മമ്മൂട്ടിയുടെയും ദുല്‍ഖറിന്റെയും ഉടമസ്ഥതയിലെ സ്ഥലം 40 ഏക്കര്‍ പിടിച്ചെടുക്കില്ല; ഉത്തരവ് റദ്ദുചെയ്ത് മദ്രാസ് ഹൈക്കോടതി
മമ്മൂട്ടിയുടെയും മകന്‍ ദുല്‍ഖര്‍ സല്‍മാന്റെയും ഉടമസ്ഥതയിലെ സ്ഥലം സംരക്ഷിത വനഭൂമിയായി പ്രഖ്യാപിച്ച തമിഴ്നാട് ലാന്‍ഡ് അഡ്മിനിസ്ട്രേഷന്‍ കമ്മീഷന്റെ ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി.ചെന്നൈയ്ക്കടുത്തുള്ള ചെങ്കല്‍പ്പെട്ടിലെ കറുഗുഴിപള്ളം എന്ന സ്ഥലത്ത് 40 ഏക്കര്‍ സ്ഥലമാണ് മമ്മൂട്ടിക്കും ദുല്‍ഖറിനുമുള്ളത്.ഈ 40 ഏക്കര്‍ ഭൂമി ചതുപ്പ് നിലമാണെന്ന് ആരോപിച്ച് പിടിച്ചെടുക്കാനുള്ള ലാന്‍ഡ് അഡ്മിനിസ്ട്രേഷന്‍ കമ്മീഷന്റെ നടപടിയാണ് കോടതി നിര്‍ത്തിവെച്ചത്കേസില്‍ മമ്മൂട്ടിക്കും കുടുംബത്തിനും ഇടക്കാല സംരക്ഷണം നല്‍കണമെന്നും ജസ്റ്റിസ് സി.വി. കാര്‍ത്തികേയന്‍ പറഞ്ഞിരുന്നു.ഭൂമി വാങ്ങിയ കേസില്‍ മമ്മൂട്ടിക്കും ദുല്‍ഖര്‍ സല്‍മാനും കുടുംബത്തിനുമെതിരെ നടപടിയെടുക്കുന്നത് […]





