മലേഷ്യയില്‍ പീഡനത്തിനിരയായ ഹരിദാസിന് സഹായവുമായി മമ്മൂട്ടി ഡയറക്ടറായ ആയുര്‍വേദ കേന്ദ്രം
മലേഷ്യയിൽ തൊഴിലുടമയുടെ പീഡനത്തിൽ ദേഹമാകെ പൊള്ളലേറ്റ ഹരിപ്പാട് സ്വദേശി എസ്.ഹരിദാസിന്റെ ചികിത്സ ഏറ്റെടുക്കാമെന്നു നടൻ മമ്മൂട്ടി. മമ്മൂട്ടി ഡയറക്ടറായ പതഞ്ജലി ആയുർവേദ കേന്ദ്രത്തിലായിരിക്കും ചികിത്സ. പൊള്ളൽ സംബന്ധിച്ച എല്ലാ ചികിത്സയും യാത്രച്ചെലവും മറ്റും സ്ഥാപനം നൽകുമെന്നു ഡയറക്ടർ ഡോ. കെ.ജ്യോതിഷ് കുമാർ പറഞ്ഞു. പൊള്ളൽ സംബന്ധിച്ച എല്ലാ പ്രശ്നങ്ങളുടെയും ചികിത്സ ഹരിദാസിനു പൂർണമായും സൗജന്യമായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.ഹരിദാസ് നേരിട്ട ക്രൂരതയുടെ വാർത്ത മലയാള മനോരമയിൽ കണ്ടാണു മമ്മൂട്ടിയും ഡോ. ജ്യോതിഷ് കുമാറും ചർച്ച ചെയ്തു ഹരിദാസിനെ സഹായിക്കാൻ […]

