കോണ്‍ഗ്രസിന് ജനങ്ങളുമായുള്ള ബന്ധം നഷ്ടപ്പെട്ടു, തിരിച്ചുപിടിക്കാന്‍ നേതാക്കള്‍ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങണം; രാഹുല്‍ ഗാന്ധി
കോണ്‍ഗ്രസിന് ജനങ്ങളുമായുള്ള ബന്ധം നഷ്ടപ്പെട്ടുവെന്നും വിശ്വാസം തിരിച്ചുപിടിക്കാന്‍ പദവി നോക്കാതെ നേതാക്കള്‍ എല്ലാവരും ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങണമെന്നും രാഹുല്‍ ഗാന്ധി. ചിന്തന്‍ ശിബിരത്തിന്റെ അവസാന ദിവസം പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവേയാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. വിജയത്തിന് കുറുക്കവഴികളില്ല, വിയര്‍ത്തേ മതിയാകു. യുവാക്കള്‍ക്ക് കൂടുതല്‍ അവസരം നല്‍കും. മുതിര്‍ന്നവരെ മാറ്റനിര്‍ത്തില്ലെന്നും രാഹുല്‍ പറഞ്ഞു. ബിജെപിക്കെതിരെയും രാഹുല്‍ രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. ഭരണകൂട സ്ഥാപനങ്ങളെ ആസൂത്രിതമായി തകര്‍ക്കുന്നു. പാര്‍ലമെന്റില്‍ പ്രതിപക്ഷത്തെ സംസാരിക്കാന്‍ അനുവദിക്കുന്നില്ല. കയ്യൂക്ക് കൊണ്ട് ഭരണഘടനയെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും രാഹുല്‍ […]