National News

മണിപ്പൂർ വംശീയ കലാപത്തിൽ ജീവൻ നഷ്ടമായത് 175 പേർക്ക്; ഞെട്ടിക്കുന്ന കണക്കുകളുമായി പൊലീസ് റിപ്പോർട്ട്

  • 15th September 2023
  • 0 Comments

മെയ് മൂന്നിന് ആരംഭിച്ച മെയ്തി – കുക്കി ഭാഗങ്ങൾ തമ്മിലുള്ള മണിപ്പൂർ കലാപത്തിന്റെ ഞെട്ടിക്കുന്ന കണക്കുകളുമായി പോലീസ് റിപ്പോർട്ട് പുറത്ത്. കലാപത്തിൽ 254 പള്ളികളും 132 ക്ഷേത്രങ്ങളും തകർന്നതായി റിപ്പോർട്ടിൽ പറയുന്നു. 175 പേർക്ക് ജീവൻ നഷ്ടമായി. ഇനിയും അവകാശികളെത്താത്ത 96 മൃതദേഹങ്ങൾ വിവിധ മോർച്ചറികളിൽ സൂക്ഷിച്ചിരിക്കുകയാണ് എന്നും ഇൻസ്‌പെക്ടർ ജനറൽ ഓഫ് പൊലീസ് ഐകെ മുയ്‌വ പറഞ്ഞു.ആകെ 386 ആരാധനാലയങ്ങളും 4,786 വീടുകളും തീവെച്ച് നശിപ്പിച്ചിട്ടുണ്ട്. 5,172 തീവെപ്പ് കേസുകളാണ് സംസ്ഥാനത്താകെ റിപ്പോർട്ട് ചെയ്തത്. കലാപത്തിൽ […]

National

മണിപ്പൂരിൽ നിന്ന് വീണ്ടും കൂട്ടബലാത്സം​ഗ വാർത്ത; മെയ് 3ന് നടന്ന സംഭവത്തിൽ പരാതി നൽകിയത് ഇന്നലെ

  • 10th August 2023
  • 0 Comments

ഡൽഹി: മണിപ്പൂരിൽ വീണ്ടും കൂട്ടബലാത്സംഗം റിപ്പോർട്ട് ചെയ്തു. മുപ്പത്തിയേഴുകാരിയെ കുകി വിഭാഗത്തിൽപ്പെട്ടവർ ബലാത്സംഗം ചെയ്തതായാണ് പരാതി. ചുരാചന്ദ്പൂരിൽ മെയ് 3ന് ആയിരുന്നു സംഭവമെന്നാണ് പരാതിയിൽ പറയുന്നത്.അതിക്രമം നേരിട്ട സ്ത്രീ ബിഷ്ണുപൂർ സ്റ്റേഷനിൽ പരാതി നൽകിയത് ഇന്നലെയാണ്. ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. രണ്ട് കുക്കി വനിതകളെ കൂട്ടബലാത്സം​ഗത്തിനിരയാക്കുകയും പൊതുനിരത്തിലൂടെ ന​ഗ്നരായി നടത്തുകയും ചെയ്ത സംഭവമാണ് ഡൂൺ 18ന് ആദ്യം പുറത്തുവന്നത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു. പിന്നാലെ സ്ത്രീകൾക്കെതിരായ നിരവധി അതിക്രമങ്ങൾ പുറത്തുവന്നു. മണിപ്പൂരിൽ തുടരുന്ന […]

National News

ജനങ്ങളെ സംരക്ഷിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കാവില്ല ; മണിപ്പൂരിൽ സന്ദർശനം നടത്തി ഇടത് എം പി മാർ

