National News

മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഭാവി തുലാസില്‍, വിമത എം എല്‍ എമാര്‍ ഗുവാഹത്തില്‍, 40 എംഎല്‍എമാര്‍ തന്റെ ഒപ്പമെന്ന് ഷിന്‍ഡെ

  • 22nd June 2022
  • 0 Comments

മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഭാവി തുലാസിലാക്കി കൊണ്ട് വിമത നീക്കം. ശിവസേനയ്ക്കുള്ളിലെ വിമത നീക്കത്തെ തുടര്‍ന്ന് സര്‍ക്കാരിന്റെ ഭാവി ഇപ്പോള്‍ അനിശ്ചിതത്വത്തിലാണ്. ശിവസേനയിലെ പിളര്‍പ്പ് തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. വിമത എം എല്‍ എമാര്‍ ഗുവാഹത്തിയിലെ ഹോട്ടലിലെത്തിയിട്ടുണ്ട്. വിമത എംഎല്‍എമാരെ അര്‍ധരാത്രിയോടെ ചാര്‍ട്ടേഡ് വിമാനത്തില്‍ ആണ് അസമിലെ ഗുവാഹത്തിയിലേക്ക് കൊണ്ട് പോയത്. 34 എംഎല്‍എമാരോടൊപ്പമുള്ള ചിത്രവും ഏക്‌നാഥ് ഷിന്‍ഡേ ക്യാമ്പില്‍ നിന്ന് പുറത്ത് വന്നു. 32 ശിവസേന എംഎല്‍എമാരും രണ്ട് പ്രഹാര്‍ ജനശക്തി എംഎല്‍എമാരുമാണ് ഷിന്‍ഡേക്കൊപ്പമുള്ളത്. […]

National News

വിവാഹത്തിന് വരൻ എത്താൻ വൈകി; മറ്റൊരു വ്യക്തിയെ വിവാഹം കഴിച്ച് പെൺകുട്ടി

  • 29th April 2022
  • 0 Comments

വൈകീട്ട് നാല് മണിക്ക് നടത്താനിരുന്ന വിവാഹത്തിന് വരൻ എത്തിയത് രാത്രി എട്ട് മണിക്ക്.ഇതിൽ പ്രതിഷേധിച്ച് ബന്ധുവായ മറ്റൊരു യുവാവിനെ കല്യാണം കഴിച്ച് പെൺകുട്ടി. മഹാരാഷ്ട്രയിലെ ബുൽദാന ജില്ലയിലാണ് സംഭവം നടന്നത്. ഏപ്രിൽ 22 ന് വൈകീട്ട് 4 മണിക്കാണ് വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത്. എന്നാൽ സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ചും ആടിയും പാടിയും സമയം കളഞ്ഞ വരൻ വിവാഹത്തിനെത്തിയത് രാത്രി 8 മണിക്കാണ്. മണിക്കൂറുകൾ കാത്തിരുന്നിട്ടും വരൻ എത്താതിരുന്നതോടെ പെൺകുട്ടിയുടെ വിവാഹം, വിവാഹത്തിനെത്തിയ മറ്റൊരു യുവാവുമായി നടത്തുകയായിരുന്നെന്ന് പെൺകുട്ടിയുടെ അച്ഛൻ […]

National News

മഹാരാഷ്ട്രയിൽ നാല് വയസുകാരിക്ക് പീഡനം; ഒൻപത് വയസുകാരനെതിരെ കേസ്

  • 17th April 2022
  • 0 Comments

മഹാരാഷ്ട്രയിലെ ഉൽഹാസനഗറിൽ 4 വയസുകാരിയെ പീഡിപ്പിച്ച 9 വയസുകാരനെതിരെ കേസ്. കളിക്കാനെന്ന വ്യാജേന പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന്, സ്വകാര്യ ഭാഗത്ത് വേദനയുണ്ടെന്ന് പെൺകുട്ടി പരാതിപ്പെട്ടതിനെ തുടർന്ന് ‘അമ്മ താനെ പോലീസിൽ പരാതി നൽകുകയായിരുന്നു. പ്രതിയെ ഇത് വരെ പിടികൂടിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

National News

മഹാരാഷ്ട്രയിൽ ആദ്യമായി ഒമിക്രോണ്‍ സ്ഥിരീകരിച്ചയാള്‍ക്ക് രോഗം ഭേദമായി ആശുപത്രി വിട്ടു

