മദ്യനയ അഴിമതി കേസ്; സിബിഐയ്ക്ക് പിന്നാലെ ഇഡിയും; മനീഷ് സിസോദിയയ്‌ക്കെതിരെ അന്വേഷണം ആരംഭിച്ചു
മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി ഉപമുഖ്യന്ത്രി മനീഷ് സിസോദിയയ്ക്ക് എതിരെ സിബിഐയ്ക്ക് പിന്നാലെ ഇഡിയും അന്വേഷണം ആരംഭിച്ചു. കേസ് ഉടന്‍ രജിസ്റ്റര്‍ ചെയ്യുമെന്നാണ് വിവരം. സിബിഐ കേസിന്റെ വിവരങ്ങള്‍ ഇഡി തേടിയതായും റിപ്പോര്‍ട്ടുകളുണ്ട്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം രാജ്യവ്യാപകമായി പരിശോധന നടത്തിയ സിബിഐ സിസോദിയയുടെ വീട്ടില്‍ നിന്നും ചില രേഖകളും പിടിച്ചെടുത്തിരുന്നു. സിസോദിയയെ സിബിഐ ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് വിവരം. അതേസമയം ഇഡി കള്ളപ്പണം വെളുപ്പിക്കല്‍ കേസ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഉടന്‍ കള്ളപ്പണം വെളുപ്പിക്കല്‍ […]
