വിദ്യാഭ്യാസ- സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ മലയാളികളുടെ ഇടപെടല്‍ മഹത്തരമാണെന്ന് മുനവ്വറലി തങ്ങള്‍
വടക്കേ ഇന്ത്യയില്‍ വിദ്യാഭ്യാസ- സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ മലയാളികളുടെ ഇടപെടല്‍ മഹത്തരമാണെന്നു പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ബീഹാറിലെ കിഷന്‍ ഗഞ്ച് ജില്ലയിലെഠാക്കൂര്‍ ഗഞ്ചില്‍ ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹ്യൂമന്‍ റിസോഴ്‌സ് ഡവലപ്പ്‌മെന്റ് ഫൗണ്ടേഷന്‍ (എച്ച് ആര്‍ ഡി എഫ് )നു കീഴില്‍ ആരംഭിച്ച ഇംഗിഷ് മീഡിയം സ്‌കൂള്‍ ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വടക്കേ ഇന്ത്യയിലെ ഗ്രാമങ്ങളില്‍ മികവുള്ള വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ കൂടുതല്‍ ഉയര്‍ന്നു വരണം. അവസരങ്ങള്‍ ഇല്ലാത്തതിന്റെ പേരില്‍ ഓരംചേര്‍ക്കപ്പെടുന്ന വിഭാഗങ്ങളുടെ ഉയര്‍ച്ചക്കു വേണ്ടി കൂട്ടായപരിശ്രമം […]