  • 9th December 2021
  • 0 Comments

മഹാരാഷ്ട്രയിൽ ഒമിക്രോൺ സ്ഥിരീകരിച്ചയാളുടെ പരിശോധന ഫലം നെഗറ്റീവായി. രോഗം സ്ഥിരീകരിച്ചിരുന്ന 33-കാരനായ മറൈന്‍ എഞ്ചിനീയറാണ് ആശുപത്രി വിട്ടത്. ബുധനാഴ്ച ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ഇയാളോട് ഏഴ് ദിവസം ഹോം ക്വാറന്റൈനിൽ തുടരാൻ നിർദേശം നൽകിയിട്ടുണ്ട്. വാർത്താ ഏജൻസിയായ പിടിഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കല്യാണ്‍-ഡോംബിവ്ലി പ്രദേശത്തെ താമസക്കാരനായ ഇയാള്‍ നവംബര്‍ 23-നാണ് ദക്ഷിണാഫ്രിക്കയില്‍ നിന്ന് ദുബായ് വഴി ഡല്‍ഹി വിമാനത്താവളത്തില്‍ എത്തുന്നത്. അവിടെ സാംപിള്‍ നല്‍കിയശേഷം വിമാനമാര്‍ഗം തന്നെയാണ് മുംബൈയിലെത്തിയത്. കോവിഡ് പരിശോധന പോസിറ്റീവായതിനെത്തുടര്‍ന്ന് കല്യാണ്‍-ഡോംബിവിലിയില്‍ […]

National News

മഹാരാഷ്ട്രയിൽ കനത്ത മഴ തുടരുന്നു; മരണം നൂറ് കടന്നു

  • 24th July 2021
  • 0 Comments

രണ്ട് ദിവസത്തിനിടെയുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലുമായി മഹാരാഷ്ട്രയിൽ നൂറിലേറെ പേർ മരിച്ചു. ഇതിനോടകം 136 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. ആറ് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ കോലാപ്പൂർ, റായ്ഗഡ്, രത്നഗിരി, പൽഘർ, താനെ, നാഗ്പൂർ എന്നിവിടങ്ങളിൽ വെള്ളപ്പൊക്ക സാഹചര്യം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. മുംബൈയിൽ അതിതീവ്ര മഴ പെയ്യുമെന്നാണ് പ്രവചനം. വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് ജാഗ്രത പാലിക്കാൻ കേന്ദ്ര കാലാവസ്ഥ വകുപ്പ് നിർദേശം നൽകി. മുംബൈയിൽ നിന്ന് 70 കിലോമീറ്റർ […]

National News

മഹാരാഷ്ട്രയിൽ ശക്തമായ മഴയിൽ വ്യാപക നാശനഷ്ടം

  • 23rd July 2021
  • 0 Comments

മഹാരാഷ്ട്രയിൽ ശക്തമായ മഴയിൽ വ്യാപക നാശനഷ്ടം. രത്നഗിരി, സതാര, കോലാപുർ പ്രദേശങ്ങളിൽ ഇപ്പോഴും കനത്ത മഴ തുടരുകയാണ്. പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്തിന്റെ നിലവിലെ സ്ഥിതി വിവരങ്ങൾ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി ഫോണിൽ കൂടി സംസാരിച്ചു. സംസ്ഥാനത്തെ വിവിധ മേഖലകളിലെ റോഡ് ഗതാഗതവും റെയിൽ ഗതാഗതവും തടസ്സപ്പെട്ടിരിക്കുകയാണ്. കൊങ്കൺ പാതയിൽ കൂടിയുള്ള നിരവധി ട്രെയിനുകളാണ് ഇന്നലെ മാത്രം റദ്ദാക്കിയത്. ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടതോടെ കൊങ്കൺ പാതയിൽ കൂടി സഞ്ചരിക്കുന്ന ആറായിരത്തിലേറെ യാത്രക്കാരാണ് ട്രെയിനിൽ […]

National News

മഹാരാഷ്ട്രയിൽ കൊവിഡ് കേസുകൾ കുതിച്ചുയരുന്നു; മൂന്നാം തരംഗത്തിന്റെ മുന്നോടിയാകാമെന്ന് വിദഗ്‌ധർ

  • 13th July 2021
  • 0 Comments

മഹാരാഷ്ട്രയിൽ കൊവിഡ് കേസുകൾ കുതിച്ചുയരുന്നത് മൂന്നാം തരംഗത്തിന്റെ മുന്നോടിയാകാമെന്ന് വിദഗ്‌ധർ. മഹാരാഷ്ട്രയിൽ ജൂലൈ മാസത്തിന്റെ ആദ്യ 11 ദിവസത്തിനിടയിൽ റിപ്പോർട്ട് ചെയ്തത് 88,130 കൊവിഡ്‌ കേസുകളാണ്. ഇത് മൂന്നാം തരംഗത്തിന്റെ മുന്നോടിയാകാമെന്നാണ് വിദഗ്‌ധർ മുന്നറിയിപ്പ് നൽകിയത്. മഹാരാഷ്ട്രയിലെ കോലാപ്പൂർ ജില്ലയിൽ മാത്രമായി 3000 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ മൂന്ന് ദിവസമായി മുംബൈയിൽ നിന്ന് മാത്രം 600 ഓളം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോലാപൂരിലെ അപൂർവമായ സാഹചര്യമാണെന്നും, വാക്‌സിനേഷൻ ശതമാനം ഏറ്റവും കൂടുതലുള്ള കോലാപൂരിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി […]

