കള്ളപ്പണം വെളുപ്പിച്ചെന്ന കേസ്; ശിവശങ്കറിനെതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു

  • 24th December 2020
  • 0 Comments

കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ മുഖ്യമന്ത്രിയുടെ മുൻപ്രിൻസിപ്പൾ സെക്രട്ടറി എം.ശിവശങ്കറിനെതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു. ഇതോടെ അദ്ദേഹത്തിന് സ്വാഭാവിക ജാമ്യം ലഭിക്കാനുള്ള സാധ്യതയും അവസാനിച്ചു. കേസ് അന്വേഷിക്കുന്ന ഇഡി സംഘം സമര്‍പ്പിക്കുന്ന രണ്ടാമത്തെ കുറ്റപത്രമാണിത്. മൂന്ന് ഭാഗങ്ങളായി തയ്യാറാക്കിയ കുറ്റപത്രത്തിൽ ആയിരത്തിലധികം പേജുകൾ ആണുള്ളത് . കള്ളപ്പണ കേസിൽ ശിവശങ്കറിന്‍റെ സ്വത്തുക്കൾ കണ്ട് കെട്ടാൻ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഇതിന്‍റെ ആദ്യ പടിയായി സ്വപ്ന സുരേഷിന്‍റെ ബാങ്ക് ലോക്കറിൽ കണ്ടെത്തിയതും സന്ദീപ് നായരുടെ അക്കൗണ്ടിൽ […]

എം. ശിവശങ്കര്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി

  • 20th November 2020
  • 0 Comments

എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ എം. ശിവശങ്കര്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. തനിക്കെതിരായ എന്‍ഫോഴ്‌സ്‌മെന്റിന്റെ ആരോപണങ്ങള്‍ കളവാണെന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ശിവശങ്കര്‍ ചൂണ്ടിക്കാട്ടുന്നു. നേരത്തെ ശിവശങ്കറിന്റെ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവിന് എതിരെയാണ് ശിവശങ്കര്‍ ഹൈക്കോടതിയെ സമീപിച്ചത്. തനിക്കെതിരായ എന്‍ഫോഴ്‌സ്‌മെന്റിന്റെ ആരോപണങ്ങള്‍ കളവാണ്. ആരോപണങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള തെളിവുകള്‍ ഇ.ഡിയുടെ പക്കല്‍ ഇല്ല. നയതന്ത്ര ബാഗേജ് വിട്ടുകിട്ടാന്‍ താന്‍ കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിച്ചതിന് തെളിവുണ്ടെന്നാണ് ഇ.ഡി. കോടതിയില്‍ അറിയിച്ചിരുന്നത്. എന്നാല്‍ ആ […]

എം. ശിവശങ്കറിന്റെ ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളി

  • 17th November 2020
  • 0 Comments

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. ശിവശങ്കറാണ് തിരുവനന്തപുരം സ്വര്‍ണകള്ളക്കടത്ത് നിയന്ത്രിച്ചിരുന്നതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് കോടതിയെ അറിയിച്ചിരുന്നു. മാത്രമല്ല, ലൈഫ് മിഷന്‍, കെ ഫോണ്‍ അടക്കമുള്ള സര്‍ക്കാര്‍ പദ്ധതികളില്‍ നിന്ന് ശിവശങ്കര്‍ കമ്മീഷന്‍ കൈപറ്റിയിരുന്നുവെന്നും എന്‍ഫോഴ്‌സ്‌മെന്റ് കോടതിയെ അറിയിച്ചിരുന്നു. ഇഡിക്കെതിരെ ഗുരുതര ആരോപണമുന്നയിച്ചാണ് എം ശിവശങ്കര്‍ ജാമ്യപേക്ഷ നല്‍കിയത്. ഇഡി ലക്ഷ്യമിടുന്ന രാഷ്ട്രീയ നേതാക്കളുടെ പേര് പറയാന്‍ സമ്മര്‍ദം ചെലുത്തിയെന്നും അത് താന്‍ നിരസിച്ചതാണ് തന്റെ അറസ്റ്റിലേക്ക് നയിച്ചതെന്നും […]

ശിവശങ്കറിന്റെ വാദം തള്ളി ഇ.ഡി; രാഷ്ട്രീയനേതാക്കളുടെ പേര് പറയാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും അറിയിച്ചു

