കത്ത് ചോര്‍ത്തിയത് എംവി ഗോവിന്ദന്റെ മകന്‍ തന്നെയെന്ന് ആവര്‍ത്തിച്ച് മുഹമ്മദ് ഷെര്‍ഷാദ്
തിരുവനന്തുരം: കത്ത് ചോര്‍ച്ച വിവാദത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അയച്ച വക്കീല്‍ നോട്ടീസ് കിട്ടിയെന്ന് വ്യവസായി മുഹമ്മദ് ഷെര്‍ഷാദ്. നോട്ടീസിലെ ആരോപണങ്ങള്‍ വാസ്തവ വിരുദ്ധമാണെന്നും കത്ത് ചോര്‍ത്തിയത് എംവി ഗോവിന്ദന്റെ മകന്‍ തന്നെയാണെന്നും മുഹമ്മദ് ഷെര്‍ഷാദ് ഫേസ്ബുക്ക് കുറിപ്പിലൂടെ ആവര്‍ത്തിച്ചു. നേരത്തെ ഉന്നയിച്ച പരാതിയില്‍ ഉറച്ചുനില്‍ക്കുകയാണെന്നും സിപിഎമ്മിനെയോ പാര്‍ട്ടി സെക്രട്ടറിയോ അല്ല കുറ്റപ്പെടുത്തിയതെന്നും ഷെര്‍ഷാദ് പറഞ്ഞു. ഷെര്‍ഷാദിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം പാര്‍ട്ടി സെക്രട്ടറിയുടെ വക്കീല്‍ നോട്ടീസ് ഇന്ന് കാലത്ത് 10.45 […]









