Sports

ചരിത്രം കുറിക്കുമോ പി എസ് ജി ? ആറാം തവണ നേടുമോ ബയേൺ ? ചാമ്പ്യൻസ് ലീഗ് കലാശ പോരാട്ടം

കോവിഡ് പ്രതിസന്ധിയെ തുടർന്ന് അടച്ചിട്ട ഫുട്ബോൾ മൈതാനങ്ങൾ തുറന്നിട്ട് കുറഞ്ഞ മാസങ്ങൾ മാത്രമേ ആകുന്നുള്ളു. ഈ കാലയളവിൽ ആരാധകർ കാണാൻ പോകുന്ന ഏറ്റവും മികച്ച മത്സരങ്ങളിൽ ഒന്ന് തന്നെയാവും ഇന്നത്തെ ചാമ്പ്യൻസ് ലീഗ് ഫൈനൽ എന്ന് തീർച്ച. യൂറോപ്പിലെ രണ്ട് കരുത്തർ നേർക്കുനേർ ഏറ്റുമുട്ടുമ്പോൾ ആർക്കൊപ്പമാണ് വിജയമെന്നത് പ്രവചനാതീതമാണ്. ജർമ്മൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്ക് അത്ര നിസാരക്കാരല്ല എന്നാൽ ഫ്രഞ്ച് ചാമ്പ്യന്മാരായ പി എസ് ജിയെ പോലൊരു പോരാളിയ്ക്ക് മുൻപിൽ വിജയം അത്ര എളുപ്പവുമല്ല. നെയ്മർ, എമ്പപ്പെ, […]

Kerala

രാമക്ഷേത്ര നിര്‍മാണം പ്രിയങ്കഗാന്ധിയുടെ പ്രസ്താവനക്കെതിരെ പ്രതിഷേധം അറിയിക്കും മുസ്ലിം ലീഗ്

രാമക്ഷേത്ര നിര്‍മാണം സംബന്ധിച്ച പ്രിയങ്കഗാന്ധിയുടെ പ്രസ്താവനക്കെതിരെ മുസ്ലിം ലീഗ് നേതാക്കൾ രംഗത്തെത്തി. പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവനക്കെതിരെ ലീഗ് പ്രതിഷേധം അറിയിക്കുമെന്ന് പികെ കുഞ്ഞാലിക്കുട്ടി അറിയിച്ചു.പ്രിയങ്ക ഗാന്ധിയുടെ നിലപാടിനോട് പാര്‍ട്ടിക്ക് യോജിപ്പില്ലെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിയും നിലപാട് അറിയിച്ചു. ലാളിത്യം, ധീരത, സംയമനം, ത്യാഗം, സമർപ്പണം രാമനെന്ന പേരിന്റെ കാതൽ. രാമൻ എല്ലാവരിലുമുണ്ട്​. രാമൻ എല്ലാവരുടെ കൂടെയുമുണ്ട്​. ഭഗവാൻ രാമ​​ൻെറയും മാതാവ്​ സീതയു​ടേയും അനുഗ്രഹത്തോടെയും സന്ദേശത്തോടെയും, രാമക്ഷേത്രത്തി​​ൻെറ ഭൂമിപൂജ ദേശീയ ഐക്യത്തി​​ൻെറയും സാഹോദര്യത്തി​​ൻെറയും സാംസ്​കാരിക കൂടിച്ചേരലി​​ൻെറയും അവസരമാക​ട്ടെ. […]

Kerala

ദേശദ്രോഹ നടപടിയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് ഉപയോഗിച്ചു : പി കെ കുഞ്ഞാലിക്കുട്ടി

  • 10th July 2020
  • 0 Comments

കോഴിക്കോട് : സ്വർണ്ണകള്ള കടത്തിലൂടെ ദേശദ്രോഹ നടപടിയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് ഉപയോഗിച്ചുവെന്ന് മുസ്ലിം ലീഗ് നേതാവും എം പി യുമായ പി കെ കുഞ്ഞാലിക്കുട്ടി. മുഖ്യമന്ത്രിയുടെ രാജി മാത്രല്ല ശക്തമായ അന്വേഷണവും വേണമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതേ സമയം കോഴിക്കോട് നടന്ന യൂത്ത് ലീഗ് സമരത്തിന് നേരെ പോലീസ് ലാത്തി വീശിയ നടപടിയിൽ അദ്ദേഹം പ്രതിഷേധം അറിയിച്ചു. അധികം ആൾക്കൂട്ടമില്ലാതെയാണ് സമരം നടത്തിയതെന്നും. പോലീസ് ആക്രമണം ഏകപക്ഷീയമായി നടന്നതാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Kerala

