Kerala News

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കാരണം കടക്കെണിയിലായി; ഫേസ്ബുക്കിൽ കുറിപ്പിട്ട് ഹോട്ടൽ ഉടമ ആത്മഹത്യ ചെയ്തു

  • 19th October 2021
  • 0 Comments

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കാരണം കടക്കെണിയിലായ ഹോട്ടല്‍ ഉടമ ഫേസ്ബുക്കിൽ സർക്കാരിനെതിരെ കുറിപ്പിട്ട് ആത്മഹത്യ ചെയ്തു. കുറിച്ചി ഔട്ട് പോസ്റ്റില്‍ വിനായക ഹോട്ടല്‍ നടത്തുന്ന കനകക്കുന്ന് സരിന്‍ മോഹന്‍ (38) ആണ് കഴിഞ്ഞദിവസം പുലര്‍ച്ചെ ട്രെയിന് മുമ്പില്‍ ചാടി ആത്മഹത്യ ചെയ്തത്. അശാസ്ത്രീയമായ ലോക്ഡൗണ്‍ നിയന്ത്രണങ്ങളാണ് തന്റെ ജീവിതം തകര്‍ത്തതെന്നും സര്‍ക്കാരാണ് തന്റെ മരണത്തിന് ഉത്തരവാദിയെന്നും പറഞ്ഞുകൊണ്ടുള്ളതായിരുന്നു ഫേസ്ബുക്ക് കുറിപ്പ്. തന്റെ മരണത്തോട് കൂടിയെങ്കിലും മണ്ടന്‍ തീരുമാനങ്ങള്‍ അവസാനിപ്പിച്ച് സര്‍ക്കാര്‍ സാധാരണ ജനങ്ങളുടെ ജീവിതങ്ങള്‍ രക്ഷിക്കണമെന്നും ഇയാള്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. […]

Kerala News

സര്‍ക്കാര്‍ പ്രഖ്യാപിച്ച കൊവിഡ് പാക്കേജ് അശാസ്ത്രീയം; ഒമ്പതാം തിയതി മുതൽ എല്ലാ കടകളും തുറന്ന് പ്രവർത്തിക്കും;ടി നസറുദ്ദീൻ

  • 2nd August 2021
  • 0 Comments

ഈ മാസം ഒമ്പതാം തിയതി മുതൽ എല്ലാ കടകളും തുറന്ന് പ്രവർത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ് ടി നസറുദ്ദീൻ. കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിറകോട്ടില്ല. പ്രശ്‍ന പരിഹാരം കാണാൻ സർക്കാരിന് ആവശ്യത്തിന് സമയം നൽകി. സര്‍ക്കാര്‍ പ്രഖ്യാപിച്ച കൊവിഡ് പാക്കേജ് അശാസ്ത്രീയമാണെന്നും നസറുദ്ദീൻ കോഴിക്കോട് പറഞ്ഞു. ലോക്ഡൗണിന് എതിരെ വ്യാപാരികള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് മാറ്റി. സര്‍ക്കാര്‍ തീരുമാനം അറിഞ്ഞ ശേഷം ഹര്‍ജി പരിഗണിക്കാമെന്ന് ഹൈക്കോടതി പറഞ്ഞു. അതേസമയം ടിപിആർ […]

Kerala News

അശാസ്ത്രീയ ലോക്ക് ഡൌൺ പിന് വലിക്കണമെന്നാവശ്യപ്പെട്ട്;വ്യാപാരി വ്യവസായ ഏകോപന സമിതി ഹൈക്കോടതിയിൽ

  • 30th July 2021
  • 0 Comments

അശാസ്ത്രീയ ലോക്ക് ഡൌൺ പിൻവലിക്കണമെന്നാവശ്യവുമായി വ്യാപാരി വ്യവസായ ഏകോപന സമിതി ഹൈക്കോടതിയെ സമീപിച്ചു. ജി എസ് ടി തിരികെ നല്കുന്നതടക്കം കോവിഡ് അതിജീവന പാക്കേജ് അനുവദിക്കണമെന്നും കടകളെയും വാണിജ്യ സ്ഥാപനങ്ങളെയും ലോക്ക് ഡൗണിൽ നിന്നും ഒഴിവാക്ക ണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ വ്യാപാരികൾ ആത്മഹത്യയുടെ വക്കിലാണെന്നും ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ മാറ്റം വരുത്തണമെന്നും വ്യാപരികളുടെ ഭാഗത്ത് നിന്ന് നേരത്തെ ആവശ്യമുയർന്നിരുന്നു . ഇക്കാര്യത്തിൽ നേരത്തെ മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ചാണ് കടകൾ തുറക്കാനുള്ള തീരുമാനത്തിൽ നിന്നും പിന്നോട്ട് പോയത്. […]

National News

കർണാടകയിൽ ലോക്​ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ്; ജൂലൈ 26 മുതൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ തീരുമാനം

