Kerala News

ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സ് കൊണ്ടുവന്നത് മുന്നറിയിപ്പിലാതെ; മന്ത്രിസഭാ യോഗത്തില്‍ എതിര്‍പ്പറിയിച്ച് സിപിഐ

  • 17th February 2022
  • 0 Comments

മന്ത്രിസഭാ യോഗത്തില്‍ ലോകായുക്ത നിയമഭേദഗതി വിഷയത്തില്‍ എതിര്‍പ്പറിയിച്ച് സിപിഐ. നിയമഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്നും ഓര്‍ഡിനന്‍സ് കൊണ്ടുവന്നത് ശരിയായില്ലെന്നുമുള്ള നിലപാടാണ് സിപിഐ മന്ത്രിമാര്‍ അറിയിച്ചത്. മുന്നറിയിപ്പില്ലാതെയാണ് ഭേദഗതി ഓര്‍ഡിനന്‍സ് കൊണ്ടുവന്നതെന്ന സിപിഐ നിലപാടാണ് മന്ത്രിമാര്‍ യോഗത്തില്‍ ആവര്‍ത്തിച്ചത്. വേഗത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നതിനാല്‍ ഭേദഗതിയെക്കുറിച്ച് പഠിക്കാന്‍ അവസരമുണ്ടായില്ലെന്ന് മന്ത്രിമാര്‍ പരാതിപ്പെട്ടു. പ്രധാനപ്പെട്ട നിയമഭേദഗതി കൊണ്ടു വന്നപ്പോള്‍ പാര്‍ട്ടി നേതൃത്വവുമായി ചര്‍ച്ച ചെയ്യാത്തതില്‍ സിപിഐ മുന്‍പ് തന്നെ കടുത്ത നീരസം പ്രകടിപ്പിച്ചിരുന്നു. ഓര്‍ഡിനന്‍സ് നിയമസഭയില്‍ വരുമ്പോള്‍ നിലവിലെ സാഹചര്യത്തില്‍ സി പി […]

Kerala News

ഞങ്ങള്‍ ഞങ്ങളുടെ ജോലി ചെയ്യും;പട്ടി എല്ലുമായി ഗുസ്തി തുടരട്ടെ;വിവാദങ്ങളിൽ ലോകായുക്ത

  • 11th February 2022
  • 0 Comments

വിവാദങ്ങൾ തുടരുന്നതിനിടെ നിലപാട് വ്യക്തമാക്കി ലോകായുക്ത രംഗത്ത്. സെക്ഷന്‍ 14 പ്രകാരം റിപ്പോര്‍ട്ട് കൊടുക്കാന്‍ ഇപ്പോഴും അവകാശമുണ്ട്. റിപ്പോര്‍ട്ട് എന്തുചെയ്യണമെന്ന ചോദ്യം പിന്നീടാണ് ഉയരുന്നത്. അത് അവര്‍ തീരുമാനിക്കട്ടെ, ഞങ്ങള്‍ ഞങ്ങളുടെ ജോലി ചെയ്യുമെന്നും ലോകായുക്ത പറഞ്ഞു.ലോകായുക്തയ്‌ക്കെതിരേ നിരന്തരം കെ.ടി.ജലീല്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന പശ്ചാത്തലത്തിൽ ‘വഴിയരികള്‍ എല്ലു കടിച്ചു കൊണ്ടിരിക്കുന്ന പട്ടിയുടെ അടുത്ത് ചെന്നാല്‍ എല്ലെടുക്കാമെന്ന് കരുതും. എന്നാല്‍ പട്ടി എല്ല് കടിച്ചുകൊണ്ടേയിരിക്കും., പട്ടി എല്ലുമായി ഗുസ്തി തുടരട്ടെ എന്നും കെ.ടി. ജലീലിന്റെ പേരെടുത്ത് പറയാതെ ലോകായുക്ത […]