കോഴിക്കോട് യൂത്ത് ലീഗ് മാർച്ചിൽ സംഘർഷം: പോലീസ് ലാത്തി വീശി

  • 10th July 2020
  • 0 Comments

കോഴിക്കോട് : കളക്ടറേറ്റ് പരിസരത്ത് സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജിവെക്കണമെന്നാവിശ്യപ്പെട്ട് നടത്തിയ മാർച്ചിൽ സംഘർഷം. പ്രതിഷേധ പരിപാടി മുസ്ലിം ലീഗ് നേതാവും എം എൽ യുമായ എം കെ മുനീർ ഉദ്ഘാടനം ചെയ്തതിനു ശേഷം ലീഗ് പ്രവർത്തകർ ബാരിക്കേഡ് തകർക്കാൻ ശ്രമിക്കുന്നതിനിടെ ജലപീരങ്കി ഉപയോഗിച്ചു. കോവിഡ് പശ്ചാത്തലത്തിൽ ആൾക്കൂട്ടം പാടില്ലായെന്ന സർക്കാർ ഉത്തരവ് ലംഘിച്ചാണ് സമരം നടത്തിയത്. പോലീസ് സമരക്കാരെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതേ തുടർന്നാണ് പോലീസ് ലാത്തി വീശിയത്. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്.

Local

ഏറ്റം പിരിശത്താലെ പ്രവാസികളെ ചേർത്തു നിർത്തി മുസ്ലിം യൂത്ത് ലീഗിന്റെ സ്നേഹ മാതൃക

മടവൂർ : പ്രവാസികൾക്ക് സ്നേഹ സമ്മാനങ്ങൾ നൽകി ചേർത്തു നിർത്തി മുസ്ലിം യൂത്ത് ലീഗ് മാതൃകയാകുന്നു. “പ്രിയത്തിൽ ചേർന്നു നിൽക്കാം,പ്രിയപ്പെട്ടവരെ ചേർത്തു നിർത്താം” എന്ന പ്രമേയത്തിൽ കൊട്ടക്കാവു വയൽ ശാഖ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി നടപ്പിലാക്കിയ “ഏറ്റം പിരിശത്താലെ” എന്ന സ്നേഹ സമ്മാന പദ്ധതിയാണ് ക്വാറന്റൈനിൽ കഴിയുന്ന പ്രവാസികൾക്ക് കരുതലിന്റെയും കനിവിന്റെയും വേറിട്ട മാതൃക തീർക്കുന്നത്. മറുനാട്ടിൽ മുണ്ടു മുറുക്കിയുടുത്ത് മലയാള നാടിന്റെ അന്നദാതാക്കളായി വർത്തിച്ചിരുന്ന പ്രവാസികൾ കേരളത്തിന്റെ നാനാതരം പുരോഗതികളുടെയും സമൃദ്ധികളുടെയും പ്രധാന സ്രോതസ്സുകളായിരുന്നു. […]

Kerala

നിരീക്ഷണ കേന്ദ്രത്തിലേക്ക് പോവുകയായിരുന്ന പ്രവാസികൾക്ക് സ്വീകരണം നൽകിയതായി പരാതി ലീഗ് പ്രവർത്തകർക്കെതിരെ കേസ്

  • 25th June 2020
  • 0 Comments

കോഴിക്കോട് ; കൂരാച്ചുണ്ടിൽ ക്വാറന്റീൻ നിയന്ത്രണം ലംഘിച്ച് പ്രവാസികൾക്ക് സ്വീകരണം നൽകിയ മുസ്ലിം ലീഗ് നേതാക്കൾക്കെതിരെ കേസ്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.കെ അമ്മദടക്കം ഒൻപത് പേർക്കുമെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഹെൽത്ത് ഇൻസ്‌പെക്ടറും ഡിവൈഎഫ്‌ഐയും നൽകിയ പരാതിയിലാണ് നടപടി. പകർച്ച വ്യാധി നിരോധന നിയമം അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്. ജൂൺ 23ന് വിവിധ രാജ്യങ്ങളിൽ വിമാനത്താവളത്തിലെത്തി നിരീക്ഷണത്തിൽ കഴിയാനായി പോവുകയായിരുന്നു പ്രവാസികൾക്ക് പഞ്ചായത്ത് ഓഫീസിൽ വെച്ച് സ്വീകരണം നൽകിയതായാണ് പരാതിയിൽ പറയുന്നത്. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.കെ […]

Kerala

മണ്ണിടിച്ചിലിൽ വീടും കുടുംബവും നഷ്ടമായ ശരത്തിന് പാണക്കാട് കുടുംബം വീട് നിർമ്മിച്ച് നൽകി