  • 18th July 2021
  • 0 Comments

കർണാടകയിൽ ലോക്​ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ്​. മുഖ്യമന്ത്രി ബി.എസ്​.യെദിയൂരപ്പയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഇളവുകൾ സംബന്ധിച്ച് തീരുമാനമായത്. ജൂലൈ 26 മുതൽ ഉന്നത വിദ്യാഭ്യാസ സ്​ഥാപനങ്ങൾ തുറക്കാനാണ്​ തീരുമാനം. ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ച അധ്യാപകർക്കും വിദ്യാർഥികൾക്കുമാണ് ഓഫ്​ലൈൻ ക്ലാസുകളിൽ പ​ങ്കെടുക്കാൻ അനുമതി. രാത്രികാല കർഫ്യൂവിലും ഇളവ്​ അനുവദിക്കും. നിലവിൽ രാത്രി ഒമ്പതുമണി മുതൽ രാവി​ലെ അഞ്ചുവരെയാണ്​ രാത്രി കർഫ്യൂ. ഇത്​ രാത്രി പത്തുമുതലാക്കും.കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 50 ശതമാനം കപ്പാസിറ്റിയിൽ സിനിമ ഹാളുകളും […]

National News

കേരളത്തിൽ പെരുന്നാളിന് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ

  • 18th July 2021
  • 0 Comments

വലിയ‌ പെരുന്നാളിന് കേരളത്തിൽ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ..ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ പ്രധാനപ്പെട്ട തീർത്ഥാടന യാത്രകൾ മാറ്റി വച്ച സാഹചര്യത്തിൽ കേരളത്തിന്റെ തീരുമാനം ദൗർഭാഗ്യകരമാണെന്ന് ഐ എം എ പറയുന്നു കോവിഡ് ഭീതി നിലനിൽക്കവെ സർക്കാർ എടുത്ത തീരുമാനം തെറ്റാണെന്ന് ഐ എം എ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. പെരുന്നാളിനോട് അനുബന്ധിച്ച് രോ​ഗ വ്യാപനം കുറഞ്ഞ മേഖലകളിൽ ബുധനാഴ്ച വരെ കടകളെല്ലാം തുറക്കാനാണ് സംസ്ഥാന സർക്കാർ അനുമതി നൽകിയത്.ഈ അനുമതി പിൻവലിക്കണമെന്ന് ഐ എം […]

Entertainment News

സംസ്ഥാനത്ത് സിനിമ ചിത്രീകരണം വൈകിയേക്കും; കര്‍ശന സുരക്ഷാ മാനദണ്ഡങ്ങള്‍ തയ്യാറാക്കിയ ശേഷം മാത്രം ചിത്രീകരണം

  • 18th July 2021
  • 0 Comments

സര്‍ക്കാര്‍ ഇളവുകള്‍ നല്‍കിയെങ്കിലും സംസ്ഥാനത്ത് സിനിമ ചിത്രീകരണം വൈകിയേക്കും. ചിത്രീകരണം തുടങ്ങിയ സിനിമകൾ നിർത്തിവെക്കണമെന്നാണ് സംഘടനകളുടെ നിര്‍ദേശം. നിർമാതാക്കളുടെ സംഘടനയും ഫെഫ്കയുമാണ് നിർദേശം നൽകിയത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ചിത്രീകരണം നടത്താനുള്ള മാർഗനിർദേശം തയ്യാറാക്കുന്നത് വരെ ഷൂട്ടിംഗ് നിർത്തിവെക്കും. അതേസമയം, അയൽ സംസ്ഥാനങ്ങളിലേക്ക് ചീത്രീകരണം മാറ്റാൻ തീരുമാനിച്ച അഞ്ചു സിനിമകളുടെ ഷൂട്ടിംഗും വരും ദിവസങ്ങളിൽ കേരളത്തിൽ തുടങ്ങാനാണ് ആലോചന. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ സിനിമ ബ്രോ ഡാഡിയുടെ ചിത്രീകരണം തെലങ്കാനയിൽ നിന്ന് കേരളത്തിലേക്ക് മാറ്റാനും തീരുമാനമായി. […]

Kerala News

ബക്രീദ് പ്രമാണിച്ച് ജൂലൈ 18, 19, 20 തീയതികളിൽ ലോക്ക്ഡൗണ്‍ ഇളവ്; കടകൾ രാത്രി 8 മണി വരെ തുറക്കാം

  • 16th July 2021
  • 0 Comments

സംസ്ഥാനത്ത് മൂന്ന് ദിവസങ്ങളില്‍ ലോക്ക്ഡൗണ്‍ ഇളവ്. ബക്രീദ് പ്രമാണിച്ച് ജൂലൈ 18, 19, 20 തീയതികളിലാണ് ഇളവ് നല്‍കിയിരിക്കുന്നത്. ഈ ദിവസങ്ങളില്‍ എ,ബി,സി വിഭാഗങ്ങളിലെ മേഖലകളിൽ അവശ്യവസ്തുക്കള്‍ വിൽക്കുന്ന കടകൾക്ക് പുറമെ തുണിക്കട, ചെരുപ്പുകട, ഇലക്ട്രോണിക് ഷോപ്പുകള്‍, ഫാന്‍സി ഷോപ്പുകള്‍, സ്വര്‍ണ്ണക്കട എന്നിവയും തുറക്കുന്നതിന് അനുവാദം നൽകും. രാത്രി 8 മണിവരെയാണ് ഇവയ്ക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതിയുണ്ടാവുക. സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തെ ആരോഗ്യവകുപ്പിന് കഴിയുംവിധം പിടിച്ച് നിര്‍ത്താനായെന്നാണ് പ്രധാനമന്ത്രിയുമായുള്ള യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. 30 […]