  • 17th November 2020
  • 0 Comments

എം.ശിവശങ്കറിന്റെ സത്യവാങ്മൂലത്തിലെ വാദങ്ങള്‍ തള്ളി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ശിവശങ്കറിന്റെ വാദം ദുരുദ്ദേശപരമാണെന്ന് ആരോപിച്ച ഇ.ഡി, രാഷ്ട്രീയ നേതാക്കളുടെ പേര് പറയാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും അറിയിച്ചു. ജാമ്യാപേക്ഷയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയാനിരിക്കെ നല്‍കിയ സത്യവാങ്മൂലത്തിലായിരുന്നു ശിവശങ്കറിന്റെ ഇ.ഡിക്കെതിരെയുള്ള ആരോപണങ്ങള്‍. തന്നെ ചില രാഷ്ട്രീയ നേതാക്കളുടെ പേര് പറയാത്തതുകൊണ്ടാണ് അറസ്റ്റ് ചെയ്തതെന്നും, രാഷ്ട്രീയപ്രേരിത അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നതെന്നും രേഖാമൂലം സമര്‍പ്പിച്ച പ്രതിവാദ കുറിപ്പില്‍ ശിവശങ്കര്‍ പറഞ്ഞിരുന്നു. സ്വപ്ന സുരേഷുമായി താന്‍ നടത്തിയ വാട്സ്ആപ്പ് സന്ദശങ്ങളുടെ പൂര്‍ണ രൂപം […]

രാഷ്ട്രീയ നേതാക്കളുടെ പേര് വെളിപ്പെടുത്താനാണ് ഇഡി സമ്മര്‍ദം ചെലുത്തുന്നതെന്ന് എം. ശിവശങ്കര്‍

  • 16th November 2020
  • 0 Comments

രാഷ്ട്രീയ നേതാക്കളുടെ പേര് വെളിപ്പെടുത്താനാണ്് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമ്മര്‍ദം ചെലുത്തുന്നതെന്ന് എം. ശിവശങ്കര്‍ കോടതിയെ അറിയിച്ചു. കോടതിയില്‍ എഴുതി നല്‍കിയ വിശദീകരണത്തിലാണ് ഇക്കാര്യം അറിയിച്ചത്. കുറ്റകൃത്യവുമായി തനിക്ക് യാതൊരു വിധത്തിലുള്ള ബന്ധവും ഇല്ലെന്നും താനൊരു പൊളിറ്റിക്കല്‍ ടാര്‍ഗറ്റ് മാത്രമാണെന്നും എം. ശിവശങ്കര്‍ കോടതിയെ അറിയിച്ചു രാഷ്ട്രീയ നേതാക്കളുടെ പേര് പറയാത്തതാണ് തന്റെ അറസ്റ്റിലേക്ക് നയിച്ചത്. എറണാകുളം പ്രിന്‍സിപ്പല്‍ സെക്ഷന്‍സ് കോടതിയിലാണ് ശിവശങ്കര്‍ ഇക്കാര്യം അറിയിച്ചത്. ഇതിനിടെ എം. ശിവശങ്കറിനെ ചോദ്യം ചെയ്യാനായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ജയിലിലെത്തി.

സ്വപ്നയുടെ ലോക്കറിലുള്ളത് സ്വര്‍ണ്ണക്കടത്ത് പണമെന്ന് എന്‍ഐഎ, ലൈഫ് മിഷന്റേതെന്ന് ഇഡി; വൈരുദ്ധ്യം നിറഞ്ഞ് ശിവശങ്കറിനുള്ള കുരുക്കും

  • 12th November 2020
  • 0 Comments

സ്വര്‍ണക്കടത്ത് കേസില്‍ എം ശിവശങ്കറിനെയും മുഖ്യമന്ത്രിയുടെ ഓഫിസിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ അന്വേഷണ ഏജന്‍സികള്‍ കൂട്ടുപിടിക്കുന്നത് സ്വപ്ന സുരേഷിന്റെ ബാങ്ക് ലോക്കറുകളാണ്. എസ്ബിഐ യിലും ഫെഡറല്‍ ബാങ്കിലും ഉണ്ടായിരുന്ന രണ്ടു ലോക്കറുകളില്‍ നിന്നും ഒരു കോടി രൂപയും ഒരു കിലോ സ്വര്‍ണവും പിടിച്ചെടുത്തതാണ് അന്വേഷണ ഏജന്‍സികളടെ കൈവശമുള്ള ‘പ്രധാന തെളിവ്’. എന്നാല്‍ ഈ പണത്തിന്റെ കാര്യത്തില്‍ രണ്ട് അന്വേഷണ ഏജന്‍സികള്‍ രണ്ട് അഭിപ്രായം പറയുന്നത് ആശയക്കുഴപ്പം ഉണ്ടാക്കുകയാണ്. സ്വര്‍ണക്കടത്തില്‍ നിന്നും കിട്ടിയ പണമാണ് എസ്ബിഐ ലോക്കറില്‍ ഉണ്ടായിരുന്ന 64 […]

നയതന്ത്രബാഗ് മുഖേനയുള്ള സ്വര്‍ണക്കടത്ത് ശിവശങ്കറിന് അറിയാമായിരുന്നെന്ന് സ്വപ്നാ സുരേഷ്