മണിപ്പൂരിലെ ജനങ്ങൾക്ക് സർക്കാരിലും സായുധസേനയിലുമുളള വിശ്വാസം നഷ്ടപ്പെട്ടെന്ന് കലാപബാധിത പ്രദേശങ്ങൾ സന്ദർശിച്ച ഇടത് എംപിമാരുടെ പ്രതിനിധി സംഘം.സംസ്ഥാനത്തെ സ്ഥിതികൾ ഭയാനകമാണെന്നും ജനങ്ങളെ സംരക്ഷിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കാവില്ലെന്ന് മണിപ്പൂർ ജനത വിശ്വസിക്കുന്നതായും സംഘം പറഞ്ഞു.രാജ്യസഭാം​ഗങ്ങളായ ജോൺ ബ്രിട്ടാസ്, ബി ഭട്ടാചാര്യ, പി സന്തോഷ്കുമാർ, ബിനോയ് വിശ്വം എന്നിവരും ലോക്സഭാം​ഗമായ കെ സുബ്ബരായനും അടങ്ങുന്ന സംഘമാണ് മണിപ്പൂരിലെ ദുരിതാശ്വാസ ക്യാമ്പുകളിലടക്കം സന്ദർശനം നടത്തിയത്. ധാരാളം വീടുകളും പള്ളികളും മറ്റ് സ്ഥാപനങ്ങളും നശിപ്പിക്കുകയും നിരവധി ആളുകൾക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. ജനങ്ങൾക്ക് […]

National News

മണിപ്പൂരിലെ അന്തരീക്ഷം പ്രതീക്ഷിച്ചതിനേക്കാള്‍ ഭീകരം; കെ സി വേണുഗോപാൽ

  • 30th June 2023
  • 0 Comments

മണിപ്പൂരിലെ അന്തരീക്ഷം പ്രതീക്ഷിച്ചതിനേക്കാള്‍ ഭീകരമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം.പി. മണിപ്പൂർ സന്ദർശന വേളയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നമ്മൾ കേട്ടറിഞ്ഞതിനേക്കാളും ഇരട്ടിയാണ് മണിപ്പൂർ ജനതയുടെ ദുരിതം. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് പറയാനുള്ളത് കദനകഥകളാണ്. മക്കളെയും സഹോദരങ്ങളേയും നഷ്ടപ്പെട്ടവർ, രക്ഷകർത്താക്കളെ നഷ്ടപ്പെട്ട കുഞ്ഞുങ്ങൾ, അങ്ങനെ നൂറുകണക്കിന് പേരാണ് ഓരോ ദുരിതാശ്വാസ ക്യാമ്പുകളിലും കഴിയുന്നത്. ഇൻറർനെറ്റ് ഉൾപ്പെടെയുള്ള സേവനങ്ങൾ ഇല്ലാത്തതിനാൽ കലാപ ബാധിത മണിപ്പൂരിന്റെ യഥാർത്ഥ ചരിത്രം പുറംലോകം അറിഞ്ഞിട്ടില്ല. അവരുടെ ദുരിതം പുറത്തുകൊണ്ടുവരുവാനും […]

National News

മണിപ്പൂർ കലാപം; സംസ്ഥാന സർക്കാർ പ്രതിസന്ധിയിൽ; പ്രധാനമന്ത്രിയുടെ ഇടപെടൽ തേടി

  • 18th June 2023
  • 0 Comments

പ്രതിപക്ഷത്തിന് പിന്നാലെ മണിപ്പൂർ കലാപത്തിൽ പ്രധാനമന്ത്രിയുടെ ഇടപെടൽ തേടി സംസ്ഥാന സർക്കാരും. സ്പീക്കറുടെ നേതൃത്വത്തില്‍ എട്ട് അംഗ സംഘം പ്രധാനമന്ത്രിയെ കാണാന്‍ ദില്ലിയിലെത്തി. അതേ സമയം, ഗുജറാത്തിലെ പ്രളയ സാഹചര്യത്തില്‍ മന്‍ കി ബാത്തില്‍ ആശങ്കയറിയിച്ച പ്രധാനമന്ത്രി മണിപ്പൂരിനെ പരാമര്‍ശിച്ചതേയില്ല. മണിപ്പൂരിൽ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ എന്നതില്‍ നിന്ന് മാറി ബിജെപി കേന്ദ്ര സംസ്ഥാന മന്ത്രിമാരുടെയും നേതാക്കളുടെയും വസതികള്‍ക്ക് നേരെ വ്യാപക ആക്രമണം തുടങ്ങിയതോടെ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. നിയമസഭ സ്പീക്കര്‍, രണ്ട് മന്ത്രിമാര്‍, […]

National News

അമിത് ഷായെ കായിക മന്ത്രാലയത്തിലേക്ക് മാറ്റണം; മണിപ്പൂർ വിഷയത്തിൽ വിമർശനവുമായി ബിജെപി നേതാവ് സുബ്രഹ്‌മണ്യൻ സ്വാമി