പ്രായം 105, 95; കോവിഡിനെ തോൽപിച്ച് ദമ്പതികൾ

  • 29th April 2021
  • 0 Comments

കൊവിഡിനെതിരായ പോരാട്ടം ജയിച്ച് 105കാരനും 95 കാരിയും. മഹാരാഷ്ട്രയിലെ ലാതുറിലാണ് നൂറ്റിയഞ്ച് വയസുകാരനും ഭാര്യയും കൊവിഡ് മുക്തരായത്. ദേനു ഉമാജി ചവന്‍ ഭാര്യ മോട്ടാഭായ് ദേനു ചവന്‍ എന്നിവരാണ് പത്ത് ദിവസത്തെ ആശുപത്രിവാസത്തിന് ശേഷം കൊവിഡ് മുക്തരായി വീട്ടിലേക്ക് മടങ്ങിയത്. കൊവിഡിന്‍റെ രണ്ടാം തരംഗം ഏറ്റവും രൂക്ഷമായി ബാധിച്ച സംസ്ഥാനങ്ങളിലൊന്നാണ് മഹാരാഷ്ട്ര. ലാതുറിലെ ദേശ്മുഖ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഇരുവരും രോഗമുക്തി നേടിയത്. മാര്‍ച്ച് 25നാണ് ഇരുവരേയും ഇവിടെ അഡ്മിറ്റ് ചെയ്തത്. പനിയും ശ്വസിക്കാനുള്ള ബുദ്ധിമുട്ടും […]

National News

രാജ്യത്ത് 24 മണിക്കൂറിനിടെ 39,726 പോസിറ്റീവ് കേസുകൾ; 154 മരണം

  • 19th March 2021
  • 0 Comments

കഴിഞ്ഞ 24 മണിക്കൂറിനിടെ 39,726 പോസിറ്റീവ് കേസുകളും 154 മരണവും രാജ്യത്ത് റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിൽ അതിരൂക്ഷ കൊവിഡ് വ്യാപനം തുടരുകയാണ്. സംസ്ഥാനത്ത് 25, 833 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. അതേസമയം ഡൽഹിയിലും കൊവിഡ് കേസുകൾ ഉയരുകയാണ്. ഈ പശ്ചാത്തലത്തിൽ ആശങ്കയല്ല ജാഗ്രതയാണ് വേണ്ടത് എന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ അറിയിച്ചു .തിങ്കളാഴ്ച മുതൽ സംസ്ഥാന സർക്കാരിന്റെ മുഴുവൻ ആശുപത്രികളിലും കൊവിഡ് വാക്‌സിൻ വിതരണം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുംബൈയിൽ മൈക്രോ കണ്ടെയ്‌നർ സോണുകൾ ആരംഭിക്കാൻ […]

National News

ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശനമുയർത്തി ശിവസേന മുഖപത്രം

  • 24th February 2021
  • 0 Comments

ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശനമുയർത്തി ശിവസേന മുഖപത്രം സാമ്​ന.മഹാരാഷ്​ട്ര സർക്കാറിനെ താഴെയിറക്കാമെന്നത് ബി.ജെ.പിയുടെ​ ഒരു സ്വപ്​നമായി തുടരും. കോൺഗ്രസ്​ ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളെപ്പോലെയല്ല മഹാരാഷ്​ട്രയെന്ന്​ ബി.ജെ.പി മനസ്സിലാക്കണം. ഇ.ഡി, സി.ബി.ഐ, ഇൻകം ടാക്​സ്​ എന്നിവയെ ബി.ജെ.പി തങ്ങളുടെ നിക്ഷിപ്​ത താൽപര്യങ്ങൾക്കായി വിനിയോഗിക്കുകയാണ്​. ഒരുകാലത്ത്​ ആധിപത്യമുണ്ടായിരുന്ന ദക്ഷിണേന്ത്യയിൽ കോൺഗ്രസ്​ ഒന്നുമല്ലാതായെന്നും സാമ്​ന​ എഡിറ്റോറിയലിൽ പറയുന്നു. പുതുച്ചേരിയിൽ കോൺഗ്രസ്​-ഡി.എം.കെ സർക്കാറിനെ താഴെയിറക്കിയതുപോലെ മഹാരാഷ്​ട്രയിൽ നടക്കില്ലെന്ന്​ ശിവസേന വ്യക്തമാക്കി. ശിവസേന, എൻ.സി.പി, കോൺഗ്രസ്​ സഖ്യമാണ് നിലവിൽ മഹാരാഷ്​ട്ര ഭരിക്കുന്നത്​. തെരഞ്ഞെടുപ്പിൽ ശിവസേന-ബി.ജെ.പി സഖ്യം […]

error: Protected Content !!