കോഴിക്കോടിന് ആശ്വാസമേകാൻ മമ്മൂട്ടിയുടെ ആശ്വാസം പദ്ധതി: നാടിന് സമർപ്പിച്ച് മന്ത്രി പി.എ മുഹമ്മദ് റിയാസ്
മമ്മൂട്ടി നേതൃത്വം നൽകുന്ന ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെയും ആലുവ രാജഗിരി ആശുപത്രിയുടെയും സംയുക്ത സംരംഭമായ ആശ്വാസം പദ്ധതിയുടെ കോഴിക്കോട് ജില്ലാതല വിതരണോദ്ഘാടനം മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിച്ചു. ആശ്വാസം പദ്ധതി വഴി ഓക്സിജൻ കോൺസെൻട്രേറ്ററുകൾ നൽകുന്നത് ജില്ലയിലെ ശ്വാസ സംബന്ധമായ പ്രയാസം അനുഭവിക്കുന്ന കിടപ്പുരോഗികൾക്ക് പ്രയോജനം ചെയ്യുമെന്നും ഉദ്ഘാടനത്തോടൊപ്പം മന്ത്രി പറഞ്ഞു. മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ കോഴിക്കോട് ജില്ലാ കമ്മിറ്റിയാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഓക്സിജൻ സിലിണ്ടർ […]