  • 10th June 2020
  • 0 Comments

മലപ്പുറം: കഴിഞ്ഞ പ്രളയകാലത്ത് മണ്ണിടിച്ചിലിൽ വീടും കുടുംബവും നഷ്ടമായ ശരത്തിന് വീട് നിർമിച്ച് നൽകി പാണക്കാട് കുടുംബം. ദുരിത ജീവിതം അറിഞ്ഞ പാണക്കാട് കുടുംബം സഹായിക്കാമെന്ന് കഴിഞ്ഞ 8 മാസങ്ങൾക്കു മുൻപാണ് ഇദ്ദേഹത്തെ അറിയിച്ചത്. ദുരന്തത്തിൽ അമ്മയേയും ഭാര്യയേയും കുഞ്ഞിനേയും ശരത്തിനു നഷ്ടപ്പെട്ടിരുന്നു. പറഞ്ഞ വാക്കു പാലിച്ചു കൊണ്ട് മനോഹരമായ വീടാണ് കോട്ടക്കുന്ന് സ്വദേശിക്കായി നിർമ്മിച്ച് നൽകിയിരിക്കുന്നത്. തന്നെ വലിയ ദുരിതത്തിൽ നിന്നും കരകയറാൻ സഹായിച്ച മുഴുവൻ ആളുകളോടും ശരത്ത് നന്ദി പറഞ്ഞു. കോട്ടക്കുന്നിൽ നിർമ്മിച്ച വീടിന്ററെ […]

Local

സർക്കാരുകളുടെ പ്രവാസികളോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രവാസി ലീഗ് കമ്മറ്റി പ്രതിഷേധ സമരം

കുന്ദമംഗലം : സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിക്കുന്ന ആളുകളുടെ എണ്ണം കുറവാണെങ്കിലും സംസ്ഥാനത്തിന് പുറത്തും രാജ്യത്തും മലയാളികളുടെ മരണം വർധിക്കുകയാണ്. ഈ സാഹചര്യത്തിൽ മരണപ്പെടുന്ന പ്രവാസികളുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം പ്രഖ്യാപിക്കണമെന്നും ,നാട്ടിലുള്ള രോഗികമായ പ്രവാസികൾക്ക് സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്നും ,കേന്ദ്ര – കേരള സർക്കാരുകൾ പ്രവാസികളോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കുന്ദമംഗലം പഞ്ചായത്ത് പ്രവാസി ലീഗ് കമ്മറ്റി കുന്ദമംഗലത്ത് പ്രതിഷേധ സമരം സംഘടിപ്പിച്ചു. ഐ.മുഹമ്മദ് കോയ ഉത്ഘാടനം ചെയ്തു.ഇസ്മായിൽ പി.പി. ,അബു ഹാജി പുറായിൽ ,ബഷീർ […]

Local News

ആയിരം കുടുംബങ്ങൾക്ക് റംസാൻ കിറ്റ് വിതരണം നടത്തി പന്തീർപാടം ടൗൺ മുസ്ലിം ലീഗ്

കുന്ദമംഗലം: കോവിഡ് 19 പശ്ചാത്തലത്തിൽ ദുരിതമനുഭവിക്കുന്ന സാധാരണക്കാരായ 1000 കുടുംബങ്ങൾക്ക് റംസാൻ പലവ്യഞ്ജന കിറ്റ് വിതരണം നടത്തി കുന്ദമംഗലം പന്തീർപാടം ടൗൺ മുസ്ലിം ലീഗ്. 4 ലക്ഷം രൂപ മുതൽ മുടക്കിലാണ് പദ്ധതി നടപ്പിലാക്കിയത്. ചടങ്ങിന്റെ ഉദ്ഘാടനം മുൻ എം എൽ എ യു സി രാമൻ നിർവഹിച്ചു. ലീഗ് പ്രവർത്തകരുടെയും കെ എം സി സി യുടെയും, യൂത്ത് ലീഗിൻ്റെയും സഹായത്തോടെയാണ് കിറ്റ് വിതരണം സംഘടിപ്പിച്ചത് ലോക്ക് ഡൗണിന്റെ തുടക്കത്തിൽ 40 കുടുംബങ്ങൾക്ക് നേരത്തെ മരുന്നെത്തിച്ചു […]

Local News

സി.എച്ച്.സെന്റർ കലക്ഷൻ ഊർജ്ജിതപ്പെടുത്താൻ കർമ്മ പരിപാടി തയ്യാറാക്കി

കുന്ദമംഗലം: മെയ് 22ന് അവസാന വെള്ളിയാഴ്ച സി.എച്ച്.സെന്റർ കലക്ഷൻ എടുക്കാൻ മുന്നിട്ടിറങ്ങണമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അഭ്യർത്ഥന പ്രകാരം ഫണ്ട് ശേഖരണത്തിന് നിയോജക മണ്ഡലം മുസ്ലീം ലീഗ് കർമ്മ പദ്ധതിക്ക്‌ രൂപം നൽകി.വാർഡ് തോറും ഓൺലൈൻ ഫണ്ട് ശേഖരണം നടത്തിയും നാലാൾ വീതം ഉൾകൊള്ളുന്ന സ്ക്വാഡ് രൂപീകരിച്ച് വീടുകൾ കയറിയും ഫണ്ട് സ്വരൂപിക്കും. ഇത് സംബന്ധമായി ചേർന്ന ഓൺലൈൻ മീറ്റിങ്ങിൽ പ്രസിഡണ്ട് കെ.മൂസ്സ മൗലവി അദ്ധ്യക്ഷം വഹിച്ചു. മണ്ഡലം ജന:സിക്രട്ടറി ഖാലിദ് കിളി മുണ്ട സ്വാഗതം […]

error: Protected Content !!