നിന്റെ നിഴൽ കാവലായ് ഞങ്ങളുടെ കൂടെയുണ്ട്: ലിനിയുടെ ഓർമ ദിനത്തിൽ സജീഷ്
പേരാമ്പ്ര: കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ വൈറസിനെതിരെ പോരാടി രക്തസാക്ഷിയായ സിസ്റ്റർ ലിനിയുടെ ഓർമ്മകൾക്ക് ഇന്ന് അഞ്ച് വർഷം പൂർത്തിയാവുകയാണ്. 2018 മെയ് 21നായിരുന്നു സിസിറ്റർ ലിനി നിപയ്ക്ക് മുന്നിൽ കീഴടങ്ങിയത്. കഴിഞ്ഞവർഷം ഏപ്രിലിലാണ് സജീഷ് ലിനിയുടെ മക്കൾക്ക് കൂട്ടായി പ്രതിഭയെ ജീവിതത്തിലേക്ക് കൂട്ടുന്നത്. ഇന്ന് ലിനിയുടെ ഓർമ്മദിനത്തിൽ ഹൃദയസ്പർശിയായ കുറുപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് സജീഷ്. സജീഷിന്റെ വാക്കുകൾ ഇങ്ങനെ ലിനി…നീ ഞങ്ങളെ വിട്ടുപിരിഞ്ഞിട്ട് അഞ്ച് വർഷം തികയുന്നു.ഇന്ന് ഞങ്ങൾ തനിച്ചല്ല….ഒരു പാതിയുടെ കരുതലും സ്നേഹവും എനിക്കും,ഒരു അമ്മയുടെ മാതൃസ്നേഹവും […]