Kerala News

ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സ്;അടിയന്തര സ്റ്റേ ഇല്ല

  • 10th February 2022
  • 0 Comments

ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സിന് അടിയന്തര സ്‌റ്റേയില്ലെന്ന് കേരള ഹൈക്കോടതി. മുഖ്യമന്ത്രിക്കെതിരായ കേസ് അട്ടിമറിക്കുക ലക്ഷ്യമിട്ടാണ് ഓര്‍ഡിനന്‍സെന്ന് ചൂണ്ടിക്കാട്ടി .പൊതുപ്രവര്‍ത്തകനായ ആര്‍.എസ്. ശശിധരന്‍ നല്‍കിയ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. വിഷയത്തില്‍ സര്‍ക്കാരിനോട് നിലപാട് തേടിയ കോടതി കേസ് രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും. . ഓര്‍ഡിനന്‍സുമായി മുന്നോട്ട് പോകുന്നതിന് തല്‍ക്കാലത്തേയ്ക്ക് സര്‍ക്കാരിന് തടസമില്ല. എന്നാല്‍ ലോകായുക്ത റിപ്പോര്‍ട്ടിന്‍മേല്‍ സര്‍ക്കാരെടുക്കുന്ന നടപടികള്‍ കോടതിയുടെ അന്തിമ തീര്‍പ്പിന് വിധേയമായിരിക്കും എന്നുള്ള പരാമര്‍ശം കൂടി കോടതി നടത്തിയിട്ടുണ്ട്. ഓര്‍ഡിനന്‍സ് ഭരണഘടനാ വിദുദ്ധമാണെന്നായിരുന്നു […]

Kerala News

ലോകായുക്ത വിധിക്കെതിരെ പുനപരിശോധന ഹർജി നൽകും; രമേശ് ചെന്നിത്തല

  • 6th February 2022
  • 0 Comments

കണ്ണൂർ വിസി നിയമനത്തിൽ ഗവർണറുടെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ, മന്ത്രി ബിന്ദുവിനെതിരായ പരാതിയിൽ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് മുഖ്യമന്ത്രിയെ കൂടി പ്രതിപട്ടികയിൽ ഉൾപ്പെടുത്തണമെന്ന തന്റെ പുതിയ പരാതി ഫയൽ ചെയ്തിട്ടും, അത് പരിഗണിക്കാൻ തയ്യാറാകാതെയാണ് വിധി പ്രഖ്യാപനം നടത്തിയതെന്നും, വിധി പ്രഖ്യാപനത്തിനുശേഷം തൻ്റെ പരാതി കേൾക്കാമെന്ന ലോകായുക്തയുടെ നിലപാട് പരാതിക്കാരനെ അവഹേളിക്കുന്നതിനു സമാനമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ചട്ടങ്ങൾ പാടേ അവഗണിച്ചു് നടത്തുന്ന ഏത് ശുപാർശകളും ഗൗരവതരമാണ് . ഇക്കാര്യങ്ങൾ പരിഗണിക്കാതെയുള്ള വിധി പ്രഖ്യാപനം ലോകയുക്തയിൽ നിക്ഷിപ്തമായ […]

Kerala News

മന്ത്രി ഗവര്‍ണര്‍ക്ക് അയച്ച കത്ത് കുശലാന്വേഷണമാണോ? സ്വജനപക്ഷപാതമില്ലെന്ന ലോകായുക്ത വിധിയോട് യോജിക്കാനാകില്ല; പ്രതിപക്ഷ നേതാവ്

  • 4th February 2022
  • 0 Comments

ഉന്നത വിദ്യാഭ്യാസ മന്ത്രി ഗവര്‍ണര്‍ക്ക് കത്തയച്ചത് അഴിമതിയാണോ എന്നായിരിക്കും ലോകായുക്ത പരിശോധിച്ചിരിക്കുക. അഴിമതി ഇല്ലെന്നു കണ്ടെത്തുന്നതില്‍ വിരോധമില്ല. എന്നാല്‍ മന്ത്രിക്ക് എങ്ങനെ ക്ലീന്‍ചിറ്റ് കൊടുക്കാനാകുമെന്ന് പ്രതിപക്ഷ നേതാവ്. കണ്ണൂര്‍ സര്‍വകലാശാല നിയമത്തിലെ പത്താം വകുപ്പില്‍ വി.സി നിയമനത്തിന് സേര്‍ച്ച് കമ്മിറ്റി ഉണ്ടാക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നവരെയാണ് വി.സിയായി ചാന്‍സലര്‍ നിയമിക്കുന്നത്. 60 വയസില്‍ കൂടുതല്‍ പ്രായമുള്ളയാളെ വി.സിയാക്കരുതെന്നും നിയമത്തിലുണ്ട്. പ്രോ ചാന്‍സലറായ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി സര്‍വകലാശാല നിയമത്തിലെ പത്താം വകുപ്പ് ലംഘിച്ചുകൊണ്ടാണ് ചാന്‍സലറായ […]

