തീയറ്ററുകളില്‍ പോയി സിനിമകള്‍ കാണുക, ആസ്വദിക്കുക; പ്രേക്ഷകർക്ക് കത്തെഴുതി മോഹൻലാൽ
സംസ്ഥാനത്ത് നിയന്ത്രണങ്ങളോടെ വീണ്ടും തീയറ്ററുകള്‍ തുറന്ന സാഹചര്യത്തില്‍ എല്ലാവും സാധ്യമാകും വിധം തീയറ്ററുകളില്‍ പോയി സിനിമകള്‍ കണ്ട് സിനിമാ മേഖലയെ മഹാമാരിക്കാലത്ത് പിന്തുണയ്ക്കണമെന്ന അഭ്യര്‍ത്ഥനയുമായി നടന്‍ മോഹന്‍ലാല്‍. പ്രേക്ഷകര്‍ക്കെഴുതിയ കത്തിലൂടെയാണ് മോഹന്‍ലാല്‍ അഭ്യര്‍ത്ഥന നടത്തിയത്. ഹൃദയം അടക്കമുള്ള സിനിമകള്‍ തീയറ്ററുകളില്‍ പ്രദര്‍ശനത്തിനുണ്ടെന്നും തന്റെയും പ്രിയദര്‍ശന്റെയും ശ്രീനിവാസന്റെയും മക്കളെ കൂടാതെ മികച്ച ഒരു ടീം സിനിമയ്ക്ക് പിന്നിലുണ്ടെന്നും തീയറ്റര്‍ അനുഭവം നഷ്ടപ്പെടുത്തരുതെന്നും നടന്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മോഹന്‍ലാല്‍ കത്ത് പുറത്തുവിട്ടത്. കത്തിന്റെ പൂര്‍ണരൂപം; എല്ലാ പ്രിയപ്പെട്ടവര്‍ക്കും എന്റെ […]








