സിസ്റ്റര്‍ ലൂസി കളപ്പുരയെ സഭയില്‍ നിന്ന് പുറത്താക്കിയ നടപടിക്കെതിരെ ലീഗല്‍ നോട്ടീസയച്ച് മുന്‍ ഹൈക്കോടതി ജഡ്ജി
സിസ്റ്റര്‍ ലൂസി കളപ്പുരയെ സഭയില്‍ നിന്ന് പുറത്താക്കിയ നടപടിക്കെതിരെ ലീഗല്‍ നോട്ടീസയച്ച് മുന്‍ ഹൈക്കോടതി ജഡ്ജി. കര്‍ണാടക, ബോംബെ ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് മൈക്കിള്‍ എഫ് സല്‍ദാനയാണ് സഭാ നടപടിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. സല്‍ദാന വത്തിക്കാനിലെ പൗരസ്ത്യ തിരു സംഘത്തിന്റെ തലവനും, അപ്പോസ്തലിക് നണ്‍സിയോക്കും ലീഗല്‍ നോട്ടീസയച്ചു. വത്തിക്കാനില്‍ നിന്നും സിസ്റ്റര്‍ ലൂസിക്കെതിരായ കത്തയച്ചത് റോമിലെ ഓഫീസ് അടച്ചിട്ട സമയത്താണെന്നും, കത്ത് വ്യാജമാണോ എന്ന് സംശയമുണ്ടെന്നും ജസ്റ്റിസ് സല്‍ദാന പറയുന്നു. വിഷയം കോടതി കൈകാര്യം ചെയ്യട്ടെയെന്നും, സിസ്റ്റര്‍ ലൂസിക്ക് […]