സംസ്ഥാനത്തോടുള്ള കേന്ദ്ര അവഗണന; ഒന്നിച്ചുള്ള സമരത്തിനില്ലെന്ന് യുഡി എഫ്
കേന്ദ്രത്തിന്റെ സംസ്ഥാനത്തോടുള്ള അവഗണയിൽ ഒന്നിച്ചുള്ള സമരത്തിനില്ലെന്ന് യുഡിഎഫ്.ഒന്നിച്ചുള്ള സമരം അണികളുടെ മനോവീര്യം തകർക്കുമെന്നാണ് വിലയിരുത്തൽ. മുഖ്യമന്ത്രിയുടെ ക്ഷണം നിരസിക്കാനാണ് യു ഡി എഫ് തീരുമാനം. അടുത്ത യുഡിഫ് യോഗം വിഷയം ചർച്ച ചെയ്യും. പ്രതിപക്ഷ നേതാവും ഉപനേതാവും സർക്കാരിനെ തീരുമാനം അറിയിക്കും. യോജിച്ചുള്ള സമരം വേണ്ടെന്ന് കോൺഗ്രസിലും ധാരണയായിട്ടുണ്ട്. കേന്ദ്ര അവഗണനയിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി എന്നിവരുമായി മുഖ്യമന്ത്രി ചർച്ച നടത്തിയിരുന്നു. കേന്ദ്രത്തിനെതിരെ ഡൽഹിയിൽ അടുത്ത മാസം 8 നാണ് […]