Kerala News

ആശാൻ സഹോദര പുത്രിയെ ജഡ്ജിയാക്കാനുള്ള നെട്ടോട്ടത്തിലാണ്; ആരോപണം തുടർന്ന് ജലീൽ

  • 4th February 2022
  • 0 Comments

ജസ്റ്റിസ് സിറിയക് ജോസഫിനെതിരെയുള്ള ആരോപണം തുടർന്ന് മുൻമന്ത്രി കെ ടി ജലീൽ. സിറിയക് ജോസഫിന്റെ സഹോദര പുത്രിയായ തുഷാര ജെയിംസിനെ ജഡ്ജിയാക്കാൻ ശ്രമിക്കുന്നു എന്നാണ് പുതിയ ആരോപണം . ആരോ രാജിവെക്കാൻ നിർബന്ധിതനായെന്നോ, ഡൽഹിയിലേക്ക് ചേക്കേറിയെന്നോ മറ്റോ പറയുന്നു. പാവം അയാളുടെ ജോലി കളഞ്ഞു. ഇനി ആരുടെയൊക്കെ ജോലിയാണാവോ കളയാൻ പോകുന്നത്. സൂക്ഷിക്കുകയെന്നും കെ ടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. കെ ടി ജലീൽ ഫേസ്ബുക്ക് പോസ്റ്റ് ആശാൻ സഹോദര പുത്രിയെ ജഡ്ജിയാക്കാനുള്ള നെട്ടോട്ടത്തിലാണ്. ഇങ്ങിനെ ഒരു […]

Kerala News

ലോകായുക്ത ഓര്‍ഡിനന്‍സ്; സര്‍ക്കാര്‍ വാദം ഖണ്ഡിച്ച് ഗവര്‍ണര്‍ക്ക് വീണ്ടും പ്രതിപക്ഷ നേതാവിന്റെ കത്ത്

  • 4th February 2022
  • 0 Comments

ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ സര്‍ക്കാരിന്റെ വാദ മുഖങ്ങള്‍ ഖണ്ഡിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഗവര്‍ണര്‍ക്ക് വീണ്ടും കത്ത് നല്‍കി. ഭേദഗതി ഓര്‍ഡിനന്‍സ് നിയമ വിരുദ്ധമാണെന്നും ഒപ്പുവയ്ക്കരുതെന്നും ആവശ്യപ്പെട്ട് ജനുവരി 27-ന് യു.ഡി.എഫ് പ്രതിനിധി സംഘം നല്‍കിയ കത്തില്‍ ഗവര്‍ണര്‍ സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു. ഇതിന് സര്‍ക്കാര്‍ നല്‍കിയ വിശദീകരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നു ചൂണ്ടിക്കാട്ടിയുള്ളതാണ് പ്രതിപക്ഷ നേതാവിന്റെ കത്ത്. പൊതുപ്രവര്‍ത്തകനോട് ക്വോ വാറന്റോ റിട്ടിലൂടെ സ്ഥാനമൊഴിയണമെന്ന് നിര്‍ദ്ദേശിക്കാന്‍ കോടതികള്‍ക്ക് അധികാരമില്ലെന്ന സര്‍ക്കാര്‍ വാദം തെറ്റാണ്. കെ.സി. ചാണ്ടി Vs […]

