഭവത്തിന് പിന്നാലെ അസം റൈഫിൾസിലെ കൂടുതൽ സംഘം മേഖലയിൽ എത്തി അക്രമികൾക്കായി തിരച്ചിലാരംഭിച്ചിട്ടുണ്ട്. മോറെയിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികളെ […]

error: Protected Content !!