National News

കോവിഡ്​ നിയന്ത്രണങ്ങളിൽ വീണ്ടും ഇളവ്​ അനുവദിച്ച്​ ഡൽഹി സർക്കാർ

  • 11th July 2021
  • 0 Comments

കോവിഡ്​ നിയന്ത്രണങ്ങളിൽ വീണ്ടും ഇളവ്​ അനുവദിച്ച്​ ഡൽഹി സർക്കാർ. ഓഡിറ്റോറിയങ്ങൾക്കും അസംബ്ലി ഹാളുകൾക്കും പ്രവർത്തിക്കാം. സ്​കൂളുകൾ, കോളജുകൾ, അക്കാദമി ട്രെയിനിങ്​ സെന്‍ററുകൾ എന്നിവ തുറക്കാമെന്നും സർക്കാർ അറിയിച്ചു. സ്​കൂളുകളിലും കോളജുകളിലും അധ്യാപകർക്ക്​ മാത്രമായിരിക്കും പ്രവേശനം.പ്രവേശിക്കാവുന്ന ആളുകളുടെ എണ്ണം 50 ശതമാനമാക്കി നിജപ്പെടുത്തിയിട്ടുണ്ട്​. കോവിഡ്​ രണ്ടാം തരംഗത്തെ​ തുടർന്ന്​ ഏപ്രിൽ 20നാണ്​ ഡൽഹിയിൽ ലോക്​ഡൗൺ പ്രഖ്യാപിച്ചത്​. ആറാഴ്ചക്ക്​ ശേഷമാണ്​ ലോക്​ഡൗണിൽ ഇളവ്​ അനുവദിച്ചത്​. അതേസമയം, സ്വിമ്മിങ്​ പൂളുകൾ, സിനിമ തിയറ്ററുകൾ, എന്‍റർടെയിൻമെന്‍റ്​ ആൻഡ്​ അമ്യൂസ്​മെന്‍റ്​ പാർക്കുകൾ, സ്​പാ എന്നിവ […]

Kerala News

ഇന്നും നാളെയും ലോക്ഡൗണ്‍; അവശ്യസേവനങ്ങള്‍ക്കു മാത്രം അനുമതി

സംസ്ഥാനത്ത് ഇന്നും നാളെയും ലോക്ഡൗണ്‍ തുടരും. കര്‍ശന നിയന്ത്രണങ്ങളോടെയാണ് ലോക്ഡൗണ്‍ തുടരുന്നത്. സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്ത സാഹചര്യത്തിലാണ് ശനി, ഞായര്‍ ദിവസങ്ങളിലെ ലോക്ഡൗണ്‍ തുടരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇന്നും നാളെയും സംസ്ഥാനത്ത് അവശ്യ സേവനങ്ങള്‍ മാത്രമാണ് അനുവദിക്കുക. പൊതുഗതാഗതത്തിന് അനുമതി ഉണ്ടാകില്ല. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. സുരക്ഷാ പരിശോധനകള്‍ക്കായി കൂടുതല്‍ പോലീസുകാരെയും വിവിധ ഭാഗങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. മെഡിക്കല്‍ സ്റ്റോറുകള്‍, പാല്‍, പച്ചക്കറി, മത്സ്യം, മാംസം, അവശ്യ-ഭക്ഷണ സാധനങ്ങള്‍ എന്നിവ […]

Kerala News

സംസ്ഥാനത്ത്​ കോവിഡ്​ നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി തുടരും

  • 29th June 2021
  • 0 Comments

സംസ്ഥാനത്ത്​ കോവിഡ്​ നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി തുടരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ്​ ഇക്കാര്യത്തിൽ തീരുമാനമെടുത്തത്​. കൂടുതൽ പ്രദേശങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താൻ യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്​. ഇനി മുതൽ ടി.പി.ആർ ആറ്​ ശതമാനത്തിന്​ താഴെയുള്ള പ്രദേശങ്ങളിൽ മാത്രമായിരിക്കും പൂർണമായ ഇളവുണ്ടാവുക. ആറ്​ മുതൽ 12 വരെ ടെസ്റ്റ്​ പോസിറ്റിവിറ്റി നിരക്കുള്ള പ്രദേശങ്ങൾ ബി കാറ്റഗറിയിലായിരിക്കും. 12 മുതൽ 18 വരെയുള്ള പ്രദേശങ്ങൾ സി കാറ്റഗറിയിലും. ഇവിടെ ലോക്​ഡൗണായിരിക്കും ഉണ്ടാവുക. 18ന്​ മുകളിൽ ടി.പി.ആറുള്ള പ്രദേശങ്ങൾ ഡി കാറ്റഗറിയിലുമാവും […]

error: Protected Content !!