പ്രകൃതിയെ അറിഞ്ഞ് മഴ നടത്തം
മലബാര്‍ റിവര്‍ ഫെസ്റ്റിവലിനോടനുബന്ധിച്ച് നടക്കുന്ന ഇന്റര്‍നാഷണല്‍ കയാക്കിങ് മത്സരത്തിന്റെ മുന്നോടിയായി സ്ത്രീകളുടെ മഴനടത്തം സംഘടിപ്പിച്ചു. തുഷാരഗിരിയിൽ ഒത്തുകൂടിയ നൂറിലേറെ സ്ത്രീകൾ കാഴ്ചകൾ കണ്ട്, പ്രകൃതിയെ അറിഞ്ഞ് മഴയോടൊപ്പം ആറ് കിലോമീറ്റർ ദൂരം നടന്നു. രാവിലെ ഒമ്പത് മണിക്ക് തുഷാരഗിരി ഡി.ടി.പി.സി സെന്ററിൽ നിന്നും ആരംഭിച്ച നടത്തം ലിന്റോ ജോസഫ് എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് അധ്യക്ഷത വഹിച്ചു. ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ മലപ്പുറം പ്രിയദർശിനി കോളേജ്, ലോസ്റ്റ് മോങ്ക്സ് ഹോസ്റ്റൽ, […]