അമ്മയ്ക്കൊരു തൊഴിൽ: വേറിട്ട പദ്ധതിയുമായി മടവൂർ എ യു പി സ്കൂൾ
മടവൂർ: അക്കാദമിക മേഖലയിൽ ഉയരുന്നതോടൊപ്പം വേറിട്ട പദ്ധതിയുമായി മടവൂർ എ യു പി സ്കൂൾ. അമ്മയ്ക്കൊരു തൊഴിൽ പദ്ധതി കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ലോഗോ പ്രകാശനം മടവൂർ പഞ്ചായത്ത് പ്രസിഡന്റ് പി വി പങ്കജാക്ഷൻ നിർവ്വഹിച്ചു. സ്കൂളിൽ പഠിക്കുന്ന കുട്ടികളുടെ 50 അമ്മമാരെയാണ് ഒന്നാം ഘട്ടത്തിൽ പരിശീലിപ്പിക്കുന്നത്.വീട്ടാവശ്യത്തിനുള്ള ഡിറ്റർജന്റ് പൗഡർ നിർമ്മാണം, കുട്ടികൾക്കാവശ്യമായ കുടകൾ വീട്ടിൽ തന്നെ നിർമ്മിക്കുന്നതിന് കുട നിർമ്മാണം, കുട്ടികളുടെ യൂണിഫോം തയ്ക്കുന്നതിന് തയ്യൽ മെഷീൻ പരിശീലനം […]