National News

ലാവലിൻ കേസ്;കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റി സുപ്രീം കോടതി; വാദം കേൾക്കുന്നതിൽ നിന്നും ജസ്റ്റിസ് സി ടി രവികുമാർ പിന്മാറി

  • 24th April 2023
  • 0 Comments

32 തവണ മാറ്റിവച്ച ലാവലിൻ കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റി സുപ്രീം കോടതി. കൂടാതെ കേസ് വാദം കേൾക്കുന്നതിൽ നിന്ന് ജസ്റ്റിസ് സി ടി രവികുമാർ പിന്മാറുകയും ചെയ്തു.ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ ബഞ്ചിൽ എട്ടാംഗ ബഞ്ചാണ് കേസ് പരിഗണിച്ചത്. കേസ് പരിഗണനക്ക് വന്നപ്പോൾ ഹൈക്കോടതിയിൽ താൻ വാദം കേട്ടിട്ടുണ്ടെന്നും താൻ പിന്മാറേണ്ടതുണ്ടോയെന്നും ചോദിച്ച ജസ്റ്റിസ് സിടി രവികുമാർ പിന്നീട് സ്വയം വിശദീകരണം നൽകി പിന്മാറുകയായിരുന്നു. അസുഖബാധിതനായതിനാല്‍ ഇന്ന് കേസ് പരിഗണിക്കരുതെന്ന് ഊര്‍ജ്ജ വകുപ്പ് മുന്‍ […]

Kerala News

ലാവലിൻ കേസ് ഇന്ന് പരിഗണിക്കില്ല;വീണ്ടും മാറ്റി

  • 13th September 2022
  • 0 Comments

എസ് എൻ സി ലാവലിൻ കേസ് ഇന്ന് പരിഗണിക്കില്ല.ഉച്ചക്ക് ശേഷം പരിഗണിക്കാനായിരുന്നു നേരത്തേ ലിസ്റ്റ് ചെയ്തിരുന്നത്.എന്നാൽ സാമ്പത്തിക സംവരണത്തിനെതിരായ ഹർജികളിലെ വാദം ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ചിൽ തുടരുകയാണ്.കേസിൽ പിണറായി വിജയൻ ഉൾപ്പടെ മൂന്ന് പേരെ കുറ്റമുക്തനാക്കിയതിനെതിരെ സിബിഐ സമർപ്പിച്ച അപ്പീൽ ഹരജിയാണ് സുപ്രീംകോടതി പരിഗണിക്കുക. ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് വിനീത് സരൺ എന്നിവരടങ്ങിയ പുതിയ ബെഞ്ചാണ് കേസ് പരിഗണിക്കുക. 2017 ഓഗസ്റ്റ് 23നാണ് ലാവലിൻ കേസിൽ പിണറായി വിജയൻ, ഉദ്യോസ്ഥരായിരുന്ന കെ. […]

Kerala News

നിരന്തരം മാറ്റിവെക്കുന്നു ഇനിയും മാറ്റരുത്;ലാവലിന്‍ കേസ് സെപ്റ്റംബര്‍ 13-ന് സുപ്രീം കോടതി പരിഗണിക്കും

  • 25th August 2022
  • 0 Comments

എസ്.എന്‍.സി ലാവലിന്‍ കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സെപ്റ്റംബര്‍ 13-ന് സുപ്രീം കോടതി പരിഗണിക്കും.കേസ് നിരന്തരം മാറ്റിവെക്കുന്നതായി ഇന്നലെ ജസ്റ്റിസ് യു യു ലളിതിന്റെ കോടതിയില്‍ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. ഇതേത്തുടര്‍ന്നാണ് സെപ്റ്റംബര്‍ 13 ന് തന്നെ കേസ് കോടതി പരിഗണിക്കുമെന്ന് ജസ്റ്റിസ് ലളിത് വ്യക്തമാക്കിയത്. അന്നത്തെ പട്ടികയില്‍ നിന്നും ഈ കേസ് മാറ്റരുതെന്നും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരെ സിബിഐ സമര്‍പ്പിച്ച അപ്പീലാണ് കോടതി പരിഗണിക്കുന്നത്. ഇടുക്കി ജില്ലയിലുള്ള പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ […]

Kerala News

ലാവ്‌ലിന്‍ കേസ് ; മാറ്റിവെയ്ക്കുന്നത് സിപിഎമ്മും ബിജെപിയും തമ്മിലുള്ള രഹസ്യധാരണയുടെ അടിസ്ഥാനത്തിൽ ; മുല്ലപ്പള്ളി രാമചന്ദ്രൻ

  • 23rd February 2021
  • 0 Comments

സുപ്രീംകോടതിയില്‍ ലാവ്‌ലിന്‍ കേസ് തുടരെത്തുടരെ മാറ്റിവെയ്ക്കുന്നത് സിപിഎമ്മും ബിജെപിയും തമ്മിലുള്ള രഹസ്യധാരണയുടെ അടിസ്ഥാനത്തിലാണെന്ന്​ കെ.പി.സി.സി പ്രസിഡന്‍റ്​ മുല്ലപ്പള്ളി രാമചന്ദ്രൻ. പിണറായിയെ കുറ്റവിമുക്​തനാക്കിയതിനെതിരെ സി.ബി.ഐ നൽകിയ ഹരജി പരിഗണിക്കുന്നത്​ സുപ്രീം കോടതി വീണ്ടും മാറ്റിയ സാഹചര്യത്തിലാണ്​ മുല്ലപ്പള്ളിയുടെ പ്രതികരണം. ​ കോടതി ആവശ്യപ്പെട്ടതനുസരിച്ചുള്ള വാദങ്ങളുടെ രേഖാമൂലമുള്ള കുറിപ്പ് സി.ബി.ഐ ഇതുവരെ സമര്‍പ്പിക്കാത്തത് ദുരൂഹത വര്‍ധിപ്പിക്കുന്നതാണെന്നും,സി.ബി.ഐ തുടര്‍ച്ചയായി മോദി സര്‍ക്കാരിന്‍റെ സമ്മതത്തോടെ ഒത്തുകളി നടത്തുകയാണെന്നും ​ അദ്ദേഹം ഫേസ്​ബുക്കിൽ കുറിച്ചു . 2018 ന് ശേഷം സുപ്രീംകോടതിയുടെ പരിഗണനയില്‍ വന്ന […]

Kerala News

സിബിഐ ആവശ്യപ്പെട്ടു; ലാവലിന്‍ കേസ് വീണ്ടും മാറ്റി

  • 23rd February 2021
  • 0 Comments

എസ്എന്‍സി ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയതിന് എതിരായ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി ഏപ്രില്‍ ആറിലേക്കു മാറ്റി. സിബിഐയുടെ ആവശ്യം പരിഗണിച്ചാണ് കേസ് വീണ്ടും മാറ്റിയത്.  നേരത്തെ ഇരുപതു തവണ മാറ്റിവച്ച കേസില്‍ ഇന്നു വാദം തുടങ്ങുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. സിബിഐ ഉദ്യോഗസ്ഥര്‍ ഇന്നലെ കേന്ദ്ര സര്‍ക്കാരിന്റെ ഉന്നത അഭിഭാഷകരുമായി ചര്‍ച്ച നടത്തിയതോടെയാണ് ഇതു സംബന്ധിച്ച വാര്‍ത്തകള്‍ പ്രചരിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ കേന്ദ്രം ലാവലിന്‍ കേസ് സജീവമാക്കുകയാണെന്നും വിലയിരുത്തലുകള്‍ വന്നു.  കേസ് ഇന്നു […]

error: Protected Content !!