Trending

എം.ശിവശങ്കരനെ വീണ്ടും ചോദ്യം ചെയ്യും

  • 22nd September 2020
  • 0 Comments

തിരുവനന്തപുരം: സ്വർണകള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കരനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ്. കേസിൽ കൂടുതൽ അറസ്റ്റുകൾ ഉടനുണ്ടാവുമെന്നാണ് റിപ്പോർട്ട്. ചോദ്യം ചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെട്ട് ശിവശങ്കരന് ഉടൻ നോട്ടിസ് നൽകുമെന്ന് അധികൃതർ അറിയിച്ചു. യുഎഇ കോൺസുലേറ്റ് വഴി പാർസൽ വിതരണം ചെയ്ത സംഭവത്തിൽ പ്രോട്ടോകോൾ ഓഫിസർക്കും, സാമൂഹ്യക്ഷേമ വകുപ്പിനും കസ്റ്റംസ് നോട്ടിസ് നൽകിയിട്ടുണ്ട്. പാഴ്‌സലുകൾ ഏറ്റുവാങ്ങിയത് സംബന്ധിച്ച് മുഴുവൻ രേഖകളും ഹാജരാക്കാനും ആവശ്യപ്പെട്ടു.

Kerala

സംസ്ഥാനത്ത് അതി തീവ്ര മഴയ്ക്ക് സാധ്യത വിധ ജില്ലകളിൽ റെഡ്,ഓറഞ്ച്, യെല്ലോ, അലേർട്ടുകൾ

  • 19th September 2020
  • 0 Comments

സംസ്ഥാനത്ത് അതി തീവ്ര മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ റെഡ്,ഓറഞ്ച്, യെല്ലോ, അലേർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും, മൂന്ന് ജില്ലകളിൽ യല്ലോ അലേർട്ടും പ്രഖ്യാപിച്ചു. മലയോര മേഖലകളിലേക്കുള്ള രാത്രി യാത്ര പൂർണമായി ഒഴിവാക്കണമെന്നും സർക്കാർ സംവിധാനങ്ങളോട് ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്താനും നിർദ്ദേശം നൽകി. ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ 6 ജില്ലകളിൽ ഓറഞ്ച് […]

Kerala News

കരിപ്പൂർ വിമാന അപകടത്തിൽ രക്ഷാപ്രവർത്തനം നടത്തിയ 10 പേർക്ക് കോവിഡ് സ്ഥിരീകരികരണം

മലപ്പുറം :കരിപ്പൂർ വിമാന അപകടത്തിൽ രക്ഷാപ്രവർത്തനം നടത്തിയ 10 പേർക്ക് കോവിഡ് സ്ഥിരീകരികരണം. കൊണ്ടോട്ടി നഗരസഭ പരിധിയിലെ 10 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. നേരത്തെ രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെട്ടവർ നിരീക്ഷണത്തിൽ പ്രവേശിക്കണമെന്നു ആരോഗ്യ വകുപ്പും സർക്കാരും നിർദ്ദേശം നൽകിയിരുന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ നേടിയിരുപ്പ് മേഖലയിൽ നിന്ന് ആറും കൊണ്ടോട്ടി മേഖലയിൽ നിന്ന് നാല് വീതവും പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച രക്ഷാ പ്രവർത്തനം നടത്തിയ മൂന്ന് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ […]

Kerala

ചെലോല് കൊടുക്കും ചെലോല് കൊടുക്കൂല, എല്ലാരും കൊടുക്കണന്നാണ് ൻ്റെ അയിപ്രായം : ഫായിസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി

  • 30th July 2020
  • 0 Comments

ഒരൊറ്റ വീഡിയോ കൊണ്ട് ഏറെ വൈറലായ മലപ്പുറം കുഴിമണ്ണ കുഴിഞ്ഞൊളം പറക്കാട് സ്വദേശി മുഹമ്മദ് ഫായിസ് തനിക്ക് കഴിഞ്ഞ ദിവസം പാരിദോഷികമായി ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. കലക്ടറേറ്റിലെത്തി ജില്ലാ കലക്ടർ കെ.ഗോപാലകൃഷ്ണനു കൈമാറി. ‘ചെലോൽത് ശരിയാവും, ചെലോൽത് ശരിയാവൂല’ എന്ന വാക്കുകളിലൂടെയാണ് വീട്ടിലെ മുറിയിൽ വെച്ച് പൂവ് നിർമിക്കുന്ന ഫാസിലിന്റെ വീഡിയോ വൈറലായത്. ഇത് മിൽമയുടെ പരസ്യവാചകമായതോടെ ലഭിച്ച റോയൽറ്റി തുക ലഭ്യമാകുകയും ചെയ്തു ഇതാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുകയും ചെയ്തത്. […]

Kerala

ഇന്നലെ കോവിഡ് സ്ഥിരീകരിച്ച അയ്യപ്പൻകോവിൽ സ്വദേശി മരിച്ചു

  • 21st July 2020
  • 0 Comments

ഇടുക്കി: ഇന്നലെ കോവിഡ് സ്ഥിരീകരിച്ച അയ്യപ്പൻകോവിൽ സ്വദേശി നാരായണൻ (75) മരിച്ചു. ഇതോടെ ജില്ലയിൽ ഒരു കൊവിഡ് മരണം കൂടിയായി. അസുഖം മൂർച്ഛിച്ച സാഹചര്യത്തിൽ ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കൊളജിൽ പ്രവേശിപ്പിച്ചിരുന്നു. തമിഴ്‌നാട് കമ്പത്ത് നിന്ന് എത്തി വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്നു ഇയാൾ. കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു. ആരോഗ്യ നില വഷളായതിനെ തുടർന്ന് ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.

