സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം നാളെ,മമ്മൂട്ടിയും ദുൽഖറും മോഹൻലാലും പ്രണവും മത്സരത്തിന്
സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം നാളെ നടക്കും.അച്ഛന്മാരും മക്കളുമടക്കം മലയാളത്തിലെ സകലമാന താരങ്ങളും പുരസ്കാരത്തിനായുള്ള മത്സരരംഗത്തുണ്ട്. വൺ, പ്രീസ്റ്റ് എന്നീ ചിത്രങ്ങളിലൂടെ മമ്മൂട്ടിയും ദൃശ്യം 2-ലൂടെ മോഹൻലാലും കാവലിലൂടെ സുരേഷ് ഗോപിയും എത്തുമ്പോൾ ദുൽഖറും പ്രണവ് മോഹൻലാലും ഇവരെ എതിരിടാനെത്തുന്നു എന്നതാണ് കൗതുകം.. ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അഖ്തർ മിർസ ചെയർമാനായ അന്തിമ ജൂറി ചിത്രങ്ങളെല്ലാം കണ്ട് വിലയിരുത്തി കഴിഞ്ഞു. ഇന്ദ്രൻസ്, സുരാജ് വെഞ്ഞാറമൂട്, ഗുരു സോമസുന്ദരം തുടങ്ങിയവരും രംഗത്തുണ്ട്. പൃഥ്വിരാജ്, ജയസൂര്യ, കുഞ്ചാക്കോ ബോബൻ, […]