  • 11th November 2020
  • 0 Comments

ഡിപ്ലോമാറ്റിക്ക് ബാഗേജ് മുഖേനയുള്ള സ്വര്‍ണക്കടത്ത് ശിവശങ്കറിന് അറിയാമായിരുന്നെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ്. മുഖ്യമന്ത്രിയുടെ ഓഫിസിലെ ശിവശങ്കറിന്റെ സംഘത്തിനും ഇതേ കുറിച്ച് അറിയാമായിരുന്നുവെന്നും സ്വപ്ന പറഞ്ഞു. സ്വപ്നയെ ഇന്നലെ ജയിലിലെത്തി ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ ചോദ്യം ചെയ്യണമെന്ന് ഇ.ഡി അറിയിച്ചു. സ്വപ്നയ്ക്ക് യൂണിടാക്ക കമ്മീഷന്‍ നല്‍കിയതിനെ കുറിച്ചും ശിവശങ്കറിന് അറിയാമായിരുന്നുവെന്നും യുഎഇ കോണ്‍സുലേറ്റിലെ ഈജിപ്ഷ്യന്‍ പൗരനായ ഖാലിദിന് കമ്മീഷന്‍ നല്‍കിയത് ശിവശങ്കര്‍ അറിഞ്ഞുകൊണ്ടാണെന്നും സ്വപ്ന മൊഴി നല്‍കി. ശിവശങ്കര്‍ […]

‘കേന്ദ്ര ഏജൻസികൾ സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നു’;സീതാറാം യെച്ചൂരി

കേരള സർക്കാരിനെ അസ്ഥിരപ്പെടുത്താൻ കേന്ദ്ര ഏജൻസികൾ ശ്രമിക്കുകയാണെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.കേന്ദ്ര ഏജൻസികളെ കേന്ദ്രം സർക്കാരിനെതിരെ ഉപയോഗിക്കുകയാണെന്നും സീതാറാം യെച്ചൂരി പറഞ്ഞു. എം ശിവശങ്കറിനെതിരെ ആരോപണം ഉയർന്നപ്പോൾ തന്നെ നടപടി സ്വീകരിച്ചിരുന്നു. ബിനീഷ് കോടിയേരി പാർട്ടി അംഗമല്ല. ബിനീഷിന്റെ അറസ്റ്റിൽ പാർട്ടിക്ക് ധാർമിക ഉത്തരവാദിത്തമില്ല. നിലപാട് കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ പേരിൽ കോടിയേരി രാജിവയ്‌ക്കേണ്ട ആവശ്യമെന്താണെന്നും സീതാറാം യെച്ചൂരി ചോദിച്ചു. തെരഞ്ഞെടുപ്പിൽ മതേതരപാർട്ടികളുമായി സിപിഐഎം ധാരണയുണ്ടാക്കും. ബംഗാളിൽ കോൺഗ്രസുമായി സീറ്റ് വീതം വയ്ക്കുമെന്നും […]

Kerala News

എല്‍.ഡി.എഫ് സര്‍ക്കാറിന്‍റെ പ്രതിച്ഛായ തകര്‍ക്കാനുള്ള പ്രതിപക്ഷ ശ്രമം വിലപ്പോവില്ലെന്ന് ജോസ് കെ. മാണി

വ്യക്തികള്‍ക്കെതിരായ കേസുകള്‍ മുന്‍നിര്‍ത്തി എല്‍.ഡി.എഫ് സര്‍ക്കാറിന്‍റെ പ്രതിച്ഛായ തകര്‍ക്കാനുള്ള പ്രതിപക്ഷ ശ്രമം വിലപ്പോവില്ലെന്ന് കേരള കോൺഗ്രസ് നേതാവ് ജോസ് കെ. മാണി. സംവരണ വിഷയത്തില്‍ മലക്കംമറിഞ്ഞതിന്‍റെ ജാള്യത മറയ്ക്കാനുള്ള ശ്രമാണ് പ്രതിപക്ഷത്തിന്‍റേതെന്നും തെരഞ്ഞെടുപ്പുകള്‍ അടുത്തതോടെ സര്‍ക്കാറിന്‍റെ ജനക്ഷേമ പദ്ധതികളില്‍ നിന്നും ശ്രദ്ധതിരിക്കാനുള്ള നീക്കമാണിതെന്നും ജോസ് കെ. മാണി പറഞ്ഞു.

ശിവശങ്കറിന്റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ്; ചാർട്ടേഡ് അക്കൗണ്ടന്റിനെ വീണ്ടും ചോദ്യം ചെയ്യും

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ്. എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ശിവശങ്കറിനെ കൊവിഡ് പരിശോധനയ്ക്ക് വിധേയനാക്കിയത്. അതേസമയം, സ്വർണക്കടത്തിൽ ശിവശങ്കറിന്റെ ചാർട്ടേഡ് അക്കൗണ്ട് വേണുഗോപാലിനെ വീണ്ടും ചോദ്യം ചെയ്യും. കൊച്ചിയിലേക്ക് വിളിച്ചുവരുത്തിയാകും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുക. കേസിൽ ചാർട്ടേഡ് അക്കൗണ്ടിന്റെ മൊഴി ശിവശങ്കറിന് തിരിച്ചടിയായിരുന്നു. ഇന്നലെയാണ് ശിവശങ്കറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ആറര മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ശിവശങ്കറെ […]

error: Protected Content !!