Local

പ്രമേഹരോഗ നിയന്ത്രണ ദിനം കൂട്ട നടത്തം സംഘടിപ്പിച്ചു

  • 14th November 2019
  • 0 Comments

കുന്ദമംഗലം: ലോക പ്രമേഹരോഗ നിയന്ത്രണ ദിനത്തോടനുബന്ധിച്ച് കൂട്ട നടത്തവും റാലിയും സംഘടിപ്പിച്ചു. പ്രമേഹരോഗത്തിന്റെ തലസ്ഥാനമായി മാറുന്ന നമ്മുടെ നാട്ടിൽ പ്രമേഹ രോഗനിയന്ത്രണത്തിനായി ജീവിത ശൈലിയിൽ കാതലായ ഒട്ടേറെ മാറ്റങ്ങളും നിയന്ത്രണങ്ങളും വരുത്തേണ്ടതുണ്ടെന്നും അതിൽ വ്യായാമത്തിന് ഏറെ പ്രാധാന്യമുണ്ടെന്നും റാലി ഉദ്ഘാടനം ചെയ്തു കൊണ്ട് കുന്ദമംഗലം ഹെൽത്ത് ഇൻസ്പെക്ടർ സി.പി. സുരേഷ് ബാബു പറഞ്ഞു. കുന്ദമംഗലം ഹയർ സെക്കന്ററി സ്കൂൾ എൻ എസ് എസ് യൂണിറ്റ്, കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രം ,കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പയിൻ […]

Kerala

ഹരിത സൗഹൃദ നവകേരളനിര്‍മാണത്തിനായി സൈക്കിള്‍ യജ്ഞം

കേരളപ്പിറവിയുടെ അറുപത്തിമൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് 63 ദിന സൈക്കിള്‍ യജ്ഞവുമായി കാലിക്കറ്റ് സൈക്കിള്‍ ബ്രിഗേഡ്.  ജില്ലാ ഹയര്‍ സെക്കണ്ടറി എന്‍.എസ്.എസ്, ഗ്രീന്‍ കെയര്‍ മിഷന്‍ ഗ്രാന്‍ഡ് സൈക്കിള്‍ ചലഞ്ച് എന്നിവരുടെ സഹകരണത്തോടെ കോഴിക്കോട് ജില്ലാ പഞ്ചായത്ത് ആവിഷ്‌കരിച്ച പദ്ധതിയാണ് കാലിക്കറ്റ് സൈക്കിള്‍ ബ്രിഗേഡ്. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും സന്നദ്ധരായ, കോഴിക്കോട് ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഒക്ടോബര്‍ 31 ന് രാവിലെ 8.30 ന് മാനാഞ്ചിറ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാള്‍ പരിസരത്ത് സൈക്കിള്‍ […]

Local

കൂളിമാട് റോഡ് പ്രവര്‍ത്തി ത്വരിതപ്പെടുത്താൻ നടപടിയായി

കളന്‍തോട്: കൂളിമാട് റോഡ് പ്രവര്‍ത്തി ത്വരിതപ്പെടുത്തുന്നതിന് പി.ടി.എ റഹീം എം.എല്‍.എ വിളിച്ചുചേര്‍ത്ത ഉദ്യോഗസ്ഥരുടെയും കരാറുകാരുടേയും യോഗത്തില്‍ തീരുമാനമായി. റോഡ് പ്രവൃത്തി തുടരുന്നതിന് തടസമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ച് മാറ്റുന്നതിന് കരാറുകാരനെ ചുമതലപ്പെടുത്തി. തടസമുള്ള മരങ്ങള്‍ മാറ്റുന്ന മുറക്ക് കെ.എസ്.ഇ.ബിയുടെ ലൈനുകള്‍ മാറ്റാന്‍ കരാര്‍ നല്‍കിയതായും പൊതുമരാമത്ത് നിര്‍ദ്ദേശിക്കുന്ന ദിവസം പ്രവൃത്തി ആരംഭിക്കുന്നതിന് സന്നദ്ധമാണെന്നും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്‍.സി.പി.സി കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈന്‍ മാറ്റുന്നതിന് കരാര്‍ നല്‍കിക്കഴിഞ്ഞതായും പ്രവൃത്തി നടത്തുന്നതില്‍ തടസങ്ങളില്ലെന്നും സംയുക്ത പരിശോധന നടത്തി […]

error: Protected Content !!