ബിജെപി നേതാക്കളുടെ മിശ്രവിവാഹവും ലൗ ജിഹാദിനു കീഴില്‍ വരുമോയെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി
ലവ് ജിഹാദുമായി ബന്ധപ്പെട്ട് ഉടലെടുക്കുന്ന വിവാദങ്ങളില്‍ പ്രതികരണവുമായി ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബഖെല്‍. ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളും ലൗ ജിഹാദ് നിയന്ത്രിക്കുന്നതിനായി നിയമം നടപ്പാക്കുമെന്ന പ്രഖ്യാപനം നടത്തിയിരിക്കുന്ന സാഹചര്യത്തിലാണ് ബഖെലിന്റെ പ്രതികരണം. പല ബിജെപി നേതാക്കളും അവരുടെ കുടുംബാംഗങ്ങളുമൊക്കെ മിശ്ര വിവാഹം ചെയ്തിട്ടുണ്ട്. ഇവരും ഈ നിയമത്തിന്റെ പരിധിയില്‍ വരുമോയെന്നാണ് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ചോദിച്ചിരിക്കുന്നത്. നിരവധി ബിജെപി നേതാക്കളുടെ കുടുംബാംഗങ്ങളാണ് മറ്റു മതങ്ങളില്‍ നിന്നുള്ളവരെ വിവാഹം ചെയ്തിട്ടുള്ളത്. ആ വിവാഹങ്ങളും ലൗ ജിഹാദ് […]