  • 18th June 2023
  • 0 Comments

വംശീയ കലാപം രൂക്ഷമായ മണിപ്പൂരിൽ ശക്തമായ ഇടപെടൽ നടത്തുന്നതിൽ പരാജയപ്പെട്ട ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ വിമർശനവുമായി ബിജെപി നേതാവ് സുബ്രഹ്‌മണ്യൻ സ്വാമി. ഭരണഘടനയുടെ ആർട്ടിക്കിൾ 356 പ്രകാരം മണിപ്പുരിലെ ബിജെപി സർക്കാരിനെ പുറത്താക്കി അവിടെ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് സുബ്രഹ്മണ്യൻ സ്വാമി ആവശ്യപ്പെട്ടു.അമിത് ഷായെ കായിക മന്ത്രാലയത്തിലേക്കു മാറ്റണമെന്നും അദ്ദേഹം പരിഹസിച്ചു. ട്വിറ്ററിലൂടെയാണ് സുബ്രഹ്മണ്യൻ സ്വാമിയുടെ പ്രതികരണം. അതേ സമയം, കലാപം രൂക്ഷമായ മണിപ്പുരിൽ ബിജെപി നേതാക്കളെ ഉന്നമിട്ട് ഇംഫാൽ താഴ്‌വരയിൽ വ്യാപക അക്രമമാണ് നടക്കുന്നത്. […]

National News

സർക്കാരിൽ വിശ്വാസം നഷ്ടപ്പെട്ടു; മണിപ്പൂരിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് അമിത് ഷായോട് ഗോത്രവിഭാഗങ്ങൾ

മണിപ്പൂരിൽ സംഘർഷം തുടരുന്നതിനിടെ ഇന്നലെ വിവിധ ജന വിഭാഗങ്ങളുടെ പ്രതി നിധികളുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സർക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും സംസ്ഥാനത്ത് രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തണമെന്നും കൂടിക്കാഴ്ചയിൽ ഗോത്രവിഭാഗങ്ങൾ ആവശ്യപ്പെട്ടു.തീവ്രവാദികളായി ചിത്രീകരിച്ച് സർക്കാർ തങ്ങളെ വേദി വെച്ച് കൊല്ലുകയാണെന്ന് ഗോത്ര വിഭാഗക്കാര്‍ യോഗത്തില്‍ പറഞ്ഞു. തുടര്‍ന്നാണ് സംഭവങ്ങളില്‍ കേന്ദ്ര ഏജന്‍സിയുടെയോ ജുഡീഷ്യല്‍ സമിതിയുടെയോ അന്വേഷണമുണ്ടാകുമെന്ന് അമിത് ഷാ ഉറപ്പ് നല്‍കിയത്. സമാധാനന്തരീക്ഷം തകര്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അറിയിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി മണിപ്പൂരിലെത്തിയിട്ടും […]

National News

അമിത്ഷായുടെ സന്ദർശനത്തിനിടക്കും മണിപ്പൂരിൽ സംഘർഷം; ഇരുപത്തിനാല് മണിക്കൂറിനിടെ പത്ത് പേർ കൊല്ലപ്പെട്ടു

സംഘർഷത്തിന് അയവിലാതെ മണിപ്പൂർ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദർശനത്തിനിടക്കും സംഘർഷം നടന്നു. സംഘർഷത്തിൽ ഇരുപത്തിനാല് മണിക്കൂറിനിടെ രണ്ട് പോലീസുകാരടക്കം പത്ത് പേർ കൊല്ലപ്പെട്ടു. സംസ്ഥാനത്തെ സൈനിക നടപടി വിഘടനവാദത്തിനെതിരായിട്ടല്ലെന്നും, ഇരുവിഭാ​ഗങ്ങൾ തമ്മിലുള്ള സംഘർഷമാണ് നടക്കുന്നതെന്നും സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ പറഞ്ഞു. ഇന്ന് അക്രമബാധിത മേഖലകളിലെത്തി വിവിധ ജനവിഭാഗങ്ങളുമായി ചർച്ച നടത്തുന്ന അമിത് ഷാ വൈകീട്ട് സർവകക്ഷി യോഗം വിളിച്ചേക്കും. ഇന്നലെ രാത്രി ഇംഫാലിലെത്തിയ അമിത് ഷാ ചർച്ചകളും സമാധാന ശ്രമങ്ങളും […]

error: Protected Content !!