Kerala News

ജസ്റ്റിസ് സിറിയക് ജോസഫ് അഴിമതി നടത്തി; തനിക്കും അനുഭവമുണ്ടായി ; പി സി ജോർജ്

  • 3rd February 2022
  • 0 Comments

ജസ്റ്റിസ് സിറിയക് ജോസഫ് അഴിമതി നടത്തിയെന്ന കെ ടി ജലീലിന്റെ ആരോപണം ശരിയെന്ന് പി സി ജോർജ്. . തനിക്കും ഇത്തരം അനുഭവം ഉണ്ടായെന്നും എന്നാൽ ലോകായുകത ഓർഡിനൻസിനെ അംഗീകരിക്കാൻ തയാറല്ലെന്നും പി സി ജോർജ് വ്യക്തമാക്കി. . ജലീൽ ഇടത് പക്ഷത്ത് നിന്നും മാറി സ്വാതന്ത്രമായി രാഷ്ട്രീയപ്രവർത്തനം നടത്തുകയാണ് വേണ്ടതെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു. ജസ്റ്റിസ് സിറിയക് ജോസഫിനെതിരേയുളള പരാമർശങ്ങൾക്ക് കെ ടി ജലീലിന് പൂർണ പിന്തുണ നൽകുകയാണ്. ജഡ്ജിക്കെതിരെ പറഞ്ഞതെല്ലാം നൂറു ശതമാനം സത്യമാണ്. […]

Kerala News

വിധി പ്രസ്താവിക്കാത്ത ന്യായാധിപൻ, അലസ ജീവിത പ്രേമി; ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ വീണ്ടും ജലീൽ

  • 3rd February 2022
  • 0 Comments

ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ വീണ്ടും കെ ടി. ജലീൽ. അലസ ജീവിത പ്രേമിയെന്നും വിധി പ്രസ്താവിക്കാത്ത ന്യായാധിപനെന്നുമാണ് ഇപ്പോഴത്തെ പരിഹാസം. കേരള ഹൈകോടതിയിലും ദില്ലി കോടതിയിലും ന്യായാധിപൻ ആയിരിക്കെ വിധി പ്രസ്താവത്തിന് മടിച്ചു. സുപ്രീം കോടതിയിൽ മൂന്നര വർഷത്തിനിടെ പറഞ്ഞത് 7 വിധികൾ മാത്രം.ഒപ്പ് വെച്ച വിധി ന്യായങ്ങൾ തയ്യാറാക്കിയത് ബെഞ്ചിലെ മറ്റ് ജഡ്ജിമാർ എന്നും ജലീൽ പരിഹസിച്ചു. സിറിയക് ജോസഫിനെതിരെ സുധാംഷു രഞ്ജന്റെ പുസ്തകത്തിലെ പരാമർശം മൊഴി മാറ്റിയാണ് ജലീൽ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടത്. മുമ്പും പലവട്ടം […]

Kerala News

അഭയ കേസിൽ ലോകായുക്ത സിറിയക് ജോസഫിനെതിരെ പുതിയ ആരോപണവുമായി കെ ടി ജലീൽ

  • 2nd February 2022
  • 0 Comments

അഭയ കേസിൽ ലോകായുക്ത സിറിയക് ജോസഫിനെതിരെ ആരോപണവുമായി കെ ടി ജലീൽ വീണ്ടും രംഗത്ത്. അഭയക്കേസിൽ നാർക്കോ പരിശോധന നടത്തിയ ബെംഗളൂരുവിലെ ലാബിൽ സിറിയക് ജോസഫ് സന്ദർശനം നയത്തിയെന്നാണ് ജലീലിന്റെ പുതിയ ആരോപണം. നാർക്കോ ടെസ്റ്റ് നടത്തിയ ബെംഗളൂരുവിലെ ഫോറൻസിക് ലാബ് ഡയറക്ടറുടെ മൊഴി ചേർത്താണ് ജലീലിന്‍റെ പുതിയ എഫ്ബി പോസ്റ്റ്. ആരോപണങ്ങളിൽ യു‍ഡിഎഫ് നേതാക്കളെ ജലീൽ സംവാദത്തിന് വിളിച്ചിട്ടുണ്ട്. ജലീലിന്‍റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ് “പാപത്തിന്റെ ശമ്പളം വരുന്നതേയുള്ളൂ” അഭയ കേസിലെ ഒന്നാം പ്രതി ഫാദർ […]

error: Protected Content !!