Kerala News

പെണ്‍ക്കുട്ടിയെ വേദിയിലേക്ക് ക്ഷണിച്ചു, ക്ഷുഭിതയായി ഇ കെ സമസ്ത നേതാവ്

പൊതു വേദിയില്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കയറിയതിനെ തുടര്‍ന്ന് ക്ഷുഭിതനായി ഇ കെ സമസ്ത നേതാവ് അബ്ദുള്ള മുസ്ലിയാര്‍. സമസ്ത വിദ്യാഭ്യാസ ബോർഡിന്റെ തലവനാണ് അബ്ദുള്ള മുസ്ലിയാർ. മദ്‌റസ കെട്ടിട ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലാണ് സർട്ടിഫിക്കറ്റ് വാങ്ങാൻ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ സംഘാടകർ വേദിയിലേക്ക് ക്ഷണിച്ചത്. പെൺകുട്ടി എത്തി സർട്ടിഫിക്കറ്റ് സ്വീകരിച്ചതോടെ മുസ്ലിയാർ ദേഷ്യപ്പെട്ടു. പിന്നീട് സംഘാടകർക്കെതിരെ പ്രകോപിതനായി. ”ആരാടോ പത്താം ക്ലാസിലെ പെണ്‍കുട്ടിയെ സ്റ്റേജിലേക്ക് വിളിപ്പിച്ചത്. ഇനി മേലില്‍ ഇങ്ങള് വിളിച്ചിട്ടുണ്ടെങ്കില്‍ കാണിച്ച് […]

National News

കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഡി.കെ ശിവകുമാറിന് കോവിഡ്

കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഡി.കെ ശിവകുമാറിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ ബെം​ഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.എ.എന്‍.ഐയാണ് ഡി.കെ ശിവകുമാറിന് കോവിഡ് രോ​ഗബാധ സ്ഥിരീകരിച്ചുവെന്ന വിവരം പുറത്ത് വിട്ടിരിക്കുന്നത് നേരത്തെ കര്‍ണാടകയില്‍ മുഖ്യമന്ത്രി യദ്യുരപ്പയ്ക്കും പ്രതിപക്ഷ നേതാവ് സിദ്ദരാമയ്യക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

National

ബി.ജെ.പി വർഗീയതയുടെ വൈറസിനെ വ്യാപിപ്പിക്കുന്നു : സോണിയ ഗാന്ധി

രാജ്യം കൊറോണ വൈറസ് വ്യാപനഘട്ടത്തിൽ ഒറ്റ കെട്ടായി പ്രവർത്തിക്കുമ്പോൾ ബി.ജെ.പി വർ​ഗീയതയുടെയും വിദ്വേഷത്തിന്റെയും വൈറസിനെ വ്യാപിപ്പിക്കുകയാണെന്ന് ഡല്‍ഹിയില്‍ നടന്ന കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി യോഗത്തിൽ കോൺ​ഗ്രസ് അധ്യക്ഷ സോണിയാ ​ഗാന്ധി. രോഗം പടരുന്ന നിലവിലെ സാഹചര്യത്തിൽ വേണ്ട നടപടികൾ സർക്കാർ സ്വീകരിച്ചില്ലെന്നും കോൺഗ്രസ് മുന്നോട്ട് വെച്ച വിഷയങ്ങളിൽ ഒന്നും യാതൊരു പരിഗണനയും നൽകിയില്ലെന്നും അധ്യക്ഷ യോഗത്തിൽ അഭിപ്രായപ്പെട്ടു. നിലവിലെ രോഗികളുടെ വർധനവിൽ ആശങ്കയുണ്ടെന്നും ലോക്ക് ഡൗണിന്റെ ആഘാതം മയപ്പെടുത്തുന്നതിൽ സർക്കാരിന് വീഴ്ച വന്നെന്നും യോഗത്തിൽ പറഞ്ഞു. 12 […]

Kerala

പ്രതിപക്ഷ നേതാവിന്റെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

തിരുവനന്തപുരം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഒരു മാസത്തെ ശമ്പളം നല്‍കി. കഴിഞ്ഞ തവണ പ്രളയമുണ്ടായപ്പോഴും രമേശ് ചെന്നിത്തല തന്റെ ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു. നേരത്തെ മുഖ്യമന്ത്രിയടക്കം മുഴുവൻ മന്ത്രിമാരും തങ്ങളുടെ ഒരുമാസത്തെ ശബളം ദുരിതാശ്വാസ നിധിയിലേക്കായി നൽകിയിരുന്നു.

error: Protected Content !!